Breaking News

ഫാദർ ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു

ഫാദർ ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു

വരാപ്പുഴ അതിരൂപത മുൻ ചാൻസിലർ റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ (55) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു നിലവിൽ ചേരാനല്ലൂർ സൈന്റ്ജെയിംസ് ഇടവക അ വികാരിയായിരുന്നു അദ്ദേഹം. 2002 മുതൽ മുതൽ 2008 വരെ വരാപ്പുഴ അതിരൂപത ചാൻസിലറായി സേവനമനുഷ്ഠിച്ചു. കൂടാതെ സെൻ ജോസഫ് മൈനർ സെമിനാരി ഡയറക്ടർ ആത്മീയ പിതാവ് എന്നീ നിലകളിലും ചെന്നൂർ,വാഡെൽ, മുട്ടിനകം, പെരുമാനൂർ, ആറാട്ടുവഴി, കൊങ്ങോർപ്പിള്ളി എന്നീ ഇടവകകളിലും വികാരിയായി സേവനം ചെയ്തിട്ടുണ്ട്. തൈക്കൂടം, കലൂർ, കൂനമ്മാവ് എന്നീ ഇടവകകളിൽ അദ്ദേഹം സഹവികാരി ആയിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രശസ്തനായ വാഗ്മിയും ആയിരുന്നു അദ്ദേഹം. ശവ സംസ്കാര ശുശ്രൂഷകൾ 10 .10 .2019 വ്യാഴാഴ്ച രാവിലെ 9 .30 ന് അദ്ദേഹത്തിൻറെ ഭവനത്തിൽ നിന്ന്(ഇടപ്പള്ളി മാർക്കറ്റിനു സമീപം) ആരംഭിക്കും. രാവിലെ 11 മണിക്ക് അദ്ദേഹത്തിന്റെ ഇടവകയായ മാമംഗലം മൗണ്ട് കാർമൽ ദേവാലയത്തിൽ വച്ച് വിശുദ്ധകുർബാന അർപ്പിക്കപ്പെടുന്നു തുടർന്ന് ശവസംസ്കാര ശുശ്രൂഷകളും നടത്തപ്പെടുന്നു.


Related Articles

സെയിന്റ്‌സ് ഫാന്‍സ് അസോസിയേഷന്‍; ജീവിത വിശുദ്ധിക്കായി അല്മായ ഭക്തസംഘടന

കൊല്ലം: കൊല്ലം രൂപതയിലെ അല്മായ ഭക്തസംഘടനയായ സെയിന്റ്സ് ഫാന്‍സ് അസോസിയേഷന്‍ രൂപതാതലത്തില്‍ ഔദ്യോഗിക ഭക്തസംഘടനയായി ഉയര്‍ത്തിയതിന്റെ ഒന്നാം വാര്‍ഷികം 2020 നവംബര്‍ 30ന് ആഘോഷിക്കുന്നു. അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ്

എവര്‍ഗ്രീന്‍ സീനിയര്‍ സിറ്റിസണ്‍സ് സംഗമം

കോഴിക്കോട്: സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ മുതിര്‍ന്നവരുടെ സംഗമം എവര്‍ഗ്രീന്‍ സീനിയര്‍ സിറ്റിസണ്‍സ് ദിനമായി ആചരിച്ചു. ദിവ്യബലിക്ക് ഫാ. ജോസ് പുളിക്കത്തറ, ഫാ. ജോസഫ് വാളന്നൂര്‍, ഫാ.

ഇന്റര്‍നാഷണല്‍ വോളന്റിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ അനുമോദന യോഗം സംഘടിപ്പിച്ചു.

നെയ്യാറ്റിന്‍കര: ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (NIDS) ഇന്റര്‍നാഷണല്‍ വോളന്റിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് 2020 ഡിസംബര്‍ 18 ന് നെയ്യാറ്റിന്‍കര നിഡ്‌സ്, ഓഫീസില്‍ കെഎസ്എസ്എഫ് ന്റെ നേതൃത്വത്തില്‍ നിഡ്‌സ് സമരിറ്റന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*