Breaking News

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന നിയമഭേദഗതി പിന്‍വലിക്കണം-കെആര്‍എല്‍സിസി

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന നിയമഭേദഗതി പിന്‍വലിക്കണം-കെആര്‍എല്‍സിസി

 

നെയ്യാറ്റിന്‍കര: പൗരത്വം നിശ്ചയിക്കുന്ന കാര്യത്തില്‍ മതം ഘടകമായിട്ടുള്ള നിയമഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാനത്തെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 35-ാമത് ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഭരണഘടന പ്രകാരം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ്. ഏതു മതത്തില്‍ വിശ്വസിക്കാനും, അത് ആചരിക്കാനും പ്രചരിപ്പിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം വകുപ്പ് ഏതൊരു വ്യക്തിക്കും നിയമത്തിനു മുന്നില്‍ തുല്യതയും രാജ്യത്തിന്റെ അധികാരപരിധിയില്‍ തുല്യ പരിരക്ഷയും ഉറപ്പുനല്‍കുന്നു. മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനന സ്ഥ
ലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു.സമത്വം, സ്വാതന്ത്ര്യം, തുല്യത, നീതി എന്നിവയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ എന്നു ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ഈ മൗലിക ആദര്‍ശങ്ങള്‍ക്കെതിരായിട്ടാണ് പൗരത്വ നിയമ ഭേദഗതിയെ മനസിലാക്കാന്‍ സാധിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ മൗലികതത്വങ്ങള്‍ക്ക് എതിരാണ്. പൗരത്വ നിയമ ഭേദഗതിയുടെ തുടര്‍ച്ചയായി രൂപപ്പെടുത്തുവാന്‍ പോകുന്ന ദേശീയ പൗരത്വ രജിസ്റ്ററും (എന്‍സിആര്‍) ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയുമാണ് ഉളവാക്കുന്നത്. 2021ലെ കനേഷുമാരിയോടനുബന്ധിച്ച് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ രൂപീകരണം എന്‍സിആറിന്റെ മുന്നോടിയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ വെളിവാക്കുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമുഖ കലാലയങ്ങളില്‍ ഉള്‍പ്പെടെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരങ്ങളെ അതിക്രൂരമായ വിധത്തില്‍ അടിച്ചമര്‍ത്താന്‍ ഭരണാധികാരികളും തത്പരകക്ഷികളും ശ്രമിച്ചുവരുന്നതായി കാണാം. ജാതിമത ഭേദമന്യേ രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിഷേധാത്മക സമീപനം തെറ്റാണ്. സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവങ്ങള്‍ കടുത്ത പ്രതിഷേധം ഉളവാക്കുന്നു. ഉന്നത ഭരണാധികാരികള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നതും ലജ്ജാകരമാണ്. പൗരത്വം നിശ്ചയിക്കുന്ന കാര്യത്തില്‍ മതം ഘടകമായിട്ടുള്ള നിയമഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

ഭരണഘടനാ സംരക്ഷണദിനം

ജനുവരി 26 മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണദിനമായി ആചരിക്കുമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കി. ഭരണഘടനാശില്പികള്‍ രാഷ്ട്രത്തെക്കുറിച്ചു കണ്ട സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. രാഷ്ട്രീയ ദര്‍ശനത്തോടുകൂടിതന്നെ വിദ്യാര്‍ഥികളും യുവജനങ്ങളും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ബോധവാന്മാരാകണം. ഇതിനായി ജനുവരി 26ന് ഇടവകകളില്‍ ഇടയലേഖനം വായിക്കുകയും കുടുംബയോഗങ്ങളിലും മതബോധന ക്ലാസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യും.

