പ്രതിസന്ധികളുണ്ടെങ്കിലും പ്രത്യാശ കൈവിടാതെ മുന്നേറണം – ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

പ്രതിസന്ധികളുണ്ടെങ്കിലും പ്രത്യാശ കൈവിടാതെ മുന്നേറണം – ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

എറണാകുളം: കേരളസഭയെ നിരവധി പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും പ്രത്യാശ കൈവെടിയാതെ സത്യത്തിന്റെ പാതയില്‍ മുന്നേറണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. സഭയുടെ ശക്തി ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹമാണ്. സ്‌നേഹത്തിന്റെയും സത്യത്തിന്റെയും ചൈതന്യത്തില്‍ ജീവിക്കാനും മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനും സഭ പ്രതിജ്ഞാബദ്ധമാണ്. ദൈവരാജ്യ സംസ്ഥാപനത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ നീതിയും സമാധാനവും സമൂഹത്തില്‍ സംജാതമാകാന്‍ സഭ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കെസിബിസിയുടെയും കേരള കത്തോലിക്കാ കൗണ്‍സിലിന്റെയും സംയുക്ത വാര്‍ഷിക പൊതുയോഗത്തില്‍ കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷതവഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആലുവ-മംഗലപ്പുഴ സെന്റ്‌ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, കെസിസി പ്രസിഡന്റ് അഡ്വ. ജോജി ചിറയില്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.


Related Articles

ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവ്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മലങ്കര മാര്‍തോമാ സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവായിരുന്നുവെന്നു കെസിബിസി പ്രസിഡണ്ടും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും ഇന്റര്‍ ചര്‍ച്ച്

ബാലാമിന്റെ അന്ത്യം

ബാലാമിനും കൂടെയുളളവര്‍ക്കും ദൈവദൂതനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴുതയ്ക്ക് കാണാമായിരുന്നു. കഴുത ഒരടി മുന്നോട്ടുപോകാതെ വഴിയില്‍ കിടന്നു. എത്ര പറഞ്ഞിട്ടും മുന്നോട്ടുപോകാതിരുന്ന കഴുതയെ ബാലാം ശക്തമായി പ്രഹരിച്ചു.

പ്രതിപക്ഷമെന്ന ജനാധിപത്യബോധം

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം എത്തിയിരിക്കുന്ന ചരിത്ര സന്ദര്‍ഭത്തില്‍ ഗൗരവപൂര്‍ണമായ ചില കാര്യങ്ങള്‍ പറേയണ്ടതുണ്ട്. ജനാധിപത്യപരമായി പ്രസക്തമായ കാര്യങ്ങള്‍. ജീവനാദം പ്രസിദ്ധീകരിച്ച ചെറിയൊരു വാര്‍ത്തയില്‍ നിന്നാകട്ടെ ഈ കുറിപ്പിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*