പ്രവാചകദൗത്യത്തോടെ മുന്നേറട്ടെ

പ്രവാചകദൗത്യത്തോടെ മുന്നേറട്ടെ

1980കളിലാണ് നിയുക്ത ബിഷപ് ജയിംസ് ആനാപറമ്പിലിനെ പരിചയപ്പെടുന്നത്. സെമിനാരി പഠനത്തിനിടയിലായിരുന്നു ഈ ആദ്യകൂടിക്കാഴ്ച. അദ്ദേഹം എന്റെ ഒരു വര്‍ഷം ജൂനിയറായിരുന്നു. പിന്നീട് 90കളില്‍ ഞാന്‍ റോമില്‍ പഠിക്കാനായി പോയി. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം ജയിംസച്ചനും പഠിക്കാനായി റോമിലെത്തി. രണ്ടു യൂണിവേഴ്‌സിറ്റികളിലായിരുന്നു പഠനമെങ്കിലും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം പുതുക്കാനും കൂടുതല്‍ അടുത്തിടപഴകാനും അവസരമുണ്ടായി.

റോമില്‍ നിന്നും തിരിച്ചുവന്നശേഷം ഞങ്ങളിരുവരും സെമിനാരി സേവനത്തിലായിരുന്നു. ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലും ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. 1998 മുതല്‍ 2009 വരെയും 2011 മുതല്‍ 2014 വരെയും സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ ബിബ്ലിക്കല്‍ തിയോളജി, ഹെബ്രായ ഭാഷ എന്നീ വിഷയങ്ങളുടെ അദ്ധ്യാപകനായി ജയിംസച്ചന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് പദവിയും അലങ്കരിച്ചു. ഞാനന്ന് സെമിനാരിയില്‍ ഫോര്‍മാറ്ററായിരുന്നു. 2009-11 കാലയളവില്‍ ജയിംസച്ചന്‍ കാര്‍മല്‍ഗിരി സെമിനാരി റെക്ടറായി. അവിടെ അദ്ദേഹത്തിനു ശേഷം ഞാനാണ് ഈ പദവിയിലെത്തിയത്. വളരെ ഊഷ്മളവും സ്‌നേഹോദാരവുമായിരുന്നു ഒരുമിച്ചുണ്ടായിരുന്ന ആ വര്‍ഷങ്ങള്‍. പരിചയസമ്പന്നനും ശക്തനുമായ സഹപ്രവര്‍ത്തകനായിരുന്നു ജയിംസച്ചന്‍.

യഹൂദമതം, ഹെബ്രായ ഭാഷ, പഴയനിയമം ഇതു മൂന്നും അദ്ദേഹത്തിന്റെ തീവ്രവികാരമായിരുന്നു. അദ്ദേഹത്തിന്റെ ഉന്നതപഠനങ്ങളെല്ലാം ഈ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. വേരുകളന്വേഷിച്ചുള്ള ഒരു യാത്രയായിരുന്നു അതെന്ന് തോന്നിയിട്ടുണ്ട്. കാരണം ക്രൈസ്തവീകതയുടെ വേരുകള്‍ യഹൂദമതത്തിലും, യഹൂദ ആരാധനയിലും(ഹെബ്രായ ഭാഷ) പഴയ നിയമത്തിലുമാണ് കണ്ടെത്തേണ്ടിയിരുന്നത്.

ഹെബ്രായ ഭാഷയിലുള്ള വൈദഗ്ദ്ധ്യം പിന്നീട് പഴയനിയമം പരിഷ്‌കരിക്കുന്ന കെസിബിസി ബൈബിള്‍ കമ്മീഷന്‍ വിദഗ്ദ്ധ സമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ചപ്പോള്‍ ജയിംസച്ചന് നന്നായി പ്രയോജനപ്പെട്ടിട്ടുണ്ടാകും; അതുവഴി സഭയ്ക്കും.

ആരാധനക്രമത്തിലൂന്നിയ അദ്ദേഹത്തിന്റെ ആദ്ധ്യാത്മികത മറ്റുള്ളവര്‍ക്ക് മാതൃകയാണ്. യാമപ്രാര്‍ത്ഥനകളുടെ പഠനത്തില്‍ പ്രത്യേക ശ്രദ്ധ അദ്ദേഹം പതിപ്പിച്ചു. ഇടയന്മാരുടെ ആദ്ധ്യാത്മികത അവര്‍ ആവര്‍ത്തിച്ചുചൊല്ലുന്ന പ്രാര്‍ത്ഥനയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതാണ് അവരുടെ ആദ്ധ്യാത്മികതയെ രൂപപ്പെടുത്തേണ്ടത്. അതു വളരെ വ്യക്തമായറിയാവുന്നയാളാണ് ജയിംസച്ചന്‍. യാമപ്രാര്‍ത്ഥനകളിലെ സങ്കീര്‍ത്തനങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചു.

ഒരു കാലത്ത് വളരെ പ്രചാരത്തിലുണ്ടായിരുന്ന ലെക്‌സിയോ ദിവീന എന്ന ദൈവവചനത്തില്‍ അധിഷ്ഠിതമായ ധ്യാനരീതിയെ ശക്തമായി പ്രോത്സാഹിപ്പിച്ചു. ബൈബിള്‍ പഠനത്തിന് അതേറെ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.

ആലപ്പുഴ രൂപതയിലെ ദൈവജനത്തെ പ്രത്യാശയുടെ പാതയിലൂടെ നയിക്കുവാനുള്ള കരുത്തും ദൈവാനുഗ്രഹവും ഈ പുതിയ ഇടയന് ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു.

 

റവ. ഡോ. ജേക്കബ് പ്രസാദ്
(റെക്ടര്‍, സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി, കാര്‍മല്‍ഗിരി, ആലുവ)


Related Articles

അസിയാ ബീബി കാനഡയില്‍ അഭയം തേടി

ഓട്ടാവ, കാനഡ്: മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനില്‍ വധശിക്ഷ കാത്ത് 9 വര്‍ഷം ജയില്‍വാസമനുഷ്ഠിച്ച ക്രൈസ്തവ യുവതി അസിയാ ബീബി കാനഡയില്‍ അഭയം തേടി. അസിയാ ബീബിയും അവരുടെ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം: മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ട്രോളിങ് സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത

തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: വേളാങ്കണ്ണി പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാള്‍ പ്രമാണിച്ച് തിരുവനന്തപുരത്തുനിന്നും വേളാങ്കണ്ണിയിലേക്ക് റെയില്‍വേ മന്ത്രാലയം പ്രത്യേക ട്രെയിന്‍ അനുവദിച്ചു. ആഗസ്റ്റ് 28, സെപ്റ്റംബര്‍ 4 എന്നീ ബുധനാഴ്ചകളില്‍ വൈകുന്നേരം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*