Breaking News

ആരാണ് നിന്റെ അയല്‍ക്കാരന്‍?

ആരാണ് നിന്റെ അയല്‍ക്കാരന്‍?

മുംബൈയില്‍ നിന്ന് പൂനയിലേക്ക് കാറില്‍ പോവുകയായിരുന്നു ലിന്‍ഡ. ഡ്രൈവ് ചെയ്യാന്‍ നല്ല കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നതുകൊണ്ട് അവര്‍ തനിയെയാണ് യാത്ര ചെയ്തിരുന്നത്. പക്ഷേ, ഏതാണ്ട് പകുതി വഴി പിന്നിട്ടപ്പോള്‍ ഒരു ടയര്‍ പഞ്ചറായി. ലിന്‍ഡ ഉടനെ കാറ് റോഡിന്റെ ഒരു സൈഡിലേക്കുമാറ്റി. എന്‍ജിന്‍ ഓഫ് ചെയ്തു. ഡ്രൈവ് ചെയ്യാന്‍ മിടുക്കിയായിരുന്നെങ്കിലും ടയര്‍ മാറ്റിയിടാനൊന്നും വശമില്ലായിരുന്നു. ഇനി എന്താ ചെയ്യുക?
വിജനമായ റോഡ്. ഇടയ്ക്കിടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോകുന്നുണ്ട്. പക്ഷേ ആരും മൈന്‍ഡ് ചെയ്യുന്നില്ല. ലിന്‍ഡ കാറിന്റെ ബോണറ്റ് ഉയര്‍ത്തിവച്ച് സഹായത്തിനായി കൈയില്‍ ഒരു തൂവാലയും പിടിച്ച് വഴിയരികില്‍ നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ലിമോസിന്‍ സ്ലോ ചെയ്തുവന്നു.ആ കാറിന്റെ ബാക്കില്‍ ഒരു സ്റ്റിക്കര്‍ ഉണ്ടായിരുന്നു. ”സ്‌മൈല്‍, ഗോഡ് ലവ്‌സ് യു” പക്ഷേ കാറിലുണ്ടായിരുന്നവര്‍ ഫഌറ്റായ ടയര്‍ കണ്ടയുടനെ സപ്ീഡ് കൂട്ടി. ദൈവസ്‌നേഹത്തിന്റെ യാതൊരു സന്തോഷവും അവരുടെ മുഖത്തില്ലായിരുന്നു.
അടുത്തതായി ഒരു സ്‌പോര്‍ട്‌സ് കാറാണ് അതിലെ വന്നത്. അതിലുമുണ്ടായിരുന്നു ഒരു സ്റ്റിക്കര്‍-”ഹോങ്ക്-ഇഫ് യു ലവ് ജീസസ്” എന്നായിരുന്നു അത്. അതോടിച്ചിരുന്ന ചെറുപ്പക്കാരന്റെ കാതില്‍ ഇയര്‍ ഫോണും കൈയില്‍ മൊബൈല്‍ ഫോണുമൊക്കെ ഉണ്ടായിരുന്നു. ”ഐ ആം സോറി-ഐ ആം ഇന്‍ എ ഹറി”എന്നു പറഞ്ഞ് അയാളും സ്ഥലം വിട്ടു. ഒരു പക്ഷേ വല്ല കരിസ്മാറ്റിക് കണ്‍വെന്‍ഷനിലും അടിപൊളി പാട്ടുപാടാനായിരിക്കും അയാള്‍ ധൃതിപിടിച്ചു പോയത്.
പിന്നെ അതിലേ വന്നത് ഒരു ട്രാക്ടറാണ്. വയലില്‍ നിന്ന് പണിയായുധങ്ങളും കയറ്റി ഒരു ദിവസത്തെ അദ്ധ്വാനത്തിനുശേഷം, അയാള്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അയാളുടെ വാഹനത്തില്‍ യാതൊരുവിധ സ്റ്റിക്കേഴ്‌സും ഇല്ലായിരുന്നു. പക്ഷേ, അയാള്‍ ബോണറ്റ് തുറന്നു വച്ച് കാറിനടുത്ത് നിസഹായയായി നില്‍ക്കുന്ന സ്ത്രീയെകണ്ട് വണ്ടി നിര്‍ത്തി. ‘എന്തു പറ്റി?’ എന്നന്വേഷിച്ചു.  ‘ടയര്‍ പഞ്ചറായി – മാറിയിടാന്‍ എനിക്കറിയില്ല. കൈന്‍ഡിലി ഹെല്‍പ് മി’ എന്ന് അവര്‍ പറഞ്ഞു. ”ഡോണ്ട് വറി” എന്നു പറഞ്ഞ് അയാള്‍ ഉടനെ തന്റെ വണ്ടിയിലുണ്ടായിരുന്ന ജാക്കി കൊണ്ടുവന്ന്, വണ്ടി അല്പം ഉയര്‍ത്തി, അവരുടെ കാറിലുണ്ടായിരുന്ന ടൂള്‍ കിറ്റുകൊണ്ട് ടയര്‍ മാറ്റി, സ്‌പെയര്‍ ടയര്‍ പിടിപ്പിച്ചു.
