പ്രളയദുരിതം താണ്ടിയവര്‍ക്കുള്ള കാരുണ്യഭവനങ്ങള്‍ ആശീര്‍വദിച്ചു

കൊച്ചി: കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് എളംകുളം ഇടവകാംഗം ചക്കനാട്ട് വര്‍ഗീസ് ജയിംസും സഹകാരികളും പണിതുനല്‍കിയ വീടുകള്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആശീര്‍വദിച്ചു. ജയിംസിന്റെയും സുഹൃത്തുക്കളുടെയും കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാകണമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.
വരാപ്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ചിറയ്ക്കകം തേവര്‍കാട്ട് തന്റെ പേരിലുണ്ടായിരുന്ന നാലര സെന്റ് സ്ഥലമാണ് രണ്ടു നിരാംലബ കുടുംബങ്ങള്‍ക്ക് വീടുവയ്ക്കുന്നതിനായി ജയിംസ് ദാനം ചെയ്തത്. അര്‍ഹരായ രണ്ടു കുടുംബങ്ങളെ കണ്ടെത്തി അവര്ക്ക്് വീടു നിര്‍മിച്ചുനല്‍കാനുള്ള ചുമതല എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ വികാരി മോണ്‍. ജോസഫ് പടിയാരംപറമ്പിലിനെ ജയിംസ് ഏല്പിക്കുകയായിരുന്നു.
ആലുവായിലെ കുളങ്ങര മിനി ജോണിനും, വരാപ്പുഴ മുട്ടിനകത്ത് വേവുകാട്ട് സജിത ആന്റണിയുടെ കുടുംബത്തിനുമായാണ് രണ്ടു വീടുകള്‍ പണിതീര്‍ത്തത്. ചക്കനാട്ട് ജയിംസിന്റെ മഹാമനസ്കതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധിപേര്‍ ഈ സംരംഭത്തില്‍ പങ്കാളികളായെന്ന് മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ പറഞ്ഞു.
Related
Related Articles
രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളാക്കി വിദ്യാര്‍ത്ഥികളെ മാറ്റരുത്-കെസിവൈഎം
കോട്ടപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ തികച്ചും അപലനീയമാണെന്ന് കെസിവൈഎം കോട്ടപ്പുറം രൂപത വ്യക്തമാക്കി. വിദ്യാലയങ്ങള്‍ വിദ്യ അഭ്യസിക്കാനുള്ളതാണ്. അതിനെ രാഷ്ട്രീയ കുരുതിക്കളമാക്കരുത്. വിദ്യാര്‍ത്ഥി
മാനവീകതയുടെ ഹൃദയമറിഞ്ഞ് ഫ്രാൻസിസ് പാപ്പ മരുഭൂമിയിൽ
അബുദാബി: സാഹോദര്യ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയില്‍. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ അറബ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30ന് പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ മാര്പാപ്പയെയും
പൗരത്വത്തിനുമേല്‍ ഉയരുന്ന വെള്ളപ്പാച്ചില്‍
പ്രളയാനുഭവങ്ങളെന്തെന്ന് കേരളക്കരയിലുള്ളവരെ ആരും പഠിപ്പിക്കേണ്ടതില്ല. 2018ല്‍ ഒരാഴ്ചയോളം കലക്കവെള്ളത്തില്‍ കെട്ടിമറിഞ്ഞവരാണ് മലയാളികള്‍ – പ്രളയവും രക്ഷാപ്രവര്‍ത്തനവും പുനര്‍നിര്‍മാണവുമെല്ലാം ഉത്സവമായി കൊണ്ടാടി എന്നു വേണമെങ്കില്‍ പറയാം. പുനര്‍നിര്‍മാണ വേളയില്‍