പ്രൊഫ. എബ്രഹാം അറയ്ക്കലിന് കെസിബിസി ഗുരുപൂജ പുരസ്‌കാരം

പ്രൊഫ. എബ്രഹാം അറയ്ക്കലിന് കെസിബിസി ഗുരുപൂജ പുരസ്‌കാരം

എറണാകുളം: കേരള കത്തോലിക്കാസഭയുടെ മീഡിയകമ്മീഷന്‍ 2017ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷെവലിയര്‍ പ്രൊഫ. അബ്രാഹം അറയ്ക്കല്‍, ഫാ. അലക്‌സാണ്ടര്‍ പൈകട, മോണ്‍. മാത്യു എം. ചാലില്‍, സോളമന്‍ ജോസഫ് എന്നിവര്‍ക്കാണ് ഗുരുപൂജ അവാര്‍ഡ്. വിലാപ്പുറങ്ങള്‍, മുംബൈ, വിളനിലങ്ങള്‍ തുടങ്ങിയ നോവലുകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ ലിസിയാണ് ഈ വര്‍ഷത്തെ സാഹിത്യഅവാര്‍ഡിന് അര്‍ഹതനേടിയത്. സിനിമ, സീരിയല്‍ മേഖലകളിലെ സജീവസാന്നിധ്യമായ ടിനി ടോം കെസിബിസി മാധ്യമ അവാര്‍ഡിനും പ്രസിദ്ധ സംഗീത സംവിധായകന്‍ റോണി റാഫേല്‍ യുവപ്രതിഭാ അവാര്‍ഡിനും ഒട്ടേറെ വൈജ്ഞാനികഗ്രന്ഥങ്ങള്‍ രചിച്ച റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിനും അര്‍ഹത നേടി. ജൂലൈ 15ന് പിഒസിയില്‍വച്ച് നടക്കുന്ന മാധ്യമദിനാഘോഷ സമ്മേളനത്തില്‍ പ്രസ്തുത അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കെസിബിസി മാധ്യമകമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ അറിയിച്ചു.


Related Articles

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

എറണാകുളം: വരാപ്പുഴ അതിരൂപത സാമൂഹികസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനമായ ‘കൂടാം.. കൂടൊരുക്കാന്‍’ കര്‍മ പദ്ധതിയുടെ രണ്ടാം

ഇനിയെന്നാണാവോ സ്വതന്ത്രമായി ഇടപഴകാനാവുക?

      ഫാ. പയസ് പഴേരിക്കല്‍ എന്റെ കൊച്ചുയാത്രകളുടെ അനുഭവ വിവരണം ഏതാനും പേര്‍ക്ക് കൗതുകകരമായി അനുഭവപ്പെട്ടെന്ന് എഡിറ്റര്‍ പറഞ്ഞത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പിന്നെപ്പിന്നെ ലേശം

കര്‍ഷക സമരത്തിന് അഭിവാദ്യങ്ങള്‍- കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണയുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*