പ്രളയം തകർത്ത ഭവനങ്ങളിലേക്ക് അനുഗ്രഹമായി കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകയിലെ തിരുഹൃദയ ചിത്രങ്ങൾ ഇന്നു കൈമാറും

മഹാപ്രളയം തകർത്ത കുടുംബങ്ങളിൽ പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുന്നതിനായി കുമ്പളങ്ങി സേക്രട്ഡ് ഹാർട്ട് ഇടവക നിർമ്മിച്ചു നൽകുന്ന 1000 തിരുഹൃദയ ചിത്രങ്ങൾ ഇന്ന് (30/9/2018 ഞായർ ) കൈമാറും. വരാപ്പുഴ, എണ്ണാകുളം അങ്കമാലി അതിരൂപതകളിലെ 12 പള്ളികളിലെ വൈദികർ ഇന്ന് വൈകുന്നേരം 5.45 നു പള്ളിയിൽ നടക്കുന്ന ദിവ്യബലി മധ്യേ തിരുഹൃദയ ചിത്രങ്ങൾ ഏറ്റുവാങ്ങും. ഇതോടപ്പം ഇടവക സ്വരൂപിച്ച 107 ബൈബിളുകളും കൈമാറും.
19 ഇഞ്ച് ഉയരത്തിലും 15 ഇഞ്ച് വീതിയിലും എം .ഡി.എഫ്.ഫ്രെയിമിലും സിന്തെറ്റിക്ക് ഫ്രെയിമിലും ഗ്ലാസിൽ തിർത്ത തിരുഹൃദയ ചിത്രങ്ങൾ വെള്ളം വീണാലും മോശമാകാത്ത വിധത്തിൽ പെയ്ന്റ് ചെയ്തു മനോഹരമാക്കിയിരിക്കുന്നു. ഇടവകയിലെ മരപ്പണിക്കാരും പെയ്ന്ററുമാരുടെയും കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
വികാരി.ജോസഫ് വടക്കേവീട്ടിൽ, ക്രിസ്റ്റോഫർ കൂറ്റുപറമ്പിൽ, പീറ്റർ കട്ടികാട്, റോക്കി കൂറ്റുപറമ്പിൽ, ജോസി അറക്കൽ, ജൂഡ് കാളിപ്പറമ്പിൽ, ജോഷി പാട്ടാളത്ത് , ആൻറണി പെരുഞ്ചേരി , നിബിൻ തോലാട്ട് എന്നിവർ ഇതിനു നേതൃത്വം നൽകി. 9846333811