പ്രളയം: വീട് തകര്‍ന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി

പ്രളയം: വീട് തകര്‍ന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി

തൃശൂര്‍: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ വിവരശേഖരണത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അര്‍ഹതപ്പെട്ടവരുടെ ആനുകൂല്യം ഇല്ലാതാക്കുന്നതായി പരാതി. ‘റീ ബില്‍ഡ് കേരള’ എന്നപേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനില്‍ തകര്‍ന്ന വീടുകളുടെ മൂന്ന് തരത്തിലുള്ള ഫോട്ടോയും ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേര്‍ത്താണ് അപ്‌ലോഡ് ചെയ്യേണ്ടത്.
വിവരശേഖരണത്തിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മേല്‍ക്കൂര തകര്‍ന്നുവീണ വീടുകളെ മാത്രമേ തകര്‍ന്ന വീടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തൂ. എന്നാല്‍ മേല്‍ക്കൂര നിലനില്‍ക്കുന്നു എന്ന കാരണത്തില്‍ ചുമരുകള്‍ തകര്‍ന്ന് ഏതുനിമിഷവും നിലം പൊത്താവുന്ന വിധത്തിലുള്ള ഒട്ടേറെ വീടുകളെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് പരാതി ഉണ്ട്.
അപകടഭീഷണിയുള്ള വാസയോഗ്യമല്ലാത്ത വീടുകളെ ഭാഗികകേടുപാടുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അര്‍ഹമായ ആനുകൂല്യം നിഷേധിക്കുകയാണെന്നാണ് ആക്ഷേപം. ചുമരുകള്‍ തകര്‍ന്നാലും മേല്‍ക്കൂര ഭാഗികമായി നില്‍ക്കുന്നുണ്ടെങ്കില്‍ ആ വീട് കേടുപാടുകളുടെ വിഭാഗത്തിലേക്ക് മാറും. ഓട് വീടുകളുടെ മേല്‍ക്കൂര ചിലപ്പോള്‍ ഏതെങ്കിലും തൂണിന്റെയോ ഒറ്റച്ചുമരിന്റെയോ ബലത്തില്‍ നില്‍ക്കുന്നുണ്ടാവും. ഇതുമൂലം സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഭവനനിര്‍മാണത്തിനുള്ള സഹായം ഇവര്‍ക്ക് ലഭിക്കുകയില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് വിവരശേഖരണം നടത്തുന്നത്. തകര്‍ന്ന വീടിന്റെ ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി അപ്‌ലോഡ് ചെയ്യുകയാണ്.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ വിവരശേഖരണത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ഡിജിറ്റല്‍ വിവരശേഖരണത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് അംഗം കെ. എസ് ജോണ്‍സണ്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.


Related Articles

സുനഹദോസും സഭയുടെ സുനഹദോസാത്മകതയും 

ആത്മവിമര്‍ശനാത്മകമായ രണ്ടു ചോദ്യങ്ങളിലൂടെയാണ് ഫ്രാന്‍സിസ് പാപ്പ ഈ മാസം പത്താം തീയതി (10/10/2021) സഭയുടെ സുനഹദോസാത്മകതയെ (Synodality)  കുറിച്ചു സുനഹദോസിനു മുന്നൊരുക്കമായുള്ള പരിശുദ്ധ കുര്‍ബാനയിലെ വചനപ്രഘോഷണം അവസാനിപ്പിക്കുന്നത്;

അപമാനിച്ചതിന് പ്രതികാരമായി സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ടു സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. ക്ഷേത്രത്തിലെ താല്‍ക്കാലിക താമസസ്ഥലത്തുവച്ചാണ് ഇരിവരും കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

സ്വര്‍ണവില വീണ്ടും ഉയരത്തില്‍

സ്വര്‍ണവില പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 34,000 രൂപയിലെത്തി. 4,250 രൂപയാണ് ഗ്രാമിന് വില. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 23 ദിവസംകൊണ്ട് പവന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*