പ്രധാനമന്ത്രിയുടെ അഭിസംബോധന നാളെ രാവിലെ 10ന്. പൊതുഗതാഗത വിലക്ക് തുടരുംപൊതുഗതാഗത വിലക്ക് തുടരും

by admin | April 13, 2020 9:50 am


ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 10 മണിക്ക്
രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നടത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച മുഖ്യമന്തിമാരുമായി നടത്തിയ
വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. ചില മേഖലകള്‍ക്ക് പരിമിതമായ തോതില്‍ ഇളവു നല്‍കിയായിരിക്കും അടച്ചിടല്‍ നീട്ടുക എന്നാണ് പൊതുവെ ഉണ്ടായ ധാരണ.
വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാര്‍ഗരേഖയിറക്കും. ഇക്കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
ദേശീയതലത്തില്‍ അടച്ചിടല്‍ 14നു ശേഷം നീട്ടുമ്പോള്‍ കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കും ചില ഇളവുകള്‍ നല്‍കുമെന്നാണ് സൂചന. മുഖ്യമന്ത്രിമാര്‍ ഉന്നയിച്ച ഈ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. അടച്ചിടല്‍ തുടരുന്ന വേളയില്‍ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കില്ല. റെയില്‍, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കാന്‍ സാധ്യത

Source URL: https://jeevanaadam.in/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%b8%e0%b4%82/