Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
പൗരത്വത്തിനുമേല്‍ ഉയരുന്ന വെള്ളപ്പാച്ചില്‍

പ്രളയാനുഭവങ്ങളെന്തെന്ന് കേരളക്കരയിലുള്ളവരെ ആരും പഠിപ്പിക്കേണ്ടതില്ല. 2018ല്‍ ഒരാഴ്ചയോളം കലക്കവെള്ളത്തില്‍ കെട്ടിമറിഞ്ഞവരാണ് മലയാളികള്‍ – പ്രളയവും രക്ഷാപ്രവര്‍ത്തനവും പുനര്‍നിര്‍മാണവുമെല്ലാം ഉത്സവമായി കൊണ്ടാടി എന്നു വേണമെങ്കില്‍ പറയാം. പുനര്‍നിര്‍മാണ വേളയില്‍ തീര്‍ച്ചയായും കല്ലുകടികള്‍ ഉണ്ടായിരുന്നു. സഹായം നല്കുന്നതില് രാഷ്ട്രീയമായ വേര്തിരിവെന്നൊക്കെ ഉദാഹരണസഹിതം വാര്‍ത്തകള്‍ വന്നു. പ്രളയസ്മരണകള്ക്ക് ഒരാണ്ട് തികയാനിരിക്കെ വീണ്ടും വെള്ളം പുഴകളുടെ അതിരുകള്‍ ഭേദിച്ചെത്തി. പക്ഷേ ഇവിടെ പറയുന്നത് കേരളത്തിലെ ദുരന്തങ്ങളെക്കുറിച്ചല്ല. രാജ്യത്തിന്റെ കിഴക്കന്ദേശത്തുണ്ടായ മറ്റൊരു പ്രളയദുരന്തത്തെക്കുറിച്ചാണ്. കേരളത്തില്‍ വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിച്ചവര്‍ സഹായഹസ്തവുമായി അസമിലേക്ക് നീങ്ങിയതില്‍ തെല്ലും അത്ഭുതമില്ലല്ലോ.
മലയാളികളെ പാടിപ്പുകഴ്ത്തുകയാണെന്നു കരുതരുത്. 2018ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഒരു രാഷ്ട്രീയക്കാരന്റെ കൊടിയും രക്ഷാശിലകളുടെ മേല്‍ ഉയര്‍ന്നില്ല. ക്ഷേത്രങ്ങളും മസ്ജിദുകളും പള്ളികളും വാതിലുകള്‍ അഭയാര്‍ഥികള്‍ക്കായി തുറന്നിട്ടുകൊടുക്കാന്‍ ഒരു മടിയും ആരും കാണിച്ചില്ല. മത്സ്യത്തൊഴിലാളിയുടെ തോളത്തിരുന്ന് വെള്ളക്കെട്ട് തരണം ചെയ്യാന്‍ ഒരു മേല്ജാതിക്കാരനും മടിയുണ്ടായിരുന്നില്ല. പക്ഷേ അസമില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ അത്തരത്തിലല്ല. സൈദ് മോമുനല് അവലിനെ രാജ്യത്തിന്റെ ദേശീയമുസ്ലീമെന്ന് എ.പി അബ്ദുള്ളക്കുട്ടിയുടെ ഭാഷയില്‍ വിശേഷിപ്പിക്കാം. കാരണം അദ്ദേഹമാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ അസമിലെ വക്താവ്. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകി ജനങ്ങള്‍ മരണവെപ്രാളത്തോടെ പായുമ്പോള്‍ ദേശീയമുസ്ലീം പറയുന്നത് ജയ്ശ്രീരാമെന്ന മുദ്രാവാക്യം ഏതു മുസ്ലീമിനും ക്രിസ്ത്യാനിക്കും വിളിക്കാമെന്നാണ്. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷനേടാനല്ല, രാജ്യത്തിന്റെ കീര്‍ത്തി ലോകമെങ്ങും വ്യാപിപ്പിച്ച രാജാവെന്ന നിലയില്‍ രാമനെ ആദരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ആ വിശദീകരണത്തിന് ഒരു പശ്ചാത്തലമുണ്ട്. ഇന്ത്യയില്‍ പലയിടത്തും, അസമിലും ഹിന്ദുക്കളല്ലാത്തവരെക്കൊണ്ടും ദളിതരെക്കൊണ്ടും ജയ്ശ്രീരാമെന്ന് നിര്‍ബന്ധിച്ചു വിളിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയമുസ്ലീമിന് ഇത്തരത്തിലൊരു വിശദീകരണം നല്‍കേണ്ടിവന്നത് – സംഭവം വെള്ളപ്പൊക്ക ദുരിതത്തിനിടയിലായി എന്നുമാത്രം.
