പ്രളയ ദുരിതബാധിതർക്ക് ആശ്വാസം പകർന്നു വീഡിയോ സന്ദേശവുമായി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
പ്രളയ ദുരിതബാധിതർക്ക് ആശ്വാസമായി വരാപ്പുഴ അതിരൂപത രൂപത നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വീഡിയോ സന്ദേശത്തിൽ നന്ദി പറഞ്ഞുകൊണ്ട് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. വൈദികരും, സന്യസ്തരും, അൽമായരും കൈകോർത്ത് ഒത്തിരിയേറെ നല്ല പ്രവർത്തികൾ ചെയ്തതായും എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു. വൈദികരുമായുള്ള മീറ്റിങ്ങിൽ ഒരുമാസത്തെ അലവൻസ് എല്ലാ വൈദീകരും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നതായി ആർച്ച് ബിഷപ്പ് അറിയിച്ചു. ജനപ്രതിനിധികൾ നൽകിയ സന്നദ്ധസേവനത്തിന് ആർച്ച് ബിഷപ്പ് നന്ദി പറഞ്ഞു. അതിരൂപതയുടെ വിവിധ ആശുപത്രികൾ നൽകിയ സന്നദ്ധ സേവനത്തിന് ആർച്ച് ബിഷപ്പ് നന്ദി അർപ്പിച്ചു. ഇനിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുവാൻ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു ക്യാമ്പുകളിൽ ഇനിയും ഉള്ളവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുവാൻ വേണ്ടതൊക്കെ ചെയ്യുവാൻ രൂപത സന്നദ്ധമാണെന്ന് ആർച്ച് ബിഷപ്പ് അറിയിച്ചു. ഏതെങ്കിലും ഒരു സംഘടനയെ കൊണ്ട് ചെയ്യാൻ പറ്റുന്നതല്ല മറിച്ച് ഗവൺമെൻറ് സംവിധാനങ്ങളുമായി ചേർന്നു പ്രവർത്തിക്കേണ്ടതാണ് എന്ന് ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു
Related
Related Articles
കെഎഎസ് നിയമനങ്ങളില്‍ സംവരണാവകാശം അട്ടിമറിക്കാനുള്ള നീക്കം ലത്തീന്‍ സമദായം പ്രക്ഷോഭത്തിലേക്ക്
എറണാകുളം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ (കെഎഎസ്) സംവരണാവകാശം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കാന്‍ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി)
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാ. റെൻസൻ പൊള്ളയിൽ അന്തരിച്ചു
വാഹനാപകടത്തെ തുടർന്നു അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഫാ. റെൻസൻ പൊള്ളയിൽ അന്തരിച്ചു. ആലപ്പുഴ രൂപത മെത്രാൻ ഡോ ജെയിംസ് ആനാപറമ്പിലാണ് മരണവാർത്ത സ്ഥിതീകരിച്ചത്. With heartfelt sorrow and
ലത്തീന്‍ കത്തോലിക്കാദിനം പൈതൃകസ്മരണകള്‍ ഉണര്‍ത്തിയെടുക്കാന്‍!
കേരള ലത്തീന്‍ കത്തോലിക്കാസഭ ഡിസംബര്‍ അഞ്ചാം തീയതി ‘ലത്തീന്‍ കത്തോലിക്കാദിന’മായി ആചരിക്കുകയാണ്. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ മൂന്നാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഈ