Breaking News
വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി
പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി
...0കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും,
...0വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ
...0നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി
...0കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021
ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ
...0അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം
‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ
...0
പ്രവാസികളോടും അതിഥി തൊഴിലാളികളോടും നീതി പുലര്‍ത്തണം -ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍

കൊച്ചി: കൊവിഡ്-19 മഹാമാരിയുടെ സംഹാരതാണ്ഡവം ഭയപ്പെട്ട് ജന്മനാട്ടിലേക്ക് വരാന്‍ ആകാംക്ഷയോടെ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളോട് അധികാരികള്‍ സന്മനസ്സ് കാട്ടണമെന്ന് കേരള ലത്തീന്‍ സഭാ ബിഷപ്പുമാരുടെ സംഘടനയായ കെആര്‍എല്‍സിസിയുടെ മൈഗ്രന്റ്സ് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അഭ്യര്‍ത്ഥിച്ചു.
നമ്മുടെ നാടിന്റെ വികസനത്തിന് മുഖ്യപങ്കുവഹിക്കുന്ന പ്രവാസികളെ ഈ വേദനയുടെ സാഹചര്യത്തില്‍ തള്ളിക്കളയുന്നത് നീതിക്ക് നിരക്കുന്നതല്ല. തിരികെയെത്തുന്ന അവരെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനും രാജ്യത്തെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുതേണ്ടതാണ്. കേരളത്തിന്റെ വികസനത്തിന് ചെറുതും വലുതുമായ സംഭാവന നല്കിക്കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് നീതിപൂര്‍വമായ സംരക്ഷണം നല്‍കേണ്ടതാണ്. ജന്മനാടുകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാനും അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്-ബിഷപ് പറഞ്ഞു.
അതിഥി തൊഴിലാളികളെ ശത്രുക്കളെപ്പോലെ കാണുന്ന പ്രവണത ഒരിക്കലും വളര്ന്നുവരാതിരിക്കാനും രാഷ്ട്രീയമായ നേട്ടത്തിന് അവരെ കരുക്കള്‍ ആകാതിരിക്കാതിരിക്കാനും മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ കേരളീയര്വലിയ വില കൊടുക്കേണ്ടിവരും എന്ന കാര്യത്തില്‍ സംശയമില്ല. പ്രവാസികളോടും അതിഥി തൊഴിലാളികളോടും നീതി പുലര്‍ത്തുവാന്‍ അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് ബിഷപ് തെക്കത്തെച്ചേരില്‍ അഭ്യര്‍ത്ഥിച്ചു.
Related
Related Articles
ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഫാദര്‍.ജോണ്സണ് മുത്തപ്പന് നടന്നുപോയി
യേശുദാസ് വില്യം നോട്ടിക്കല്‍ ടൈംസ് കേരള. ഫാദര്‍ ജോണ്സണ് മുത്തപ്പന് ഇനിയില്ലന്ന വാര്‍ത്ത കേട്ടപ്പോള്‍ കുറച്ചുനേരത്തെ ശൂന്യതയായിരുന്നു മനസ്സില്‍. ഈ ചെറുപ്പക്കാരന് നമ്മളിലേക്ക് എന്തിനുവന്നു..എന്തിനു പോയി
ഫോബ്സ് മാസികയില്‍ വിരാട് കോഹ്ലിയും
ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികപ്രകാരം 803 കോടി രൂപയാണ് ഫെഡററുടെ
വത്തിക്കാന്‍ വനിതാ ഫുട്ബോള്‍ ടീം രാജ്യാന്തര അരങ്ങേറ്റക്കളി റദ്ദാക്കി
വിയന്ന: വത്തിക്കാന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ ആദ്യ രാജ്യാന്തര മത്സരം ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ ലൈംഗികതയെയും അനുകൂലിച്ചുകൊണ്ടുള്ള എതിര് ടീം അംഗങ്ങളുടെ പരസ്യപ്രകടനത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഓസ്ട്രിയയിലെ മരിയഹില്‍ഫ്