Breaking News

പ്രോലൈഫ് മെഗാ മെസേജ് ഷോ ജീവന്റെ ഉത്സവം – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

പ്രോലൈഫ് മെഗാ മെസേജ് ഷോ ജീവന്റെ ഉത്സവം  – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ദൈവവുമായി ബന്ധപ്പെട്ട് മനുഷ്യന്‍ ജീവിക്കുമ്പോഴും ചിന്തിക്കുമ്പോഴും ജീവന്റെ സമൃദ്ധി അവിടെ രൂപപ്പെടുകയാണണെന്നും ദൈവദാനമാണ് ജീവനെന്നു നാം തിരിച്ചറിയാത്തപ്പോഴാണ് ഭ്രൂണഹത്യ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുകള്‍, കൊലപാതകം, ദയാവധം തുടങ്ങിയ തിന്മകള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്നും ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു.
പ്രോലൈഫ് മെഗാ മെസ്സേജ് ഷോ തിരിച്ചറിവുകളിലേക്ക് നമ്മെ നയിക്കുകയും ഇത്തരം തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ജീവന്റെ ഉത്സവമായാണ് താനീ ഷോയെ വീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോലൈഫ് സമിതി കൊല്ലം രൂപത കൊല്ലം സെയിന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രോലൈഫ് മെഗാ മെസേജ് ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്രഷ്ടാവിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ചുറ്റുമുള്ളവരെ സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനും അതെ തലത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുവാനുമുള്ള പ്രചോദനം നമുക്ക് ലഭിക്കും. ജീവന്റെ പൂര്‍ണത ദൈവത്തോട് ചേര്‍ന്ന് അനുഭവിക്കുവാന്‍ പ്രോലൈഫുകാര്‍ പ്രവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രോലൈഫ് രൂപത ഡയറക്ടര്‍ റവ. ഡോ. ബൈജു ജൂലിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജാക്‌സന്‍ ജെയിംസ്, കെസിബിസി പ്രോലൈഫ് സംസ്ഥാന അനിമേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, രൂപത പ്രസിഡന്റ് റോണാ റിബെയ്‌റോ, മഴവില്‍ മനോരമ സൂപ്പര്‍ 4 റണ്ണര്‍ അപ് വൈശാഖന്‍, സംഗീത സംവിധായകന്‍ സംഗീത് കോയിപ്പാട് എന്നിവര്‍ സംസാരിച്ചു.
സംഗീതവും നൃത്തശില്പങ്ങളും സന്ദേശങ്ങളും കോര്‍ത്തിണക്കിയാണ് പ്രോലൈഫ് മെഗാ മെസ്സേജ് ഷോ സംഘടിപ്പിച്ചത്. വൈശാഖന്‍, ഫാ. ജാക്‌സന്‍ ജെയിംസ്, ജോസ്ഫിന്‍ ജോര്‍ജ് വലിയവീട്,ഇമ്‌നാ ജോര്‍ജ് വലിയവീട് എന്നിവര്‍ സംഗീതത്തിനും സംഗീത് കോയിപ്പാട് ഓര്‍ക്കസ്ട്രക്കും നേതൃത്വം നല്‍കി. പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ നൃത്തശില്പങ്ങള്‍ അണിയിച്ചൊരുക്കി.
പ്രകൃതിസംരക്ഷണവും ജീവ സംരക്ഷണവും വിളിച്ചോതി ജീവന്റെ വക്താക്കളാകുക എന്ന ആശയം
പങ്കുവെച്ച പ്രോലൈഫ് മെഗാ മെസേജ് ഷോയില്‍ സന്യസ്തരും ജാതിമതഭേദമന്യേ നിരവധിപേരും പങ്കെടുത്തു.


Related Articles

രക്ഷാപ്രവർത്തനത്തിനിടെ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളിയെ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സന്ദർശിച്ചു

പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ അർത്തുങ്കൽ സ്വദേശി സ്റ്റാലിൻ രക്ഷാപ്രവർത്തനത്തിനിടെ പരിക്കുപറ്റി ചികിത്സയിലിരിക്കുന്ന വിവരമറിഞ്ഞ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സ്വകാര്യ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. കൂനമ്മാവ്

ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അര്‍പ്പണത്തിന്റെ സുവര്‍ണ ജൂബിലി നിറവില്‍

കത്തോലിക്കാ സഭയ്ക്കും ലത്തീന്‍സമുദായത്തിനും ദിശാബോധവും പങ്കാളിത്ത സഭയുടെ വിശാല കാഴ്ചപ്പാടുകളും നല്‍കിയ വലിയ ഇടയന് പൗരോഹിത്യസമര്‍പ്പണത്തിന്റെ സുവര്‍ണ ജൂബിലി. അമ്പതാണ്ടുകള്‍ക്കു മുമ്പ് 1968 ജൂണ്‍ 29ന്, വത്തിക്കാനില്‍

തീരജനതയുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് – കെ എൽ സി എ കൊല്ലം രൂപത

കൊല്ലം:കൊല്ലം, ഇരവിപുരം തീരദേശത്തെ കടൽക്ഷോഭത്തിന് തടയിടാനും, തീര ജനതയുടെ ആശങ്ക പരിഹരിക്കാനും സർക്കാരും ജില്ലാ ഭരണകൂടവും നൽകിയ എല്ലാ വാഗ്ദാനങ്ങളും പാഴ് വാക്കുകളാണെന്ന് തെളിഞ്ഞിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*