ഫാ ജോമോന് നല്ല സമരിയാക്കാരൻ്റെ മുഖം

ഫാ ജോമോന് നല്ല സമരിയാക്കാരൻ്റെ മുഖം

മഹാമാരിയുടെ കാലത്ത് മാനവികതയുടെ കാവൽ മാലാഖകൾ ഈ നാടിനായ് മുന്നിട്ടിറങ്ങുമ്പോൾ ഈ പ്രതിസന്ധിയും നാം അതിജീവിക്കും. മനുഷ്യ സേവനമാണ് ദൈവിക സ്നേഹത്തിലെക്കുള്ള യഥാർത്ഥ വഴിയെന്ന് കാണിച്ചു തരികയാണ്‌ നല്ല സമരിയാക്കാരാനായ വൈദീകൻ.കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് വാഹനസൗകര്യം ഇല്ലാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സ്വന്തം ആംബുലൻസുമായി വൈദീകനും. കണ്ണൂർ രൂപതയുടെ അധീനതയിൽ ചെമ്പേരിക്കു സമീപം ചുണ്ടക്കുന്നിലുള്ള പുതുക്കാട് എസ്റ്റേറ്റിൻ്റെ മനേജറായ ഫാദർ ജോമോൻ ചെമ്പകശ്ശേരിയാണ് മലയോര മേഖലയിലെ നിലാരംബരായ രോഗികൾക്കു കൈത്താങ്ങായി നിശബ്ദ സേവനം ചെയ്യുന്നത്.ഇതിനായി സ്വന്തം കുടുംബവകയായുള്ള ആംബുലൻസ് ഫാദർ ജോമോൻ ചെമ്പേരിയിൽ എത്തിക്കുകയായിരുന്നു. മലയോര ഗ്രാമങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധ നിരീക്ഷണവും സ്ഥിരികരണവും നിലനിൽക്കുന്ന സാഹചര്യത്തിൽ സാധരണ പനി ബാധിച്ചവരെ പോലും വാഹനങ്ങളിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ വാഹന ഉടമകളോ ഡ്രൈവർമാരോ തയ്യാറാകാത്ത സ്ഥിതിയാണ് ഉള്ളത് .ഈ അവസ്ഥയിലാണ് ഫാ.ജോമോൻ്റെ സൻമനസ്സ് സമൂഹത്തിൽ ജീവകാരുണ്യം പകരുന്നത്. പലപ്പോഴും അദ്ദേഹം തന്നെയാണ് ആംബുലൻസിൽ ഡ്രൈവറായി പോകാറുള്ളത് .ഓരോ തവണ പോയി വരുമ്പോഴും ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച അണുനാശിനി സ്പ്രേ ചെയ്ത് അദ്ദേഹവും വാഹനവും അണുവിമുക്തി ഉറപ്പാക്കുന്നത് കർശനമായി പാലിക്കുകയും ചെയ്തു വരുന്നുണ്ട്. ചെമ്പേരി വൈസ്മെൻ ക്ലബ് അംഗമായ ഫാ.ജോമോൻ ക്ലബിൻ്റെ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയാണ്. ക്ലബിന് സ്വന്തമായുള്ള രണ്ട് ആംബുലൻസുകളോടപ്പം ക്ലബ്ബിൻ്റെ പേരിൽ തന്നെയാണ് ഫാ.ജോമോൻ്റെ ആംബുലൻസും ഇപ്പോൾ സേവനം നടത്തി വരുന്നത് .നന്മകളുടെ പൂക്കാലമായി നാട് മാറുമ്പോൾ ഈ പ്രതിസന്ധിയും നാം അതിജീവിക്കും.


Tags assigned to this article:
frjomonjeeva newsjeevanaadamJeevanadamKannur

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*