പ്രകൃതിദുരന്തം സര്‍ക്കാര്‍ അടിയന്തര സമാശ്വാസം നല്കണം- കെആര്‍എല്‍സിസി

by admin | October 21, 2021 7:33 am

 

എറണാകുളം: അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരോട് ചേര്‍ന്നു നില്‍ക്കാന്‍ കെആര്‍എല്‍സിസി അടിയന്തരയോഗം തീരുമാനിച്ചു. സാധ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാലങ്ങളും റോഡുകളും തകര്‍ന്ന ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള നാല് ലക്ഷം രൂപ 10 ലക്ഷം രൂപയായി ഉയര്‍ത്തണം. വീട് തകര്‍ന്നവരോടും കൃഷി നഷ്ടമായവരോടും ഔദാര്യമായ സമീപനം ഉണ്ടാകണം. ഇവര്‍ക്ക് അടിയന്തര സമാശ്വാസം എത്തിക്കണം.

കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ തോമസ് തറയില്‍, വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്, ഷാജി ജോര്‍ജ്, സെക്രട്ടറിമാരായ പി.ജെ തോമസ്, പുഷ്പ ക്രിസ്റ്റി, വികാരി ജനറല്‍മാരായ മോണ്‍. ജസ്റ്റിന്‍ മടത്തിപ്പറമ്പില്‍ (വിജയപൂരം), മോണ്‍ ക്ലാരന്‍സ് പാലിയത്ത് (കണ്ണൂര്‍) ഫാ. വര്‍ഗ്ഗീസ് കൊട്ടെക്കാട്, ഫാ. അഗസ്റ്റിന്‍ മേച്ചേരി, ഫാ ലീനസ് ബിവേര (വിജയപുരം), റവ. ഡോ. ക്ലീറ്റസ് കതീര്‍പ്പറമ്പില്‍ (പീരുമേട്), ഫാ. ടോം ജോസ് (മുണ്ടക്കയം), ഫാ. ഫ്രാന്‍സിസ് കമ്പലോത്ത് (മൂന്നാര്‍), ഫാ. ജോസ് കടമാതുരുത്തേല്‍ (ചീന്തലാര്‍), ഫാ. മില്‍ട്ടന്‍ (പുനലൂര്‍), ഫാ. രാഹൂല്‍ (നെയ്യാറ്റിന്‍കര) തുടങ്ങിയവര്‍ പങ്കെടുത്തു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be/