പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പ്

അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബൂജയില് നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ.
ഞായറാഴ്ച രാത്രി അബൂജ അതിരൂപതയിലെ ഫാ. മാത്യു ഡാജോ യെയാണ് തട്ടിക്കൊണ്ടുപോയത്.
നവംബര്‍ 25ന് പീഡിത ക്രൈസ്തവരെ സ്മരിച്ചുകൊണ്ട് നടത്തിയ വിര്‍ച്വല്‍ പരിപാടിയിലാണ് തട്ടിക്കൊണ്ടുപോയ വൈദികന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇഗ്നേഷ്യസ് കൈഗാമ മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചത്.
നൈജീരിയയിലെ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും ക്രൈസ്തവരെയും തട്ടിക്കൊണ്ടുപോകുന്നതു പതിവാണെന്നും തീവ്രവാദ ഗ്രൂപ്പുകള്‍, ക്രിമിനല്‍ സ്വഭാവമുള്ള കന്നുകാലി വളര്‍ത്തുന്ന ഫുലാനികള്‍, കൊള്ളക്കാര്‍ തുടങ്ങിയവര്‍ വിവിധ ആക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സംഭവങ്ങള്‍ കണ്മുന്നിലുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞയാഴ്ച, അതിരൂപതയിലെ ഒരു ഇടവകയില്‍, ഒരേ മാതാപിതാക്കളുടെ അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി. അടുത്ത ദിവസം വിവാഹത്തിന് തയ്യാറെടുക്കുന്ന ഒരു സ്ത്രീയെയും തട്ടിക്കൊണ്ടുപോയി. അവരെ ഇതുവരെ കണ്ടെത്തിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ് നൈജീരിയ. ബൊക്കോഹറാമും തീവ്ര ഇസ്ളാമിക സ്വഭാവമുള്ള ഗോത്രവര്‍ഗ്ഗ വിഭാഗമായ ഫുലാനികളുമാണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Related
Related Articles
പതിനൊന്നുകാരി മെറ്റില്‍ഡ ജോണ്സണ് ലോഗോസ് പ്രതിഭ
എറണാകുളം: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിങ്ങാലക്കുട രൂപതയിലെ മെറ്റില്‍ഡ ജോണ്സണ് 2019ലെ ലോഗോസ് പ്രതിഭയായി. ഏറ്റവും ജൂനിയര്‍ ഗ്രൂപ്പില്‍നിന്നുള്ള
ജനകീയ ശുശ്രൂഷയുടെ മണിമുഴങ്ങുമ്പോള്‍
വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ആലയത്തിന്റെ കാര്യസ്ഥനാണ് കപ്യാര്. ആദിമകാലത്ത് സഭയില്‍ സ്ഥിരം ഡീക്കന്മാര് വഹിച്ചിരുന്ന പദവിയാണ് പള്ളിയിലെ പൂജാപാത്രങ്ങളും തിരുവസ്ത്രങ്ങളും സൈത്തും ആരാധനക്രമഗ്രന്ഥങ്ങളും സൂക്ഷിക്കുന്ന നിക്ഷേപാലയത്തിന്റെ സൂക്ഷിപ്പുകാരന് എന്ന
എല്‍പിജി ടെര്‍മിനല്‍: സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി
എറണാകുളം: വൈപ്പിന്‍ പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.