ഫാ. ജെയ്സണ്‍ വടശേരി ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന് സെക്രട്ടറി

എറണാകുളം: ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്റെ (ഐസിഎംസി) സെക്രട്ടറിയായി ഫാ. ജെയ്സണ്‍ വടശേരി തിരഞ്ഞെടുക്കപ്പെട്ടു. റോമില്‍ സമാപിച്ച ഐസിഎംസിയുടെ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ആണ് തിരഞ്ഞെടുപ്പ് നടന്നത്. വരാപ്പുഴ അതിരൂപതയിലെ വൈദികനായ ഫാ. ജെയ്സണ്‍ നിലവില്‍ സിബിസിഐയുടെ ലേബര്‍ കമ്മീഷന് സെക്രട്ടറിയാണ്. കെസിബിസി ലേബര്‍ കമ്മീഷന് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബിഷപ് ജോര്‍ജിയോ ബെര്ട്ടിന് വൈസ് പ്രസിഡണ്ട് (ആഫ്രിക്ക) സിസ്റ്റര്‍ മേരി ആന്‍ ലൗറി (ആസ്ട്രേലിയ) ട്രഷറര്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. ഡോ. ആന്‍ തെരെസ് (പ്രസിഡണ്ട്), മോണ്‍. റോബെര്‍ട്ട് വിട്ടില്ലൊ (ജനറല്‍ സെക്രട്ടറി) എന്നിവരെ മാര്‍ച്ചില്‍ റോമില്‍ വച്ചു നടന്ന ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട ആയിരക്കണക്കിനാളുകളുടെ പുനരധിവാസത്തിനായി 1951ല്‍ രൂപീക്യതമായ അന്തര്‍ദേശീയ സന്നദ്ധസംഘടനയാണ് ഐസിഎംസി. ഭാഗ്യസ്മരണാര്‍ഹനായ പന്ത്രണ്ടാം പീയൂസ് പാപ്പയും മോണ്‍. ജീയോവാനി ബാറ്റിസ്റ്റയുമാണ് (പിന്നീട് പോള്‍ ആറാമന്‍ പാപ്പാ ആയി ഉയര്‍ത്തപ്പെട്ടു) ഈ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത്. സിറ്റ്സര്‍ലണ്ടിലെ ജനീവയിലാണ് ഐസിഎംസിയുടെ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സലിന്റെ ഉപദേശക സമിതിയില്‍ ഐസിഎംസി അംഗമാണ്. അന്തര്‍ദേശീയ തലത്തില്‍ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാത്തലിക്ക് ബിഷപ് കോണ്‍ഫറന്‍സുകളുടെയും ഇതര സംഘടനകളുടെയും ഏകോപനം ഐസിഎംസി യാണ് നിര്‍വഹിക്കുന്നത്. നിലവില്‍ 50 രാജ്യങ്ങളില്‍ ഐസിഎംസി പ്രവര്‍ത്തിക്കുന്നു.
Related
Related Articles
കലയും കലാപവും
ധാര്‍ഷ്ട്യക്കാരനും കുഴപ്പക്കാരനും കൊലപാതകിയും-ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ കലാകാരന് അറിയപ്പെട്ടിരുന്നത് ഇപ്രകാരമായിരുന്നു. കാര്‍വാജിയോ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ മൈക്കെലാഞ്ചലോ മെറിസിയോ ഡാ കാര്‍വാജിയോ കാലത്തോടും ചുറ്റുപാടുകളോടും സന്ധിചെയ്യാതെ ജീവിച്ചു.
ഒരു യുദ്ധ വിമാനം തകര്‍ന്നു. പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന് പാക് പിടിയിലെന്ന് പാക് ആരോപണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു മിഗ് 21 യുദ്ധവിമാനം നഷ്ടമായിരിക്കുന്നുവെന്നും ഒരു
ഉറക്കത്തിലും ഹാര്‍ട്ടറ്റാക്ക്
നിദ്രയില്‍ മരിക്കുന്നവരുടെ വാര്‍ത്തകള്‍ ഇന്ന് വിരളമല്ല. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാതിരുന്ന ഒരാള്‍ ഉറക്കത്തില്‍ മരണപ്പെട്ടു എന്ന് വായിക്കാറില്ലേ? പ്രശസ്ത നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണന് ഉറക്കത്തിലാണ് മരണപ്പെട്ടത്. നിദ്രാനേരത്തെ മരണത്തിനുള്ള