Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം പുതിയ വീട് നിര്‍മിച്ച് വൈദികര്‍ മാതൃകയായി

കോട്ടപ്പുറം: പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം കുറുമ്പത്തുരുത്ത് മാളിയേക്കല്‍ ജോണ്‍സനും കുടുംബത്തിനും കോട്ടപ്പുറം രൂപതയിലെ വൈദികരുടെ കൂട്ടായ്മയില്‍ പുതിയഭവനം നിര്‍മിച്ചു നല്കി. 2018 ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിലാണ് ജോണ്‍സന്റെ വീട് തകര്‍ന്നുവീണത്. കൂലിപ്പണിക്കാരനായ ജോണ്‍സനും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് ഒരു പുതിയ ഭവനം പണിയുന്നതിന് സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല.
അപ്പോഴാണ് കോട്ടപ്പുറം രൂപതയിലെ വൈദികര്‍ രൂപത മെത്രാന് .ഡോ. ജോസഫ് കാരിക്കശേരിയുടെ നേതൃത്വത്തില്‍ ഭവനം നിര്‍മിച്ച് നല്കാന് മുന്നോട്ടുവന്നത്. എല്ലാ വൈദികരും തങ്ങളുടെ ഒരു മാസത്തെ അലവന്‍സ് ഈ ഭവനത്തിന് നല്കി. അതിന്റെ ഫലമായാണ് ഭവന നിര്‍മ്മാണം പെട്ടെന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്. േമയ് ഒന്നിന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഭവനം ആശീര്‍വദിച്ച് താക്കോല്‍ കൈമാറി. രൂപത വികാര്‍ ജനറല്‍ മോണ്‍. ആന്റണി കുരിശിങ്കല്‍, ചാന്‍സലര്‍ റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടന്, പ്രോക്യുറേറ്റര്‍ ഫാ. ഷാജു മൈക്കിള്‍ കുരിശിങ്കല്‍, കുറുമ്പത്തുരുത്ത് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. വിന് കുരിശിങ്കല്‍, ഫാ. ഡെന്നീസ് അവിട്ടംപിള്ളി, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. ജോസ് ഒളാട്ടുപ്പുറത്ത്, ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Related
Related Articles
സമത്വമാണ് സ്വാതന്ത്ര്യം
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് അഞ്ചുനാള്‍ മുന്‍പ് രാജ്യത്തെ ദലിത് ക്രൈസ്തവര്‍ അനീതിക്കും അടിച്ചമര്‍ത്തലിനും മതത്തിന്റെ പേരിലുള്ള വിവേചനത്തിനുമെതിരെയുള്ള മറ്റൊരു പോരാ ട്ടത്തിന്റെ 70-ാം വാര്‍ഷികം കരിദിനമായി അടയാളപ്പെടുത്തി.
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ: ആനന്ദലഹരിയായി ഒരു ദൈവം
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ വിചിന്തനം:- ആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11) കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തൻ്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി
ചരിത്ര നിയോഗങ്ങളുടെ ശ്രേഷ്ഠ ബസിലിക്ക
വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസനദേവാലയവും അതിരൂപതാ ഭരണസിരാകേന്ദ്രവുമായിരുന്ന വരാപ്പുഴ മൗണ്ട് കാര്‍മ്മല്‍ ആന്‍ഡ് സെന്റ് ജോസഫ് ദേവാലയം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ അനുവാദത്തോടെ വത്തിക്കാനിലെ ആരാധനക്രമങ്ങള്‍ക്കായുള്ള