Breaking News

പ്രമേഹബാധിതരിലെ ഹൃദ്രോഗം ദുഷ്‌കരമാകുന്ന ചികിത്സ

പ്രമേഹബാധിതരിലെ ഹൃദ്രോഗം ദുഷ്‌കരമാകുന്ന ചികിത്സ

പ്രമേഹരോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ പ്രത്യാഘാതം ഹൃദ്രോഗബാധ തന്നെ. പ്രമേഹരോഗികളില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത ഏതാണ്ട് നാലിരട്ടിയാണ്. 70 ശതമാനം പ്രമേഹബാധിതരും മരണപ്പെടുന്നത് ഹൃദയാഘാതം കൊണ്ടുതന്നെ. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്‍സുലിന്‍ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തരം മരണസാധ്യത പത്തിരട്ടിയും, ഇന്‍സുലിന്‍ അനാശ്രിത പ്രമേഹരോഗികളിലെ മരണസാധ്യത നാലിരട്ടിയുമാണ്.
രോഗലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിയാനുള്ള കഴിവ് പ്രമേഹരോഗികള്‍ക്ക് നഷ്ടപ്പെടുന്നു എന്നത് ഹൃദ്രോഗചികിത്സ ഏറെ ദുഷ്‌കരമാക്കുന്നു. നെഞ്ചുവേദന പലപ്പോഴും പൂര്‍ണമായി അനുഭവപ്പെടാത്ത ഹാര്‍ട്ടറ്റാക്ക് (സയലന്റ് അറ്റാക്ക്) പ്രമേഹബാധിതര്‍ക്ക് സ്വന്തം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന നാഡീവ്യൂഹത്തിനേല്ക്കുന്ന അപചയം തന്നെ കാരണം. രക്തദാരിദ്ര്യംമൂലം ഇസ്‌കേമിയ ഉണ്ടായി ഹൃദയപേശികളിലുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍മൂലം നെഞ്ചുവേദനയുണ്ടാകുന്ന അവസ്ഥയിലേക്ക് പോയാല്‍ അത് അനുഭവവേദ്യമാകുന്നത്, ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന നാഡീവ്യൂഹത്തിലൂടെ വേദനയുടെ തരംഗങ്ങള്‍ മസ്തിഷ്‌കത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ്. എന്നാല്‍, ദീര്‍ഘകാലമായുള്ള പ്രമേഹരോഗം ഈ നാഡീവ്യൂഹത്തിന്റെ സംവേദനക്ഷമതയെ തളര്‍ത്തുന്നു. തന്മൂലം ഹാര്‍ട്ട് അറ്റാക്കുണ്ടാകുമ്പോഴും കഠിനമായ നെഞ്ചുവേദന പ്രമേഹരോഗികളില്‍ അനുഭവപ്പെടാതെ പോകുന്നു. അതുകാരണം കൃത്യസമയത്ത് വൈദ്യസഹായം തേടാതെയാകുമ്പോള്‍ ഹാര്‍ട്ടാറ്റാക്കിന്റെ സങ്കീര്‍ണതകള്‍ വര്‍ധിക്കുന്നു. ഇതുതന്നെയാണ് പ്രമേഹരോഗികള്‍ക്ക് ഹാര്‍ട്ടാറ്റാക്കുണ്ടാകുമ്പോള്‍ കൂടുതലായി മരണം സംഭവിക്കുന്നതിന്റെ പിന്നിലെ കാരണം.
അതുപോലെ പ്രമേഹബാധിതരിലെ ഹൃദ്രോഗചികിത്സ ഏറെ ദുഷ്‌കരമാക്കുന്നു. ഹാര്‍ട്ടാറ്റാക്കിനോടനുബന്ധിച്ച് ആന്‍ജിയോപ്ലാസ്റ്റി ചികിത്സ ഇക്കൂട്ടരില്‍ അത്ര എളുപ്പമല്ല. സാധാരണരീതിയില്‍ പ്രമേഹത്തിന്റെ അതിപ്രസരംമൂലം ഹൃദയത്തിലെ എല്ലാ ധമനികളും വികലമാകുന്നു. നിരവധി ബ്ലോക്കുകളാണ് അനന്തരഫലം. ഹൃദയത്തിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട മൂന്നു ധമനികളുടെയും അതിന്റെ ശാഖകളുടെയും ഉള്‍വശം ചെറുതാകുന്നു. തല്ഫലമായി ഹാര്‍ട്ടാറ്റാക്കിനോടുനുബന്ധിച്ച ആന്‍ജിയോപ്ലാസ്റ്റി ഏറെ ശ്രമകരമാകുന്നു. അതുകൊണ്ടുതന്നെ മിക്ക പ്രമേഹരോഗികളെയും ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേ
യമാക്കുകയാണ് പതിവ്. ഭൂരിഭാഗം പ്രമേഹരോഗികളും ആശുപത്രിയി
ല്‍ വൈകിയെത്തുന്നതു കാരണം



Related Articles

ദേശാഭിമാനി ന്യൂസ്എഡിറ്ററെ മര്‍ദിച്ച സിഐയെ സ്ഥലമാറ്റി

തിരുവനന്തപുരം: ദേശാഭിമാനി സീനിയര്‍ ന്യൂസ്എഡിറ്ററെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ സിഐയെ സ്ഥലംമാറ്റി. കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സിഐ എ.വി.ദിനേശനെയാണ് വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയത്. കെ.വി.പ്രമോദനാണ് പുതിയ ചക്കരക്കല്‍

83 കാരനായ ജെസ്യൂട്ട് വൈദികൻ ഫാ സ്റ്റാൻ സ്വാമിയെ NIA അറസ്റ്റ് ചെയ്തു

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐയെ അറസ്റ്റ് ചെയ്തു.എ അറസ്റ്റ് ചെയ്തു. വാറന്റ് ഇല്ലാതെയാണ് എന്‍.ഐ.എ 83 കാരനായ സ്റ്റാന്‍ സ്വാമിയെ

ദേവസ്‌തവിളി സംഘങ്ങളെ ആശിര്‍വദിച്ച്‌ കൃപാസനം

ആലപ്പുഴ: മൂവായിരത്തി അഞ്ഞൂറ്‌ കൊല്ലത്തോളം പഴക്കമുള്ള ദേവസ്‌തവിളി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേവസ്‌തവിളി സംഘങ്ങള്‍ക്ക്‌ ഈ വലിയ നോമ്പുകാലത്ത്‌ മരക്കുരിശും മണിയും വാഴ്‌ത്തി നല്‍കുന്ന ചടങ്ങ്‌ കലവൂര്‍ കൃപാസനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*