Breaking News

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം-മുഖ്യമന്ത്രി

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം-മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നം ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഇന്നും വിശദമായ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍, ഹൃസ്വകാല പരിപാടികള്‍ക്ക് പോയവര്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആളുകളുണ്ട്. ഇവര്‍ക്ക് മടങ്ങാന്‍ സാധിക്കുന്നില്ല.
വരുമാനമൊന്നും ഇല്ലാത്തതിനാല്‍ ഇവരുടെ ജീവിതം അസാധ്യമാകുകയാണ്. ഇവര്‍ക്കും, മറ്റ് അടിയന്തര ആവശ്യമുള്ളവരോ, പ്രയാസം നേരിടുന്നവരോ ആയ പ്രവാസികള്‍ക്ക്  പ്രത്യേകവിമാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടത്.എല്ലാ അന്താരാഷ്ട്ര നിബന്ധനകളും പാലിച്ചുകൊണ്ട് ഇവരെ തിരികെ എത്തിക്കണം.
തിരികെ വരുന്നവരുടെ പരിശോധന, ക്വാറന്റൈന്‍ എന്നിവ സര്‍ക്കാര്‍ നിര്‍വ്വഹിക്കും. സുപ്രീംകോടതി പ്രവാസി വിഷയത്തില്‍ ഒരു നിലപാട് പ്രഖ്യാപിച്ചു. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് സാധ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. എല്ലാ സുരക്ഷാ ക്രമീകരണവും തയ്യാറാക്കും.
കൊവിഡിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടി വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികളും കേന്ദ്രം തയ്യാറാക്കണമെന്ന് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


Tags assigned to this article:
jeeva newsjeevanaadampinarayi vijayanpravasi

Related Articles

ഇല്ലാപൂണൂലുകളും ഇല്ലാനൂറുകളും!

െ്രെകസ്തവസമുദായത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് ഇക്കഴിഞ്ഞ മാസം കോട്ടയത്തുവച്ചു നടന്ന ന്യൂനപക്ഷകമ്മീഷന്റെ സിറ്റിങ്ങില്‍ ദലിത്‌െ്രെകസ്തവര്‍ പരാതി ഉന്നയിച്ചു. വ്യത്യസ്തങ്ങളായ ഏറെ വിഷയങ്ങള്‍ അവിടെ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും പിറ്റേദിവസത്തെ പത്രത്തില്‍

വനിതാ മതില്‍ വിഭാഗീയ മതിലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സിഎസ്എസ്

കൊച്ചി: വനിതാ മതില്‍ വിഭാഗിയ മതില്‍ ആക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി. കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍

നീതിക്കായി ഇപ്പോഴും വിശക്കുന്നുണ്ട്

വീട്ടുമുറ്റത്ത് കടല്‍വെള്ളം കയറിയെന്ന് വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു. ക്യാമ്പുകളിലേക്കു പോയാല്‍ കൊറോണ പകരുമോ എന്നു ഭയം. ചെല്ലാനത്തിന്റെ അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമമാകാന്‍ തുടങ്ങിയെന്ന് പറഞ്ഞു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*