പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കെഎല്‍സിഎ കൊച്ചി രൂപത

2018 ആഗസ്റ്റ് 15 മുതല്‍ കേരളത്തിലാകമാനം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കെഎല്‍സിഎ കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി.
2018 ആഗസ്റ്റ് 18 മുതല്‍ പശ്ചിമ കൊച്ചിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ വില്ലേജ്, താലൂക്ക്, ജില്ലാ അധികാരികളുമായി കൈകോര്‍ത്ത് എല്ലാവിധ സൗകര്യങ്ങളും ക്രമീകരിക്കുകയും ദുരിതബാധിതരെ ക്യാമ്പുകളിലെത്തി സന്ദര്‍ശിക്കുകയും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. രോഗികളായ വൃദ്ധരെയും സ്ത്രീകളെയും കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ക്യാമ്പുകളുടെ സൗകര്യമനുസരിച്ച് മാറ്റി താമസിപ്പിച്ചു. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അല്ലാതെ മറ്റൊന്നും കരുതുവാന്‍ കഴിയാതെ ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്ന ഇവര്‍ക്ക് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ധാന്യങ്ങളും ശേഖരിച്ച് എത്തിച്ചുകൊടുക്കുവാന്‍ കഴിഞ്ഞു. ക്യാമ്പുകളില്‍ സന്നദ്ധസേവകരുടെ കൂട്ടായ്മ ഒരുക്കുകയും അവശ്യ സാധനങ്ങള്‍ എത്തിക്കുവാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്തു.
തീരദേശത്തു നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികളെയും വള്ളങ്ങളെയും അയക്കുന്നതിനാവശ്യമായ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കി. പശ്ചിമകൊച്ചിയിലും രൂപതാതിര്ത്തിക്കുള്ളിലും ഉള്ള ദുരിതാശ്വാസ ക്യാമ്പുസന്ദര്ശിച്ച് പോരായ്മകള്‍ പരിഹരിക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുവാനും കഴിഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമായി ക്യാമ്പുകള്‍ പിരിച്ചുവിട്ടപ്പോള്‍ ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും അത്യാവശ്യ വസ്ത്രങ്ങളും നല്‍കുകയും അവരെ തിരിച്ച് വീടുകളില്‍ എത്തിക്കുന്നതിനുള്ള വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ക്യാമ്പുകളില്‍ പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെയും കണ്ണമാലി സെന്റ് ജോസഫ് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ആരോഗ്യ പരിചരണം നല്കി.
കുട്ടനാട്, മൂന്നാര്‍, വരാപ്പുഴ മേഖലകളിലേക്കും ഒറ്റപ്പെട്ട ക്യാമ്പുകളിലേക്കും റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ ധാന്യങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, പായകള്‍ തുടങ്ങിയ വസ്തുക്കള്‍ ശേഖരിച്ച് എത്തിച്ചുകൊടുക്കാന്‍ സാധിച്ചു. ദുരിത മേഖലയില്‍ ക്ലീനിങ്ങിനും മറ്റ് സന്നദ്ധപ്രവര്ത്തനങ്ങള്ക്കുമായി വിവിധ സംഘടനകളെ ഏകീകരിക്കുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്കി.
