ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസ് ജീവനാദം മാനേജിംഗ് എഡിറ്റര്‍

ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസ് ജീവനാദം മാനേജിംഗ് എഡിറ്റര്‍

എറണാകുളം: വരാപ്പുഴ അതിരൂപതാംഗം ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസിനെ കേരള ലത്തീന്‍ സഭയുടെ ഔദ്യോഗിക മാധ്യമമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി നിയമിച്ചു. ജീവനാദത്തിന്റെ എപ്പിസ്‌കോപ്പല്‍ ചെയര്‍മാനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2022 ഏപ്രില്‍ 27 ന് ജീവനാദം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നിയമന ഉത്തരവ് കൈമാറി. നാലു വര്‍ഷത്തിലധികം കാലം ജീവനാദത്തെ നയിച്ച ആലപ്പുഴ രൂപതാംഗം ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കലിന്റെ ഒഴിവിലാണ് നിയമനം. ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസ്. 2001 ഡിസംബര്‍ 18 ന് പൗരോഹിത്യം സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ നിസ്‌കോര്‍ട്ടില്‍  നിന്ന് വിഷ്വല്‍ മീഡിയയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ശേഷം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള പ്രശസ്തകലാകേന്ദ്രമായ സിഎസിയുടെ അമരത്ത് ആറ് വര്‍ഷം സേവനം ചെയ്തു. ക്രിസ്മസ് അറ്റ് കൊച്ചിന്‍, ജോബ് മാസ്റ്റര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ടു നടത്തിയ ഗാനസന്ധ്യ അല്ലിയാമ്പല്‍, യശ്ശശരീരനായ ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഇലഞ്ഞിമരത്തണലില്‍, വയലിനും ചെല്ലോയും ഡബിള്‍ ബാസും ഉള്‍പ്പെടെയുള്ള തന്ത്രീവാദ്യങ്ങള്‍ സമ്മേളിച്ച ബോ ആന്‍ഡ് സ്ട്രിംഗ്‌സ്, നോമ്പുകാലത്തെ ധ്യാനസാന്ദ്രമാക്കിയ വ്യത്യസ്ഥമായ കുരിശിന്റെ വഴി അവതരണം എന്റെ പിഴ, സിനിമാഗാനങ്ങളെ കുരിശിന്റെ വഴി സന്ദേശവുമായി കോര്‍ത്തിണക്കിയ ഫോര്‍ട്ടീന്‍ മ്യൂസിക്കല്‍ സ്റ്റേഷന്‍സ്, അന്തരിച്ച വയലിനിസ്റ്റ് രാജേന്ദ്രന്‍ മാസ്റ്ററുടെ ചികിത്സാര്‍ത്ഥം നടത്തിയ കാര്‍ണവല്‍ അറ്റ്് കൊച്ചിന്‍, വരാപ്പുഴ അതിരൂപതയുടെ ശതോത്തര ജൂബിലിയോടനുബന്ധിച്ച് നടത്തിയ അമ്മമരം എന്ന സൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ആഗോള സഭയുടെ വിശ്വാസവര്‍ഷത്തില്‍ നടത്തിയ ഐ ബിലീവ് എന്ന സൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, സിഎസി സണ്‍ഡേ തീയറ്റര്‍ എന്നീ കലാസംരംഭങ്ങള്‍ സംഘടിപ്പിച്ചു.
പെരുമ്പിള്ളി അസ്സീസി വിദ്യാനികേതന്‍ സ്‌കൂളിന് വേണ്ടി ശുചിത്വസന്ദേശം പകര്‍ന്ന ഐ ആം ദ് ചെയ്ഞ്ച്, എപിജെ അബ്ദുള്‍ കലാമിന്റെ ജീവതസന്ദേശം പകര്‍ത്തിയ സലാം കലാം, ലൈറ്റ് ആക്ഷന്‍ കാമറ എന്നിവ നിര്‍വഹിച്ചു. കാരുണ്യവര്‍ഷവുമായ ബന്ധപ്പെട്ട് പാട്ടു പടവും പറച്ചിലും എന്ന പേരില്‍ ഗാനങ്ങളും ചെറുചിന്തകളും ഹ്രസ്വചിത്രങ്ങളും കോര്‍ത്തിണക്കിയ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
വികാരിയായി സേവനം ചെയ്തിരുന്ന എരൂര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ സെമിത്തേരിയെ സ്റ്റില്‍ വാട്ടേഴ്‌സ് എന്നു നാമകരണം ചെയ്ത ശാന്തി പകരുന്ന അനുഭവമാക്കി മാറ്റി. ബീഹാറിലെ ബഗല്‍പൂരില്‍ ഒരു സ്‌കൂളിന് വേണ്ടി ഉഡ്‌നേ ദോ (ഞങ്ങള്‍ ഉയര്‍ന്നു പറക്കട്ടെ) എന്ന സൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തയ്യാറാക്കി.
കൊവിഡ് വ്യാപന ലോക് ഡൗണ്‍കാലത്ത് വെനി ക്രിയാത്തോര്‍ സ്പിരിത്തൂസ് എന്ന പേരില്‍ വൈദികരെ അണിനിരത്തി ഗാനാവതരണവും പള്ളിക്കൂട്ട് എന്ന സംഗീത ആല്‍ബവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റുകളായിരുന്നു.


Related Articles

പാവങ്ങളുടെ പേരില്‍ തീരം തീറെഴുതുമോ?

അഡ്വ. ഷെറി ജെ. തോമസ് തീരനിയന്ത്രണ വിജ്ഞാപനത്തില്‍ ഇളവുകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതരുടെ ഒപ്പം ചേരുന്നു എന്ന നിലപാട് എടുത്തിട്ട് നാളേറെയായി. പക്ഷേ അതാണെങ്കില്‍ പോലും

40 രൂപയ്ക്ക് പെട്രോൾ നൽകി KLCA , KLCWA പ്രതിഷേധം

 പെട്രോൾ , ഡീസൽ, പാചക വാതകം എന്നിവയുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരെയും , കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാം ഡീ-കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും മാനാട്ടുപറമ്പ് KLCA ,

തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തില്‍ ജനസാഗരം

നെയ്യാറ്റിന്‍കര: യേശുനാഥന്റെ പീഡാസഹനവും കുരിശുമരണവും അനുസ്മരിച്ച് പ്രാര്‍ത്ഥനയുടെ നിറവില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമല കയറി. മാര്‍ച്ച് 11 മുതല്‍ 18 വരെയും പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലുമായി നടന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*