2523 ഗ്രാമങ്ങളിലായി 28 ലക്ഷത്തിലേറെ മനുഷ്യര്‍ കെടുതിയില്പെട്ടുഴലുകയാണ്. നൂറോളം മനുഷ്യരും ആയിരക്കണക്കിന് മൃഗങ്ങളും മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളൊന്നും കാര്യമായി നടന്നില്ല. തീവണ്ടി പാളത്തില്‍ കുടുങ്ങിക്കിടക്കുന്നതും ആളൊഴിഞ്ഞ വീട്ടില്‍ കടുവ കയറിക്കൂടിയതും ഫൊട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയില്ലായിരുന്നെങ്കില്‍ അസം വെള്ളപ്പൊക്കം ദേശീയശ്രദ്ധയില്‍ ഒരിക്കലും വരില്ലായിരുന്നു. പ്രളയദുരന്തം വിലയിരുത്താന്‍ ബ്രഹ്മപുത്ര ഇനി ശാന്തമായി ഒഴുകേണ്ടിയിരിക്കുന്നു.
വെള്ളപ്പൊക്കം പക്ഷേ അസമിലെ മനുഷ്യരെ ശാരീരികമായി മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നു പറയാം. വെള്ളപ്പൊക്കത്തെക്കാള്‍ വലിയ ദുരന്തമായാണ് ദേശീയ പൗരത്വ പട്ടികയിലെ പേരെഴുത്തായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തിന് ഒരുമാസം മുമ്പാണ് പട്ടികയില്‍ തന്റെ പേരില്ല എന്നറിഞ്ഞ റൌമാരി ചപോരി ഗ്രാമത്തിലെ നൂര്‍ നഹര്‍ ബീഗമെന്ന 14 വയസുകാരി ദൂപ്പട്ടയില്‍ കഴുത്തുമുറുക്കി സ്വയം ജീവനൊടുക്കിയത്. മാനസികമായി ഒരു ജനതയെ ഈ പേരെഴുത്ത് എത്രമാത്രം തകര്‍ത്തുവെന്നതിന് നൂര്‍ നഹറിന്റെ മരണം ഉദാഹരണമാണ്. അവള്‍ക്കു പിറകേ പട്ടികയില്‍ പേരില്ലാത്ത 44 പേര് ആത്മഹത്യയില്‍ അഭയം കണ്ടെത്തി. വിലപ്പെട്ട വീട്ടുസാമാനങ്ങളും ആഭരണങ്ങളുമെല്ലാം വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെടുന്നതിലും ഭയാനകമാണ് രാജ്യത്തെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ നഷ്ടപ്പെടുന്നതെന്ന് ചാനല്‍ അഭിമുഖങ്ങളില്‍ പലരും പറയുന്നുണ്ട്.
ഇന്ത്യക്കാരനാണെന്നു തെളിയിക്കുന്ന എല്ലാ രേഖകളുമുണ്ടായാലും പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍ അവര്‍ വിദേശികള്‍ തന്നെ. ഒരു വിദേശിയേയും ഇന്ത്യന്‍ മണ്ണില്‍ അനധികൃതമായി പാര്‍പ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഡൊണള്‍ഡ് ട്രംപിന്റെ മനുഷ്യത്വമില്ലായ്മയെക്കുറിച്ചും മ്യാന്മറിലെ മനുഷ്യക്കുരുതിയെപറ്റിയും അലമുറയിടുന്ന നമ്മള്‍ക്ക് അസമിലെ വെള്ളപ്പൊക്കം പോലെ അപരിചിതമാണ് അവിടുത്തെ വംശീയകുരുതികളും. ഗോത്രവര്‍ഗക്കാരും ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം കൊലക്കത്തിക്ക് ഇരയാകുന്നുണ്ട്. 1983ല്‍ ഔദ്യോഗികകണക്കില്‍ മൂവായിരം പേര് കൊല്ലപ്പെട്ട നെല്ലി കൂട്ടക്കുരുതി ഇന്ത്യാവിഭജനത്തിനു ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ കലാപമായിരുന്നു. ഡല്‍ഹിയും ഗുജറാത്തും യുപിയും അഹമ്മദാബാദും മുംബൈയുമെല്ലാം പിന്നീടാണ് സംഭവിക്കുന്നത്. അന്നും ഭരണകൂടമായിരുന്നു ജനങ്ങളെ വിഭജിച്ച് അധികാരം കയ്യാളാന്‍ കലാപത്തിനു വഴിമരുന്നിട്ടത്.
