ഫാത്തിമാവിശുദ്ധരുടെ തിരുശേഷിപ്പ് മോഷ്ടിച്ചു

വെറോണ: ഫാത്തിമായില്‍ പരിശുദ്ധ കന്യകമാതാവിന്റെ ദര്‍ശനം സിദ്ധിച്ച വിശുദ്ധരായ ഫ്രാന്‍സിസ്കോ, ജസീന്ത മാര്ത്തോ എന്നിവരുടെ തിരുശേഷിപ്പ് ഇറ്റലിയിലെ വെറോണയിലെ ദേവാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. ഈ വിശുദ്ധരുടെ വസ്ത്രത്തിന്റെ ഭാഗമായ തിരുശേഷിപ്പ് ഫാത്തിമായിലെ മാതാവിന്റെ തിരുസ്വരൂപത്തിലെ കിരീടത്തിന്റെയും ജപമാലയുടെയും പകര്‍പ്പിനൊപ്പം ഇറ്റലിയില്‍ ഉടനീളം പരസ്യവണക്കത്തിനായി പ്രദര്‍ശിപ്പിച്ചുവരികയായിരുന്നു.
ദൈവിക പ്രവര്‍ത്തകനായ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള ഇടവക പള്ളിയില്‍ നിന്നാണ് തിരുശേഷിപ്പ് അപ്രത്യക്ഷമായത്. ഹൃദയഭേദകമായ നഷ്ടത്തിന്റെ മനക്ലേശത്തിലാണ് താനെന്ന് വികാരി ഫാ. ആന്ത്രെയാ റൊങ്കോണി പറഞ്ഞു. മോഷണത്തിനു പിന്നിലുള്ളതായി പൊലീസ് സംശയിക്കുന്ന രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഫാത്തിമായില്‍ 1917ല്‍ പരിശുദ്ധ മാതാവ് പലവട്ടം ദര്‍ശനം നല്കിയ ഇടയ ബാലകരില്‍ ഫ്രാന്‍സിസ്കോയെയും ജസീന്തയെയും 2017 മേയ് 13ന് ആണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.
Related
Related Articles
രാജസ്ഥാനിലെ ബിജെപി എംപി ഓം ബിര്‍ള ലോക്സഭാ സ്പീക്കര്‍
ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ള, രണ്ടാം തവണയാണ് ലോക്സഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാനില്‍ മൂന്നു
മതത്തിന് ഉപരിയായ മനുഷ്യത്വമാണ് പ്രോലൈഫ് – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: ദൈവത്തിന്റെ അതിമഹത്തായ സൃഷ്ടിയും ദൈവകാരുണ്യവുമാണ് മനുഷ്യന്. അതിന് മതപരിധിയില്ല. മതത്തിന് ഉപരിയായ മനുഷ്യത്വത്തെക്കുറിച്ചാണ് ഈശോ പഠിപ്പിച്ചത്. അതാണ് പ്രോലൈഫ് പ്രവര്‍ത്തനങ്ങളെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി
തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കണം: കെഎല്‍സിഎ
ആലപ്പുഴ: വാടപ്പൊഴിയുടെ തീരത്ത് വാടയ്ക്കല്‍ മിസിംഗ് ലിങ്ക് റോഡ് നിര്‍മിച്ച് തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കണമെന്ന് കെഎല്‍സിഎ ആലപ്പുഴ രൂപതാ കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ഹൈവേ ആലോചനായോഗം സംസ്ഥാന