തനിക്ക് ഈ ഉപകാരം ചെയ്ത ഡ്രൈവര്‍ക്ക് എന്താണ് പ്രതിഫലം നല്‍കുക? ലിന്‍ഡ രണ്ടായിരം രൂപയുടെ ഒരു നോട്ടെടുത്ത് അയാളുടെ നേരെ നീട്ടി. എന്നാല്‍ അയാള്‍ അത് സ്‌നേപൂര്‍വം നിരസിക്കുകയാണ് ചെയ്തത്. ”വേണ്ട മാഡം-ഒരുപക്ഷേ എന്റെ ഭാര്യയ്ക്കാണ് ഇതുപോലൊരു അവസ്ഥ ഉണ്ടായതെങ്കില്‍ ഏതെങ്കിലും ഒരു നല്ല സമരിയാക്കാരന്‍ അവരെ സഹായിക്കുവാന്‍ മുന്നോട്ടുവരുമെന്ന്  ഞാന്‍ ആശിക്കുകയില്ലേ?”
ലിന്‍ഡ കാറില്‍ കയറി – ഒരിക്കല്‍കൂടി അയാളെ നന്ദിയോടെ നോക്കി കാറ് സ്റ്റാര്‍ട്ട് ചെയ്തു. ”ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്നാശംസിച്ച് അവര്‍ യാത്ര തുടര്‍ന്നു. അവരുടെ വണ്ടി നല്ലവണ്ണം ഓടുന്നുവെന്ന് തീര്‍ച്ച വന്നതിനുശേഷമാണ് ആ ട്രാക്ടര്‍ ഡ്രൈവര്‍ തന്റെ വാഹനം സ്റ്റാര്‍ട്ട് ചെയ്തത്.
ആരാണ് നിന്റെ അയല്‍ക്കാരന്‍? യേശു പറഞ്ഞ നല്ല സമരിയാക്കാരന്റെ ഉപമയിലെ പുരോഹിതനെയും ലേവായനേയുമൊക്കെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോവുക സ്വാഭാവികം. കാറില്‍, ”സ്‌മൈല്‍ ഗോഡ് ലൗവ്‌സ് യു” എന്ന സ്റ്റിക്കര്‍ ഒട്ടിച്ചതുകൊണ്ടോ, കണ്ണാടിയില്‍ ജപമാല തൂക്കിയിട്ടതുകൊണ്ടോ കഴുത്തില്‍ വെന്തിഞ്ഞയും കുരിശും ഇട്ടതുകൊണ്ടോ ആയില്ല;ആപത്ഘട്ടത്തില്‍ ഒരാളെ പ്രതിഫലമൊന്നും ഇച്ഛിക്കാതെ സഹായിക്കാന്‍ മുന്നോട്ടുവരുന്നവനാണ് നല്ല സമരിയാക്കാരന്‍.
വിശുദ്ധ യാക്കോബ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതിയ ലേഖന ഭാഗങ്ങള്‍ ഇപ്പോഴും എന്തുമാത്രം പ്രസക്തിയുള്ളതാണ്! ‘എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്ന് പറയുകയും പ്രവര്‍ത്തിയില്ലാതിരിക്കുകയും ചെയ്യുന്നവന് എന്ത് മേന്മയാണുള്ളത്?…
ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിന് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്ക് കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോട് പറയുന്നെങ്കില്‍, അതുകൊണ്ട് എന്ത് പ്രയോജനം? പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണ്.” (യാക്കോ 2:14-17).

അടുത്ത ലക്കത്തില്‍

പറന്ന് പറന്ന്… ചന്ദ്രനിലേക്ക്

 


Related Articles

ഇതത്ര ചെറിയ പുഷ്പമല്ല

ഫാ. ജോഷി മയ്യാറ്റിൽ ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം

പെന്തക്കോസ്താ തിരുനാൾ: സഹായകൻ

പെന്തക്കോസ്താ തിരുനാൾ വിചിന്തനം: സഹായകൻ (യോഹ 14:15-16,23-26) മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്.

വിഷം പുരട്ടിയ ചപ്പാത്തി

എല്ലാ ദിവസവും അന്നമ്മച്ചേടത്തി വീട്ടിലുള്ളവര്‍ക്കായി ചോറും കറിയും ഉണ്ടാക്കുമ്പോള്‍ കുറച്ചു ചപ്പാത്തിയും ഉണ്ടാക്കാറുണ്ട്. രണ്ടുമൂന്നു ചപ്പാത്തികളും കുറച്ചു കറിയും ഒരു പൊതിയിലാക്കി ഗേറ്റിനടുത്ത് വയ്ക്കും. പാവപ്പെട്ട ആര്‍ക്കെങ്കിലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*