ആംഗ്ലോ ഇന്ത്യര്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലുമുണ്ടായിരുന്ന പ്രാതിനിധ്യം നിലനിര്‍ത്താന്‍ ഭരണഘടനയുടെ 334(ബി) വകുപ്പു പ്രകാരമുള്ള നോമിനേഷന്‍ വ്യവസ്ഥ പുനഃസ്ഥാപിക്കണം. ഭരണഘടനാശില്പികള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 331, 333 എന്നിവ പ്രകാരം ലോക്‌സഭയിലേക്ക് രണ്ട് എംപിമാരെയും സംസ്ഥാന നിയമസഭകളിലേക്ക് ഓരോ എംഎല്‍എയെയും നോമിനേറ്റ് ചെയ്യുന്നതിനുള്ള അധികാരം യഥാക്രമം ഇന്ത്യന്‍ പ്രസിഡന്റിനും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും ഉണ്ടായിരുന്നു. ആംഗ്ലോ ഇന്ത്യര്‍ക്ക് ഭരണഘടന നല്‍കിയ അവകാശം കേന്ദ്രഭരണം കൈയ്യാളുന്ന എന്‍ഡിഎ സര്‍ക്കാര്‍ നോമിനേഷന്‍ കാലാവധി പുതുക്കേണ്ടെന്ന ഭരണഘടനാഭേദഗതിയിലൂടെ നിര്‍ത്തലാക്കിയിരിക്കയാണ്. ഇതിനു കാരണമായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് ഇന്ത്യയില്‍ 296 ആംഗ്ലോ ഇന്ത്യന്‍ സമുദായംഗങ്ങള്‍ മാത്രമേയുള്ളൂ എന്നാണ്.

കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റുമാരായ ഷാജി ജോര്‍ജ്, ഡോ. അഗസ്റ്റിന്‍ മുളളൂര്‍ ഒസിഡി, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, എം. വിന്‍സെന്റ് എംഎല്‍എ, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യൂ.ആര്‍ ഹീബ, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, നെയ്യാറ്റിന്‍കര രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, സിഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്നി പാപ്പച്ചന്‍, കെസിവൈഎം-ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് അജിത് കെ. തങ്കച്ചന്‍, കെആര്‍എല്‍സിസി സെക്രട്ടറിമാരായ സ്മിത ബിജോയ്, ആന്റണി ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനുവരി 11ന് രാവിലെ 10ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പതാക ഉയര്‍ത്തി ജനറല്‍ കൗണ്‍സിലിന് തുടക്കം കുറിച്ചു. ‘അധികാര പങ്കാളിത്തം നീതിസമൂഹത്തിന്’ എന്ന പ്രമേയമാണ് ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് വൈസ് പ്രസിഡന്റുമാരായ ഷാജി ജോര്‍ജ്, റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ വിഷയങ്ങളില്‍ പി.ആര്‍. കുഞ്ഞച്ചന്‍, പ്ലാസിഡ് ഗ്രിഗറി, തോമസ് കെ. സ്റ്റീഫന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ജനറല്‍ കൗണ്‍സിലിന്റെ സമാപന സമ്മേളനം കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 12 ലത്തീന്‍ രൂപതയില്‍നിന്നുള്ള മെത്രാന്മാരും, വൈദിക, സന്ന്യസ്ത, അല്മായ പ്രതിനിധികളും പരിപാടികളില്‍ പങ്കെടുത്തു. കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ, ഡിസിഎംഎസ്, കെസിവൈഎം-ലാറ്റിന്‍ എന്നീ സംഘടനകളുടെ നേതാക്കളും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.


Related Articles

കരിയര്‍

കുഫോസില്‍ ഒഴിവുകള്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നാടന്‍ മത്സ്യങ്ങളുടെ പ്രജനനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണ പദ്ധതിയില്‍ റിസര്‍ച്ച് ഫെല്ലോയുടെയും ഫീല്‍ഡ് അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. ഒരു

കത്തോലിക്കാസഭയിലെ മെത്രാന്മാരെ അടച്ചാക്ഷേപിച്ച ബിജെപി നേതാവ് സി കെ പത്മനാഭന് എതിരെ ബിജെപി അധ്യക്ഷന് പരാതി. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്ന് കെഎൽസിഎ

കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരേയും അധിക്ഷേപിച്ച് സംസാരിച്ച BJP നേതാവ് CK പത്മനാഭൻ എതിരെ Klca Klca സംസ്ഥാനസമിതിപ്രതിഷേധം അറിയിച്ചു. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് C

അര്‍ത്തുങ്കലിനെ സ്വര്‍ഗീയ ആരാമമാക്കി റോസറി പാര്‍ക്ക്

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ നിര്‍മിച്ച റോസറി പാര്‍ക്ക് ആശിര്‍വദിച്ചു. അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആരംഭ ദിനമായ ജനുവരി 10ന് വൈകിട്ട് 6.30നായിരുന്നു ജപമാല ഉദ്യാനം ഇറ്റലിയിലെ ചെസേന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*