പ്രണബ് മുഖര്‍ജി പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞന്‍ : കെസിബിസി

പ്രണബ് മുഖര്‍ജി പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞന്‍ : കെസിബിസി

എറണാകുളം: ലോകത്തിനുമുമ്പില്‍ ഭാരതം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനോടാണ് മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വേര്‍പാടിലൂടെ രാഷ്ട്രം യാത്ര പറയുന്നതെന്ന് കേരളകത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) അനുസ്മരിച്ചു. രാഷട്രീയത്തിന്റെ അതിരുകള്‍പ്പുറത്ത് രാഷ്ട്രത്തിന്റെ പൊതുനന്മയ്ക്കും മൂല്യാധിഷ്ഠിത സാമൂഹ്യ നിര്‍മ്മിതിക്കുമായി അദ്ദേഹം നടത്തിയിട്ടുള്ള  ഇടപെടലുകള്‍ വിസ്മരിക്കാവുന്നതല്ല. മതേതരരാഷ്ട്രമായ ഭാരതത്തില്‍ മതദര്‍ശനങ്ങള്‍ക്കും മതസൗഹാര്‍ദത്തിനും ഐക്യത്തിനും വലിയപ്രാധാന്യമുണ്ടെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ച അദ്ദേഹം മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന്റെ മഹിമ ഉയര്‍ത്തിക്കാട്ടുന്നതിലും ശ്രദ്ധിച്ചു. രാഷ്ട്രീയഭിന്നതകള്‍ക്കുമപ്പുറം ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ അദ്ദേഹം സമാധാനത്തിന്റെയും പാരസ്പര്യത്തിന്റെയും ശബ്ദമാകാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റ നിര്യാണം വലിയൊരു വിടവാണ് രാജ്യത്തിലു ണ്ടാക്കിയിരിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ്. മാര്‍. തോമസ് എന്നിവര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.


Related Articles

ഇന്ന് വിഭൂതി ബുധന്‍.. ഒരു തിരിഞ്ഞുനോട്ടം

ഒരു തിരിഞ്ഞുനോട്ടം, ഒരു തിരിച്ചറിവ്, ഒരു തിരിച്ചുവരവ് തപസുകാലത്തിന്റെ അന്തസത്ത ഏറെക്കുറെ ഇങ്ങനെയാണെന്നു തോന്നുന്നു. പൂര്‍ണഹൃദയത്തോടുകൂടിയുള്ള ഒരു തിരിച്ചുവരവ്. ആ തിരിച്ചുവരവിന് കാരണമാകുന്ന തിരിച്ചറിവ്, ആ തിരിച്ചറിവിലേക്കു

സി ലൂസിക്ക് എന്റെ ഭവനത്തിലേക്ക് സ്വാഗതം

പുറത്താക്കപ്പെട്ട ‘സിസ്റ്റർ’ ലൂസി കളപ്പുരക്ക് അഭയം നൽകാൻ ഞാൻ തയ്യാറാണെന്ന് ഇന്നലെ പറഞ്ഞിരുന്നു…. അതുകണ്ട ചിലർ എന്നെ വിളിച്ചു, msg അയച്ചു, പലർക്കും കൺഫ്യൂഷൻ ഞാൻ എന്തിനുള്ള

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*