Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ലോക്ഡൗണിന് ശേഷം

കൊച്ചി: വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ലോക്ഡൗണിനു ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക്ഡൗണ്‍ മെയ് 3 ന് തീരുന്ന സാഹചര്യത്തില്‍ 5 ന് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കൊവിഡ് ഭീഷണി മുന്‍നിര്‍ത്തി പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങി എത്തിയാല്‍ സംരക്ഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. അവര്‍ക്ക് വേണ്ടി 5000 ഡോക്ടര്‍മാരും 20000 നേഴ്സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തില്‍ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി .
വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തില്‍ എന്ത് നടപടിയെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം അറിയിക്കണം. വിദേശത്തുള്ളവര്‍ തിരിച്ചെത്തിയാല്‍ അവരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Related
Related Articles
മറഞ്ഞിരിക്കുന്ന നിധികള്‍
ഒരിക്കല്‍ ഒരു ടൂറിസ്റ്റ് കടല്‍ത്തീരത്തുകൂടെ നടക്കുകയായിരുന്നു. സമുദ്രത്തിലെ ഓളവും, തീരത്തെ മണല്‍ത്തരികളും, കരയിലെ ഇളംകാറ്റില്‍ ചാഞ്ചാടുന്ന ചൂളമരങ്ങളും അയാളെ ഒത്തിരി ആകര്‍ഷിച്ചു. അപ്പോഴാണ് ആളൊഴിഞ്ഞ ഒരിടത്ത് ഒരു
നിപ്പാ വൈറസ് പ്രതിരോധ മരുന്ന് എത്തിച്ചു
കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കുവാൻ റിബ വൈറിൻ എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്. 2000 ഗുളികകൾ ആണ് പ്രാരംഭ ഘട്ടത്തിൽ എത്തിച്ചിട്ടുള്ളത് നാളെ 8000 ഗുളികകൾ എത്തിക്കും .
ശമ്പളവിതരണം നിയന്ത്രിച്ചേക്കുമെന്ന് ധനമന്ത്രി; ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം നിയന്ത്രിക്കേണ്ടിവന്നേക്കാമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അതേസമയം, ഇക്കാര്യം സര്‍ക്കാര്‍ ആലോചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്