ഇപ്പോള്‍ പൗരത്വപ്രശ്നത്തെക്കുറിച്ച് കവിതയെഴുതിയ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാര്‍ഗിലില്‍ പാകിസ്ഥാനെതിരെ പട നയിച്ച റിട്ട. കേണല്‍ മുഹമ്മദ് സനാവുള്ളയും ഇന്ത്യന്‍ പൗരനല്ലെന്നാണ് അസം ട്രൈബ്യൂണല്‍ വിധിച്ചിരിക്കുന്നത്. കുറ്റക്കാരനായ, അല്ലെങ്കില്‍ വിദേശിയായ, കേണല്‍ മുഹമ്മദ് സനാവുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയില്‍ പ്രതിപക്ഷത്തെ നോക്കുകുത്തികളാക്കി പൗരത്വ ഭേദഗതി ബില്‍ പാസാക്കിയപ്പോള്‍ അസമില്‍ 40 ലക്ഷം പേരുടെ അസ്തിത്വത്തിനുമേല്‍ കോടാലി വീണിരുന്നു. ഭരണഘടനാവകാശങ്ങളെ ലംഘിക്കുമെന്നു പറഞ്ഞ് സുപ്രീം കോടതി രണ്ടു വട്ടം തള്ളിയ ഭേദഗതിയാണിത്. അസമിനു വേണ്ടി മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കുവേണ്ടികൂടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ ഈ ബില്‍ സമര്പ്പിച്ചിട്ടുള്ളതെന്നോര്ക്കണം.
ജനാധിപത്യം എപ്പോഴൊക്കെ അലംഭാവം പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഫാസിസം ജനാധിപത്യത്തിനുള്ളില്‍ വിത്തുകള്‍ വിതറുകയും വളര്‍ന്നു പന്തലിക്കുകയും ചെയ്തിട്ടുണ്ടെന്നതിന് ലോകചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. മതം പലതിനും മാനദണ്ഡമാകുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലകള്‍ ദുര്‍ബലമാകുന്നു. പ്രകൃതിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന് ദുരന്തങ്ങളിലൂടെ തിരിച്ചടി നല്കാന് പ്രകൃതി എക്കാലത്തും ശ്രമിച്ചിട്ടുണ്ടെന്നത് ഈ നാണയത്തിന്റെ മറുവശമാണ്. രണ്ടും രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു.
Related
Related Articles
റവ. തോമസ് നോര്ട്ടന് നവോത്ഥാനത്തിന് അടിസ്ഥാനമിട്ടു: ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം
ആലപ്പുഴ: റവ.തോമസ് നോര്‍ട്ടനെപ്പോലുള്ള അനേകം മഹാമനീഷികളുടെ നിരന്തരമായ അത്യധ്വാനത്തിന്റെ സല്‍ഫലങ്ങളാണ് ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന നവോത്ഥാനമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം പറഞ്ഞു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ
മുപ്പത്തിരണ്ടരലക്ഷം രൂപ ഇടവകാംഗങ്ങള്‍ക്ക് നല്കി നസ്രത് തിരുക്കുടുംബ ഇടവക
കൊച്ചി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് സഹായവുമായി കൊച്ചി രൂപതയിലെ നസ്രത് തിരുക്കുടുംബ ഇടവക. പശ്ചിമകൊച്ചിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടവകയാണിത്. 2700 ഇടവകാംഗങ്ങള്‍ക്കാണ്
ക്രിസ്തുമസിന് ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഹൈന്ദവര്‍ക്ക് വിലക്ക്
ആസാം: ക്രിസ്തുമസിന് ഒരു ഹൈന്ദവനും ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും പോയാല്‍ കടുത്ത പ്രഘ്യാതങ്ങള് നേരിടേണ്ടിവരുമെന്നും ഭീഷണി മുഴക്കിയ നേതാവിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. കഴിഞ്ഞ വ്യാഴാഴ്ച സില്‍ച്ചാറില്‍ ബജ്രംഗ്ദള്