പ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും

പ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും

പ്രളയാനന്തരം കേരളീയമനസ്സുകളെ തകിടം മറിച്ച ആഘാതങ്ങള്‍ ഏറെക്കാലം നിലനില്‍ക്കും. ഒരായുഷ്‌ക്കാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മാനസികവ്യഥ ആരോഗ്യത്തെ സാവധാനം കാര്‍ന്നുകൊണ്ടിരിക്കും. ദുരന്താനന്തര മനോസമ്മര്‍ദ്ദരോഗം അഥവാ ‘പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍’ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. മനുഷ്യമനസ്സിന്റെ സ്വാസ്ഥ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ ദുരന്തങ്ങളും അഞ്ചുഘട്ടങ്ങളായിട്ടാണ് ശരീരത്തെ രോഗാതുരമാക്കുന്നത്. ദുരന്തം നടന്ന് മണിക്കൂറൂകള്‍ മുതല്‍ ദിവസങ്ങള്‍ വരെയുള്ള ആദ്യഘട്ടം ഭയത്തിന്റെയും ഒറ്റപ്പെടലിന്റേതുമാണ്. രണ്ടാം ഘട്ടമായ ഹീറോയിക്ക് അവസ്ഥ ദുരന്തശേഷം രണ്ടാഴ്ചയാണ്. മൂന്നാം ഘട്ടം രാണ്ടാഴ്ച മുതല്‍ ആദ്യമാസം വരെ നീണ്ടുനില്‍ക്കുന്നതാണ്. ഈ സമയത്തെ ഹണിമൂണ്‍ ഘട്ടമെന്നാണ് വിളിക്കുക. കേരളീയര്‍ ഇപ്പോള്‍ ഈ അവസ്ഥയിലാണെന്ന് പറയാം. എല്ലാവരും ഒറ്റക്കെട്ടായി പ്രശ്‌നങ്ങളെ മറികടക്കാന്‍ യത്‌നിക്കുന്ന അവസ്ഥ. നാലാംഘട്ടം ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെയാണ്. ഈ സമയത്തെ ‘ഡിസ്ഇലൂഷന്‍മെന്റ് ഘട്ടം (മോഹഭംഗം) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ദുരന്തബാധിതര്‍ നഷ്ടങ്ങളെയും ഒറ്റപ്പെടലിനെയും കുറിച്ച് കൂടുതലായി ചിന്തിക്കുന്നു. ഇതവരെ കടുത്ത വിഷാദത്തിലേക്കും നൈരാശ്യത്തിലേക്കും നയിക്കുന്നു. ഈ സമയത്ത് കുടുംബബന്ധങ്ങളില്‍ പാളിച്ചയുണ്ടാകാം. എന്നാല്‍ അഞ്ചാം ഘട്ടം ഹൃദയനിര്‍മ്മാണ ഘട്ടമാണ്. ദുരന്തബാധിതര്‍ നഷ്ടങ്ങളെയും ദുഃഖങ്ങളെയും അതിജീവിക്കുവാന്‍ ശ്രമിക്കുന്ന അവസ്ഥ. മനസിനെ തളര്‍ത്തിയ വ്യഥകളെ കാലം തേച്ചുമാച്ചു കളയുമെന്ന ബോധം ഉണ്ടാക്കുന്ന അവസരം. ഈ കാലം പ്രതീക്ഷയുടേതാണ്. അത് ശരിയുമാണ്. ഇതിനേക്കാള്‍ വലിയ പ്രകൃതിദുരന്തങ്ങളുണ്ടായിട്ടും മനുഷ്യര്‍ അവയോടു പൊരുതി ജയിച്ചിട്ടുണ്ട്. അപ്പോള്‍ പ്രശ്‌നങ്ങള്‍ക്കു മുന്‍പില്‍ തളര്‍ന്നുവീഴുകയല്ല ചെയ്യേണ്ടത്. മനോചിന്തകളെ പ്രോജ്വലമാക്കി പഴയതിനേക്കാള്‍ ഊര്‍ജ്ജസ്വലരായി പുനര്‍ജന്മംകൊള്ളുകയാണ് വേണ്ടത്. മനുഷ്യമനസിന് അതിനുള്ള കരുത്ത് ദൈവം നല്‍കിയിട്ടുണ്ട്. ആ കഴിവുകളെ തിരിച്ചറിയുക മാത്രമാണ് വേണ്ടത്. കാലം സുഖപ്പെടുത്താത്ത മുറിവുകള്‍ മാനവചരിത്രത്തിലുണ്ടായിട്ടില്ല. എന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം.


Tags assigned to this article:
dr george thayyilgood hearthealth

Related Articles

പിന്നാക്ക ക്ഷേമവകുപ്പ്‌ രൂപീകരിക്കണം -കെആര്‍എല്‍സിസി

എറണാകുളം: ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ പിന്നാക്ക ക്ഷേമവകുപ്പ്‌ രൂപീകരിക്കണമെന്ന്‌ കെആര്‍എല്‍സിസി സംഘടിപ്പിച്ച സംവരണപഠന സെമിനാര്‍ ആവശ്യപ്പെട്ടു. പുതിയതായി രൂപീകരിക്കപ്പെടുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌

കൊറോണ വിറയലിന് മദ്യക്കുറിപ്പടിയോ?

മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്. കൊറോണ വൈറസ്

അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം

കൊടുങ്ങല്ലൂര്‍: തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശമേഖലയിലെ പ്രധാന യാത്രാമാര്‍ഗവുമായ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടനെ പുനരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) മുന്നറിയിപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*