പ്രളയക്കെടുതിക്ക് പുറകെ മത്സ്യരോഗവും; കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

എറണാകുളം: പ്രളയക്കെടുതിക്ക് ശേഷം മലബാര്‍ പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിനിലും കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തിലും ഉള്‍നാടന്‍ ജലാശയ മത്സ്യങ്ങളില്‍ വ്യാപകമായി രോഗബാധ കണ്ടെത്തിയിട്ടുള്ളതിനാല്‍ മത്സ്യകര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) അറിയിച്ചു. മത്സ്യങ്ങളുടെ ശരീരം അഴുകി വ്രണമാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിന്‍ഡ്രോം (ഇവിഎസ്) എന്ന ഫംഗസ് രോഗമാണ് പടരുന്നതെന്ന് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും കണമ്പ്, മാലാന്‍, തിരുത, കരിമീന്‍ എന്നീ മത്സ്യങ്ങളെയാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് അനിമല്‍ ഹെല്‍ത്ത് ലാബോറട്ടറി മേധാവി ഡോ. ദേവിക പിള്ള പറഞ്ഞു. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ രോഗം കനത്ത നാശം വിതച്ചിട്ടുള്ളത് മണ്‍റോ തുരുത്തിലും പരിസരങ്ങളിലും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രളയജലം ഉയര്‍ന്ന തോതില്‍ കലര്‍ന്നതോടെ ഉള്‍നാടന്‍ ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടായതാണ് ഫംഗസ് രോഗം പടരാന്‍ കാരണം. രോഗം പടരുന്നത് തടയാനായി മത്സ്യകര്‍ഷകര്‍ കുളങ്ങളില്‍ കുമ്മായം ഇട്ട് പിഎച്ച് ലെവല്‍ ഉയര്‍ത്തണം. തുടര്‍ന്ന് അഗ്രി ലൈമോ ഡോളമെറ്റോ ഒരേക്കറിന് 10 കിലോ എന്ന തോതില്‍ 250 ഗ്രാം പോട്ടാസ്യം പെര്‍മാംഗനേറ്റും ചേര്‍ത്ത് 10 ദിവസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ പ്രയോഗിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടുക. ഫോണ്‍ 9446111033.
Related
Related Articles
പ്രത്യാശയുടെ പ്രതീകമായി അലെപ്പോ കത്തീഡ്രല്‍
അലെപ്പോ: സിറിയയിലെ ഒന്‍പതു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ മൂന്നുവട്ടം കനത്ത മിസൈല്‍ ആക്രമണത്തില്‍ തകരുകയും ഇസ്ലാമിക ഭീകരവാഴ്ചയില്‍ പങ്കിലമാക്കപ്പെടുകയും ചെയ്ത അലെപ്പോ നഗരത്തിലെ വിശുദ്ധ ഏലിയായുടെ
സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് പിന്തുണയേകണം
രാജ്യത്ത് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് അനുകൂല സാഹചര്യമുള്ള മികച്ച നാല് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനം, നൂതനസ്വഭാവം, സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവയോടെയാണ് കേരളം ഇന്ത്യയിലെ
മൂലമ്പിള്ളി സമരം നീതിക്കുവേണ്ടിയുള്ള വേദനയോടെയുള്ള പോരാട്ടം-ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: ഒരു നാടിന്റെ തീരാത്ത കണ്ണീരിന് നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തോട് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടികളെ ഏറെ വേദനയോടെ കാണുകയാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്