പോള്‍ ആറാമന്‍ പാപ്പാ ഉള്‍പ്പെടെ ഏഴുപേര്‍ വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 14ന് ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ പൊതുവേദിയില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലിമധ്യേ സാര്‍വത്രിക സഭയിലെ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്ത്യയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തിയ ആദ്യ പാപ്പായായ പോള്‍ ആറാമനും എല്‍ സാല്‍വദോറിലെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ആര്‍ച്ച്ബിഷപ് ഓസ്കര് റൊമേരോയും ഇവരില്‍ ഉള്‍പ്പെടുന്നു. മൂന്നു വൈദികരും രണ്ടു കന്യാസ്ത്രീകളും ഒരു അല്മായനും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ട്. യേശുവിലുള്ള ആഴമായ വിശ്വാസവും പാവങ്ങളോടുള്ള കരുതലുമാണ് ഇവരില്‍ പൊതുവായി കാണപ്പെടുന്നത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ (ഇറ്റലി), വാഴ്ത്തപ്പെട്ട ആര്‍ച്ച്ബിഷപ് ഓസ്കര് റൊമേരോ, വാഴ്ത്തപ്പെട്ട നുണ്‍ഷ്യോ സുള്‍പ്രീസിയോ (അല്മായന്, ഇറ്റലി), വാഴ്ത്തപ്പെട്ട ഫാ. ഫ്രാന്‍ചെസ്കോ സ്പിനേലി (ഇറ്റലി), വാഴ്ത്തപ്പെട്ട ഫാ. വിന്‍ചേന്‍സോ റൊമാനോ (ഇറ്റലി), വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയ കാതറിന് കാസ്പര്‍ (ജര്‍മനി), വാഴ്ത്തപ്പെട്ട സിസ്റ്റര്‍ നസറീയ ഇഗ്നാസിയ (സ്പെയിന്) എന്നിവരെയാണ് യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ ആഗോള സിനഡിനിടെ വിശുദ്ധരായി നാമകരണം ചെയ്യുന്നത്.
Related
Related Articles
നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഭീകരതയ്ക്ക് വളംവയ്ക്കുന്നു: ടി.പി.സെന്‍കുമാര്‍
എറണാകുളം: സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളാണ് ഭീകരതയ്ക്ക് അനുകൂലമായ പ്രധാന ഘടകമെന്നും ജനസംഖ്യാപെരുപ്പം ലാക്കാക്കിയുള്ള ലൗ ജിഹാദ്പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചിലര്‍ തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ
മീശ എന്നെ ഓര്‍മിപ്പിക്കുന്നത്
മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. പുസ്തകം ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീ്ട്ടില്‍വന്നിട്ട്
ഈ വാരത്തിലെ മതബോധന ക്ളാസുകൾ
Lesson 2 Module 2 ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ളാസുകൾ KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