പ്രളയാനന്തര നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപത

എറണാകുളം: ശബരിമല പോലുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപത കുറ്റപ്പെടുത്തി. ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച കണ്ണീരോര്‍മ്മ അനുസ്മരണ പരിപാടിയിലാണ് പ്രതിഷേധം ഉയര്‍ന്നത്. ഓഖി ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്ന ദുരിതാശ്വാസ തുക ഇനിയും പൂര്‍ണ്ണമായും നല്‍കിയിട്ടില്ല. പ്രളയാനന്തര നടപടികളുടെ ഭാഗമായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാന്‍ പോലും ഇനിയും സര്‍ക്കാരിനായിട്ടില്ല. ചീനവല ഉള്‍പ്പെടെ തൊഴില്‍സാമഗ്രികളും തൊഴില്‍ സ്ഥാപനങ്ങളും നഷ്ടമായ നിരവധി ദുരിതബാധിതരുടെ അപേക്ഷകളില്‍ നാളിതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പ്രളയകാലത്ത് വാഗ്ദാനം ചെയ്ത താല്‍ക്കാലിക ധനസഹായത്തില്‍ ഒതുക്കാതെ സമഗ്രമായ പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. അതിരൂപതാ പ്രസിഡന്റ് സി ജെ പോള്‍ അധ്യക്ഷത വഹിച്ച യോഗം അതിരൂപത ഡയറക്ടര്‍ ഫാ. മാര്ട്ടിന് തൈപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. ഷെറി ജെ. തോമസ്, എം. സി ലോറന്‍സ്, അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, അഡ്വ. ഹെന്റി ഓസ്റ്റിന്‍, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, റോയ് ഡീക്കൂഞ്ഞ, റോയ് പാളയത്തില്‍, ബാബു ആന്റണി, ആന്‍സാ ജയിംസ്, മേരി ജോര്‍ജ്, മോളി ചാര്‍ലി, ടോമി കുരിശുവീട്ടില്‍, സോണി സോസാ, എന്‍. ജെ പൗലോസ്, ജ. ജ ജോസഫ്, സാബു പടിയാംഞ്ചേരി, അഡ്വ. സ്റ്റെര്‍വിന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
വിശുദ്ധ യൗസേപ്പ് അപമാനിക്കാന്‍ ഇഷ്ടമില്ലാത്തവന്
വചനമായ ദൈവത്തിന്റെ മനുഷ്യാവതാരത്തിനുവേണ്ടി, കന്യകമറിയത്തോടൊപ്പം, ദൈവപിതാവിന്റെ തിരുഹിതത്തിന് വിധേയപ്പെട്ട്, സ്വജീവിതം സമര്‍പ്പണം ചെയ്ത മഹാവിശുദ്ധനാണ് വിശുദ്ധ യൗസേപ്പ് പിതാവ്. ഈ പുണ്യവാന്റെ ജീവിതത്തെക്കുറിച്ച് വിശുദ്ധ മത്തായി തന്റെ
മഹാരാഷ്ട്ര മന്ത്രിയ്ക്ക് കൊവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ്-19 സ്ഥിരീകരിച്ചു. 15 ദിവസമായി 54 കാരനായ മന്ത്രി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
ബ്യൂണസ് അയേഴ്സ്; ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അര്‍ജന്റീനയില്‍നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.