Breaking News

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍-കോടിയേരി

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍-കോടിയേരി

തിരുവനന്തപുരം: വിവരശേഖരണ വിഷയത്തില്‍ വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതില്‍ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്‍ട്ടിവിലയിരുത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതിലുപരിയായി സര്‍ക്കാരിനേയും പ്രത്യേകിച്ച് മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ശോഭ കെടുത്താനാണ് പ്രതിപക്ഷ ശ്രമം. മനുഷ്യജീവന്‍ രക്ഷിക്കുക എന്നതിനാണ് ആദ്യം പരിഗണന നല്‍കേണ്ടത്. മുഖ്യമന്ത്രി വൈകുന്നേരങ്ങളില്‍ നടത്തുന്ന പത്രസമ്മേളനം ജനങ്ങളില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള  മലയാളികളില്‍ ഇത് പുതിയ പ്രതീക്ഷയുണ്ടാക്കിയെന്നും കോടിയേരി വ്യക്തമാക്കി.
ലോകം മുഴുവന്‍ കേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. കേരളത്തെയാണ് മാതൃകയാക്കേണ്ടത് എന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ നിലപാട് സ്വീകരിച്ചു. രാഹുല്‍ ഗാന്ധിയും ശശി തരൂരും അടക്കമുള്ള നേതാക്കള്‍ കേരളത്തെ പ്രശംസിക്കുകയുണ്ടായി. അതേസമയം  കേരളത്തെ കൊവിഡ് ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ പ്രചരിപ്പിച്ചിരുന്നതെന്നും കോടിയേരി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനം ആവശ്യമില്ല എന്നും പ്രചരിപ്പിച്ചു. അമേരിക്കന്‍ മോഡല്‍ വേണമെന്നും പരസ്യമായി കോണ്‍ഗ്രസുകാര്‍ പറഞ്ഞു. സംഭാവനകള്‍ കൊടുക്കേണ്ടെന്നും കേന്ദ്രം തരുമെന്നും പറഞ്ഞ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.Related Articles

ഭൂമിക്കു കുടവിരിച്ച് വചനബോധനത്തിനു തുടക്കം

കുരിശുമല: തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയുടെ ഇടവക ദേവാലയത്തില്‍ വചനബോധനം പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമായി. മുന്‍വര്‍ഷത്തെപ്പോലെ ഫലവൃക്ഷത്തൈ നട്ടുകൊണ്ടാണ് അധ്യയന വര്‍ഷം ആരംഭിച്ചത്. കുരിശുമല

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയ്ക്ക് തുടക്കമായി

വിദ്യാഭ്യാസ രംഗം പ്രത്യയശാസ്ത്രങ്ങളുടെ സങ്കുചിത്വത്തില്‍ നിന്നു മോചിതമാകണം: ഡോ. സിറിയക് തോമസ് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ്

ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽകൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു .

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*