മഹാപ്രളയത്തെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തവയായിരുന്നു. ഒലിച്ചുപോയ സ്ഥലങ്ങളും വെള്ളത്തിനടിയിലായ വീടുകളും വാസയോഗ്യമാക്കുവാന്‍ കേരളജനത ഒറ്റക്കെട്ടായി ഇറങ്ങിയപ്പോള്‍ കെഎല്‍സിഎ കൊച്ചി രൂപതയുടെ നേതൃത്വത്തിലും വിവിധ ഇടവകളില്‍ നിന്നായി 8 സ്ത്രീകള്‍ ഉള്‍പ്പെടെ 42പേര് ജനറേറ്റര്‍, മോട്ടോര്‍ പമ്പ് സെറ്റ്, ക്ലീനിംഗ് സാമഗ്രികള്‍ ഉള്‍പ്പെടെ ഡയറക്ടര്‍ ഫാ. ആന്റണി കുഴിവേലിലിനൊപ്പം രണ്ടു മിനി ബസ്സുകളിലായി പുറപ്പെട്ടു. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസിന്റെ നിര്‍ദ്ദേശാനുസരണം പ്രളയമേഖലയായ വരാപ്പുഴ 6-ാം വാര്‍ഡിലെ മുട്ടിനകത്താണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിചേര്‍ന്നത്. റോഡുകളും പറമ്പുകളും വീടുകളും ചെളിയാല്‍ മുങ്ങിക്കിടന്നിരുന്ന കാഴ്ച വളരെ വേദനാജനകമായിരുന്നു. വാര്‍ഡ് മെമ്പര്‍ ഷൈജി ഞങ്ങളെ സഹായത്തിന് ആള് എത്താത്ത ഉള്‍പ്രദേശങ്ങളിലേയ്ക്ക് കൂട്ടികൊണ്ടുപോയി നിരാലംബരായ കുടുംബങ്ങള്‍ കാണിച്ചു തന്നു. മേല്‍ക്കൂര വരെ മുങ്ങിയ വീടുകളിലെ ഭിത്തികളും തറകളും കട്ടിയായ ചെളി നിറഞ്ഞിരുന്നു. ഫര്‍ണിച്ചറുകള്‍, അലമാരകള്‍ അതിലുള്ള വസ്ത്രങ്ങള്‍, പാചകവസ്തുക്കള്‍, പാചകസാമഗ്രികള്‍ തുടങ്ങിയവ തീര്‍ത്തും ഉപയോഗശൂന്യമായ നിലയിലായിരുന്നു കാണപ്പെട്ടത്. പല വീടുകളും അറ്റക്കുറ്റപണികള്‍ കഴിഞ്ഞെങ്കില്‍ മാത്രമേ വാസയോഗ്യമാക്കുവാന്‍ സാധ്യമാകുകയുള്ളൂ. വൈദ്യുതിയും വെള്ളവും ഇല്ലാതെ ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ ഗ്രാമത്തിലെ വീടുകളില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഒന്നും ചെയ്യുവാനുള്ള മാനസികാവസ്ഥയില്ലായിരുന്നു.
മെമ്പറിന്റെ നിര്‍ദ്ദേശാനുസരണം 12 വീടുകള്‍ കഴുകി വൃത്തിയാക്കി വാസയോഗ്യമാക്കുകയുണ്ടായി. കുടിവെള്ളം പോലും കിട്ടാതിരുന്ന ഈ പ്രദേശത്ത് പ്രവര്‍ത്തകര്‍ക്ക് കഴിക്കുവാനായി കൊണ്ടുപോയ വസ്തുക്കള്‍ നാട്ടിലുള്ളവരുമായി പങ്കുവയ്ക്കുകയും ധാന്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മെമ്പര്‍ എല്ലാവര്ക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തി.
നവകേരളനിര്‍മ്മിതിക്കായി കേരള സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തില്‍ പങ്കാളികളാകുവാന്‍ ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ നിര്‍ദ്ദേശാനുസരണം കെഎല്‍സിഎ വിവിധ ഇടവകകളില്‍ നിന്നായി ശേഖരിച്ച 2,50,000 രൂപ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രിക്ക് കൈമാറി.
Related
Related Articles
സംസ്ഥാനത്തെ ബിവ്റേജസ് ഔട്ലെറ്റുകള് അടയ്ക്കുന്നു
കൊച്ചി: മദ്യവില്പന കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്തെ ബിവ്റേജസ് വില്പനശാലകള് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇതുസംബന്ധിച്ച് ബിവ്റേജസ് കോര്പറേഷന് എംഡിയുടെ അറിയിപ്പ് മാനേജര്‍മാര്‍ക്ക് ലഭിച്ചു. കൊവിഡ്
വാക്സിന് സ്വീകരിച്ച മന്ത്രിക്ക് കോവിഡ്
ന്യൂഡല്‍ഹി :ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്ററിലൂടെയാണ് അദ്ദേഹം രോഗ വിവരം പുറത്ത് വിട്ടത്. സമ്പര്ഗത്തില് നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവാക്സിന്റെ മൂന്നാംഘട്ട
ഭാരതത്തില്‍ കര്‍മലീത്താ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികാഘോഷം ഗോവയില്‍
നിഷ്പാദുക കര്‍മലീത്താ സമൂഹം ഇന്ത്യയില്‍ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഓള്‍ഡ് ഗോവയില്‍ 1619ല്‍ ആരംഭിച്ച ആദ്യ നൊവിഷ്യേറ്റില്‍ അംഗങ്ങളായിരുന്ന സമൂഹത്തിലെ ആദ്യ രക്തസാക്ഷികളായ രണ്ട് വാഴ്ത്തപ്പെട്ടവരെ