ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു

ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു

കൊച്ചി: ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി, കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ എന്നീ ചുമതലകള്‍ ഏറ്റെടുത്തു. കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി അധ്യക്ഷന്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍ അധ്യക്ഷം വഹിച്ച സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കിടയിലാണ് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.


വിജയപുരം രൂപതാംഗമാണ് ഫാ. തോമസ് തറയില്‍. കഴിഞ്ഞ 8 വര്‍ഷങ്ങളായി കെആര്‍എല്‍സിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അസോസിയേറ്റ് ജനറല്‍ സെക്രട്ടറി, അസോസിയേറ്റ് ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ എന്നീ ചുമതലകള്‍ വഹിക്കുകയായിരുന്നു ഫാ. തോമസ് തറയില്‍.
വളരെ നിര്‍ണായകമായ അവസരത്തിലാണ് ഫാ. തോമസ് തറയില്‍ പുതിയ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. രാഷ്ടീയ അധികാരികള്‍ ലത്തീന്‍ സമുദായത്തെ തുടര്‍ച്ചയായി അവഗണിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ വര്‍ദ്ധിത വീര്യത്തോടെ ലത്തീന്‍ സമുദായം മുന്നോട്ടു പോകേണ്ട കാലമാണിതെന്ന് ബിഷപ് വ്യക്തമാക്കി.
സ്ഥാനമൊഴിഞ്ഞ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ രേഖകള്‍ ഫാ. തോമസ് തറയിലിന് കൈമാറി. കൊച്ചി രൂപത വികാര്‍ ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട്, കെആര്‍എല്‍സിബിസി കമ്മീഷന്‍ സെക്രട്ടറിമാരായ റവ. ഡോ. ചാള്‍സ് ലിയോണ്‍, റവ. ഡോ. ഗ്രിഗറി ആര്‍ബി, ഫാ. ഷാജ്കുമാര്‍, റവ. ഡോ.രാജദാസ്, റവ. ഡോ. ജിജു ജോര്‍ജ്, കെആര്‍എല്‍സിസി വൈസ് പ്രസിഡണ്ട്  ഷാജി ജോര്‍ജ്, ഷെവലിയര്‍ ഡോ. എഡ്വേര്‍ഡ് എടേഴത്ത്, അഡ്വ. ജോസി സേവ്യര്‍, ഫാ. തോമസിന്റെ കുടുംബാഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Tags assigned to this article:
krlcc

Related Articles

അപൂര്‍ണതയിലെ പൂര്‍ണത

ഉടഞ്ഞുപോയ പാത്രങ്ങളിലും, തൂകിപ്പോയ ചായക്കൂട്ടുകളിലും, പിന്നിപ്പോയ വസ്ത്രങ്ങളിലും, വിള്ളല്‍ വീണ ചുമരുകളിലും, ചുക്കിച്ചുളിഞ്ഞ കവിള്‍ത്തടങ്ങളിലും, ഇരുണ്ടുപോയ നിറങ്ങളിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുമോ? അപൂര്‍ണതയിലും പൂര്‍ണത ദര്‍ശിക്കാനാകുമെന്നാണ് ജപ്പാനിലെ

ദയാവധം മൗലികാവകാശമോ?

കാരുണ്യവധം നിയമവിധേയമാക്കിക്കൊണ്ടുള്ള ചരിത്രപ്രധാനമായ സുപ്രീം കോടതിയുടെ വിധി ഏറെ സങ്കീര്‍ണതകളും അതിലേറെ ആശങ്കയുണര്‍ത്തുന്നതുമാണ്‌. ഒരു വ്യക്തിക്ക്‌ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെ തന്നെ മരിക്കാനും അവകാശമുണ്ട്‌ എന്നുപറയുന്നത്‌

ഭാരത സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് പാപ്പയെ പ്രധാനമന്ത്രി ക്ഷണിക്കണം -കെആര്‍എല്‍സിസി

എറണാകുളം: ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഫ്രാന്‍സിസ് പാപ്പയെ ഭാരതം സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. ജി 20

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*