Breaking News

ഫാ ജേക്കബ് ജി പാലക്കാപിള്ളി KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ

ഫാ ജേക്കബ് ജി പാലക്കാപിള്ളി KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ

കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ (KCBC) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി ഫാ. ജേക്കബ് ജി. പാലയ്ക്കപിള്ളി ചുമതലയേറ്റു. എർണാകുളം-അങ്കമാലി അതിരൂപതാ അംഗമായ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയ്ക്കിത് പ്രവർത്തന മികവിന്റെ അംഗീകാരവും പൗരോഹിത്യ രജത ജൂബിലിയുടെ സമ്മാനവുമാണ്.
1996 ൽ എഴുപുന്ന സെന്റ്. റാഫേൽ ചർച് അസി. വികാരിയായി ശുശ്രുഷ രംഗത്തു തുടക്കം കുറിച്ച് കിഴക്കമ്പലം സെന്റ്. ആന്റണിസ് ചർച് (അസിസ്റ്റന്റ് വികാർ ) ഹോളി ക്രോസ്സ് സിറോ മലബാർ ചർച്, കുർള (കല്യാൺ) SH ചർച്, ഇല്ലിത്തോട്, സെന്റ്. ആൻഡ്രൂസ് ചർച് പെരിയാർ മുഖം, സെന്റ്. തോമസ് ചർച് വരാപ്പുഴ, സെന്റ്. മേരിസ് ചർച്, ചേരാനല്ലൂർ, എന്നിവിടങ്ങളിൽ വികാരി ആയി സേവനം ചെയ്തു
എറണാകുളം-അങ്കമാലി അതിരൂപത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി, അസി. സ്പിരിച്ചൽ ഡയറക്ടർ AKCC, അതിരൂപത കോർപ്പറേറ്റ് മാനേജർ, കത്തോലിക്ക ടീച്ചേർസ് ഗിൽഡ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ അതിരൂപത വിദ്യാഭ്യാസ സ്പോൺസർഷിപ് പ്രോഗ്രാം…

കത്തോലിക്ക കോൺഗ്രസ്‌ AKCC സ്റ്റേറ്റ് ഡയറക്ടർ, സിറോ-മലബാർ സഭ വനിതാ ഫോറം കോ-ഓർഡിനേറ്റർ, സിറോ-മലബാർ സഭ വിദ്യാഭ്യാസ സമിതി സെക്രട്ടറി, KCBC വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി, കത്തോലിക്ക ടീച്ചേർസ് ഗിൽഡ് സംസ്ഥാന ഡയറക്ടർ, ചെയർമാൻ, കത്തോലിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപന കൺസോഷ്യം… KCBC, സീറോ -മലബാർ തലങ്ങളിലും സേവന രംഗത്ത് മികവ് തെളിയിക്കാനായി.
തൃക്കാക്കര ഭാരത മാതാ കോളേജ് മാനേജറായി സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി ചുമതല ഏൽക്കുന്നത്. സഭയും, പൊതു സമൂഹത്തിനും ഗുണകരമായ, നന്മനിറഞ്ഞ ഇടപെടലുകൾ അങ്ങയുടെ ഭാഗത്ത്‌ നിന്നുണ്ടാവുന്നതിനായി പ്രാർത്ഥനാശംസകൾ നേരുന്നു.


Related Articles

കോടതി സമക്ഷം സര്‍ക്കാര്‍

കൊച്ചി: കൊവിഡ്-19ന്റെ വിശകലനത്തിന് സ്പ്രിംക്ലര്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തര സാഹചര്യത്തിലായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. മാര്‍ച്ച് 28നും ഏപ്രില്‍ 11നുമിടക്കുള്ള ചെറിയ കാലയളവില്‍ സംസ്ഥാനത്ത്

വെറ്ററിനറി സര്‍വകലാശാലയില്‍ പിഎച്ച്ഡി, പിജി, ബിഎസ്‌സി

കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ഡോക്ടറല്‍, ബിരുദാനന്തര ബിരുദ, ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പിഎച്ച്ഡി, എംവിഎസ്‌സി, എംടെക്, എംഎസ്, എംഎസ്‌സി, ബിഎസ്‌സി, ഡിപ്ലോമ, കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി

എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണില്‍ നാളെ മുതല്‍ ഇളവുകള്‍ അനുവദിക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് വാര്‍ത്താസമ്മേളനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രധാനമായും ആരോഗ്യ, കാര്‍ഷിക മേഖലകളിലാണ് ഇളവുകള്‍. മത്സ്യബന്ധനം,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*