പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ ചെമ്പൂരിലെ സുര്‍ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളാകുകയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മാറ്റിവച്ച വൃക്കയില്‍ ഇന്‍ഫക്ഷന്‍ വന്നതാണ് പെട്ടെന്ന് ആരോഗ്യ നില തകരാറിലാകുവാന്‍ ഇടയാക്കിയത്. കഴിഞ്ഞ നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വാജിദ് ീവന്‍ നിലനിര്‍ത്തിയിരുന്നത്. പിന്നീട് നിലഗുരുതരമായി.
വാണ്ടഡ്, ഏക്താ ടൈഗര്‍, ദബാങ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
അവസാനമായി സല്‍മാന്‍ ഖാന്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇറക്കിയ പ്യാര്‍ കരോ, ബായി ബായി എന്നീ ഗാനങ്ങളുടെ സഹസംഗീത സംവിധായകനായും വാജിദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ലെ പ്യാര്‍ കീയാതോ ഡര്‍നാ ഹെയിലാണ് വാജിദ് ആദ്യമായി രംഗത്ത് എത്തുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലൂടെയാണ് സാജിദ്‌വാജിദ് കൂട്ടുകെട്ട് പ്രശസ്തരായത്. ദബാഗ് സീരിസിലെ ഗാനങ്ങളുടെ പേരിലാണ് ഇവര്‍ക്ക് കൂടുതല്‍ പ്രശസ്തി ലഭിച്ചത്. പിന്നണി ഗായകനും കൂടിയായ വാജിദ്, മേരേ ഹി ജല്‍വാ, ഫെവികോള്‍ സെ, ചീന്‍താ താ ചീന്‍താ (റൗഡി റാത്തോഡ്) തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.Related Articles

പ്രളയബാധിതർക്കായി 1000 തിരുഹൃദയ ചിത്രങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നു

കുമ്പളങ്ങി സേക്രഡ്‌ ഹാർട്ട് ഇടവക പ്രളയബാധിത കുടുംബങ്ങളിൽ പ്രതിഷ്ഠിക്കാൻ നിർമ്മിച്ചു നൽകുന്ന 1000 തിരുഹൃദയ ചിത്രങ്ങളുടെ നിർമ്മാണം പൂർത്തിയായി വരുന്നു . 19 ഇഞ്ച് ഉയരത്തിലും 15

എടയ്ക്കല്‍ ഗുഹകള്‍

എടയ്ക്കല്‍ ഗുഹകളുടെ (ബത്തേരിറോക്ക് എന്ന് ബ്രിട്ടീഷ് രേഖകളില്‍) ചരിത്രപ്രധാന്യം ലോകപ്രസി ദ്ധമാണ്. നമ്മള്‍ മലയാളികള്‍ക്ക് ചരിത്രബോധവും പരിസ്ഥിതി അവബോധവും കുറവായതുകൊണ്ട് ഗുഹകള്‍ സ്ഥിതിചെയ്യുന്ന വയനാട്ടിലെ അമ്പുകുത്തി മല

ആലപ്പുഴ രൂപതാദിനം 2018 ആചരിച്ചു

ആലപ്പുഴ: ലത്തീന്‍ സമുദായം വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കണമെന്ന് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുദായത്തിന് സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്താന്‍ സാധിക്കുകയുള്ളു. സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*