പ്രത്യാശയുടെ പ്രതീകമായി അലെപ്പോ കത്തീഡ്രല്‍

പ്രത്യാശയുടെ പ്രതീകമായി അലെപ്പോ കത്തീഡ്രല്‍

അലെപ്പോ: സിറിയയിലെ ഒന്‍പതു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ മൂന്നുവട്ടം കനത്ത മിസൈല്‍ ആക്രമണത്തില്‍ തകരുകയും ഇസ്ലാമിക ഭീകരവാഴ്ചയില്‍ പങ്കിലമാക്കപ്പെടുകയും ചെയ്ത അലെപ്പോ നഗരത്തിലെ വിശുദ്ധ ഏലിയായുടെ നാമത്തിലുള്ള മാരൊണൈറ്റ് കത്തീഡ്രല്‍ ‘അദ്ഭുതകരമായ രീതിയില്‍’ പുനരുദ്ധരിച്ച് പുനഃപ്രതിഷ്ഠ നടത്തി.

 

ജനസംഖ്യയില്‍ സിറിയയിലെ ഏറ്റവും വലിയ നഗരമായിരുന്ന അലെപ്പോയിലെ ക്രൈസ്തവ പാരമ്പര്യത്തിന്റെ വലിയ അടയാളങ്ങളിലൊന്നായ അല്‍ ജദെയ്ദേയിലെ ഈ പുരാതന ദേവാലയത്തിന്റെ ഉയിര്‍ത്തെഴുന്നേല്പ് രാജ്യത്തെ മാരൊണൈറ്റ് സമൂഹത്തിനു മാത്രമല്ല, ലോകത്തിനുതന്നെ പ്രത്യാശയുടെയും പുനരുജ്ജീവനത്തിന്റെയും വലിയ സന്ദേശമാണെന്ന് അലെപ്പോ ആര്‍ച്ച്ബിഷപ് ജോസഫ് തോബ്ജി പറഞ്ഞു. കൊടിയ അതിക്രമങ്ങളും കൊടുംഭീകരതയുടെ പീഡനങ്ങളും സഹിച്ച് പിടിച്ചുനില്‍ക്കുക എന്നതുതന്നെ വലിയ ക്രൈസ്തവസാക്ഷ്യമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് സിറിയയില്‍ 15 ലക്ഷം ക്രൈസ്തവരാണുണ്ടായിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ ഏറ്റുമുട്ടലുകളും വ്യോമാക്രണവും ക്രൈസ്തവ ജീവിതത്തിന്റെ അടയാളങ്ങളെല്ലാം ഉ•ൂലനം ചെയ്യാന്‍ ശ്രമിച്ച ഇസ് ലാമിക സ്റ്റേറ്റ് വാഴ്ചയിലെ അതിക്രൂരമായ അടിച്ചമര്‍ത്തലുകളും പീഡനങ്ങളും മൂലം ഇപ്പോള്‍ രാജ്യത്ത് അവശേഷിക്കുന്നത് അഞ്ചു ലക്ഷത്തില്‍ താഴെ വരുന്ന ക്രൈസ്തവസമൂഹമാണ്. അലെപ്പോയില്‍ 1.80 ലക്ഷം ക്രൈസ്തവരുണ്ടായിരുന്നു; ഇപ്പോള്‍ അവരുടെ അംഗസംഖ്യ 30,000 ആണ്.

മാരൊണൈറ്റ് സമൂഹത്തിന് അലെപ്പോയില്‍ ആകെയുള്ള ദൈവഭവനം ഇതുമാത്രമാണെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടുന്നു. 2012നും 2016നും മധ്യേ മിസൈല്‍ ആക്രമണത്തിലും മറ്റുമായി പലവട്ടം ദേവാലയത്തിന്റെ മേല്‍ക്കൂരയും തൂണുകളും ഭിത്തികളും തകര്‍ന്നുവീണു. 2013ല്‍ ജിഹാദികള്‍ നഗരം പിടിച്ചടക്കിയതോടെ ക്രൈസ്തവ ആരാധനാലയങ്ങള്‍ അശുദ്ധമാക്കാനും ചുറ്റുവട്ടത്തുള്ള ക്രൈസ്തവരെ വേട്ടയാടാനും ശ്രമം തുടര്‍ന്നു. ഭീകരവാദികളുടെ പിടിയില്‍ നിന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം അലെപ്പോ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2016ലെ ക്രിസ്മസിന് തിരുക്കര്‍മങ്ങള്‍ നടത്തിയത് തകര്‍ന്നടിഞ്ഞ കത്തീഡ്രലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ്. എയ്ഡ് ടു ദ് ചര്‍ച്ച് ഇന്‍ നീഡ് എന്ന പൊന്തിഫിക്കല്‍ സംഘടനയുടെ സാമ്പത്തിക സഹായം കൊണ്ടാണ് നാലര ലക്ഷം ഡോളര്‍ (3.36 കോടി രൂപ) ചെലവില്‍ കത്തീഡ്രലിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ആദ്യ ദേവാലയം 1873ലും തുടര്‍ന്ന് 1914ലും പുതുക്കിപ്പണിയുകയുണ്ടായി.


Tags assigned to this article:
alleppo cathedralisissyriaterror

Related Articles

പഞ്ചഭയങ്ങളുടെ പിടിയില്‍ ദൈവമക്കള്‍!

ഏറെ അന്വേഷണങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ കൈയിലൊതുങ്ങുന്ന ഒരു വാടകവീട് കണ്ടെത്തി. എല്ലാം കൊണ്ടും പറ്റിയത്. എന്നാല്‍, ഒരേയൊരു പ്രശ്‌നം. അവിടെ സ്വീകരണമുറിയില്‍ത്തന്നെ മതിലില്‍ ഒരു ശിവലിംഗവിഗ്രഹം പതിപ്പിച്ചുവച്ചിരിക്കുന്നു.

താലികെട്ടിനു ശേഷം അനുവും ആൽബിയും എത്തി രക്തദാനത്തിനായി

കാര കർമല മാതാ പള്ളിയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ എറണാകുളം ലൂർദ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നവദമ്പതികൾ കല്യാണ മണ്ഡപത്തിൽ നിന്നും രക്തദാനം നടത്താൻ എത്തി.

ഫ്രാന്‍സിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ച പുനരാരംഭിച്ചു

കൊവിഡിനു ശേഷമുള്ള കാലത്തെ പ്രതിരോധ സംവിധാനം വൈവിധ്യത്തിലെ സാര്‍വത്രിക ഐക്യദാര്‍ഢ്യം         ഫാ. വില്യം നെല്ലിക്കല്‍ വത്തിക്കാന്‍ സിറ്റി: കൊവിഡ് 19 മഹാമാരിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*