ഫാ. ആന്റണി അറക്കല്‍ കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി

by admin | November 24, 2021 9:33 am

 

എറണാകുളം: കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ആന്റണി അറക്കല്‍ ചുമതലയേറ്റു. പിഒസിയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ സാന്നിധ്യത്തില്‍ റവ. ഡോ. ചാള്‍സ് ലിയോണില്‍ നിന്നുമാണ് ചുമതലയേറ്റത്. കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയിലും സന്നിഹിതനായിരുന്നു.

Source URL: https://jeevanaadam.in/%e0%b4%ab%e0%b4%be-%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%86%e0%b4%b0%e0%b5%8d/