Breaking News

പ്രവാസികളെ കൊണ്ടുവരുന്നത് മുന്‍ഗണനാക്രമത്തില്‍: മന്ത്രി കെ.കെ.ശൈലജ

പ്രവാസികളെ കൊണ്ടുവരുന്നത് മുന്‍ഗണനാക്രമത്തില്‍: മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരുന്നത് അപ്രായോഗികമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മുന്‍ഗണനാക്രമത്തിലായിരിക്കും കൊണ്ടുവരിക. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, ചികിത്സാര്‍ഥം ഇവിടേയ്ക്ക് വരുന്നവര്‍ ഇങ്ങനെയുള്ള ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരാന്‍ സാധ്യതയില്ലെന്നാണറിയുന്നത്. കേന്ദ്ര സര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ കൊവിഡിന്റെ മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സാമൂഹ്യവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗംപിടിപെട്ടതില്‍ ആശങ്കവേണ്ട, എന്നാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. റാപ്പിഡ് ടെസ്റ്റിനെക്കാളേറെ പിസിആര്‍ പരിശോധനയ്ക്കാണ് കേരളം മുന്‍ഗണന നല്‍കുന്നത്.
റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍നിന്ന് സമൂഹവ്യാപനത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്നു  പറയാന്‍ സാധിക്കില്ല. സിംഗപ്പൂരിലൊക്കെ ലോക്ഡൗണ്‍ നീക്കിയശേഷം സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നാം ഒറ്റക്കെട്ടായി ഉണര്‍ന്നുതന്നെ ഇരിക്കേണ്ടതുണ്ട്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗികളുമായി ഇടപഴകിയവര്‍, രോഗബാധിത മേഖലകളില്‍നിന്ന് വരുന്നവര്‍ എന്നിവര്‍ക്കും റാന്‍ഡം ടെസ്റ്റിങ്ങിനാണ് പരിശോധനാ കിറ്റുകള്‍ ഉപയോഗിച്ചത്. അവശ്യസന്ദര്‍ഭങ്ങളില്‍ കിറ്റുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായിരുന്നു ഇങ്ങനെ ചെയ്തത്. ടെസ്റ്റിങ്ങിന് സ്വീകരിച്ച ഈ രീതി ശരിയായിരുന്നു എന്നു തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായാല്‍ വേണ്ടവിധത്തില്‍ ശ്രദ്ധകൊടുത്ത് ഉടന്‍തന്നെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ശരിയായവിധത്തില്‍ സുരക്ഷാമുന്‍കരുതലുകള്‍ എടുത്തുവേണം രോഗികളുമായി ഇടപെടാനെന്ന് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ പ്രത്യേകിച്ച് സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.Related Articles

ഇതത്ര ചെറിയ പുഷ്പമല്ല

ഫാ. ജോഷി മയ്യാറ്റിൽ ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം

കടലോരത്തെ ആന്റിയസ്

  ചാൾസ് ജോർജ് അങ്ങനെ അവനും പോയി. ടി. പീറ്ററിനെ കൊവിഡ് കൊണ്ടുപോയി. എന്നെക്കാള്‍ മൂന്നു വയസ്സ് മൂപ്പുണ്ടെങ്കിലും വാടാ, പോടാ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. മത്സ്യമേഖലയില്‍

ആമസോണ്‍ സിനഡ്: മൂന്നു കര്‍ദിനാള്‍മാരെ അധ്യക്ഷരായി നിയോഗിച്ചു

വത്തിക്കാന്‍ സിറ്റി: ലാറ്റിന്‍ അമേരിക്കയിലെ ഒന്‍പത് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിശാല ആമസോണ്‍ മേഖലയ്ക്കായി ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെ റോമില്‍ ചേരുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡിലേക്കുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*