ഫാ. ബനഡിക്ട് കനകപ്പള്ളി ഒസിഡി ഉര്‍ബാനിയ സര്‍വകലാശാല വൈസ് റെക്ടര്‍

റോം: നിഷ്പാദുക കര്‍മലീത്താ സഭ മഞ്ഞുമ്മല്‍ പ്രൊവിന്‍സ് അംഗമായ ഫാ. ബനഡിക്ട് കനകപ്പള്ളിയെ റോമില്‍ വത്തിക്കാന്റെ കീഴിലുള്ള ഉര്‍ബാനിയ സര്‍വകലാശാലയുടെ വൈസ് റെക്ടറായി നിയമിച്ചു. 1997 മുതല്‍ ഈ സര്‍വകലാശാലയിലെ പ്രൊഫസറും കഴിഞ്ഞ ആറുവര്‍ഷമായി സര്‍വകലാശാലയിലെ മിസ്സിയോളജി വിഭാഗത്തിന്റെ മേധാവിയുമായിരുന്നു. തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും, വിവിധ ലോകമതങ്ങളിലും മിസ്സിയോളജിയിലും അഗാധപാണ്ഡിത്യവുമുള്ള ഫാ. ബനഡിക്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഉര്‍ബാനിയ സര്‍വകലാശാലയില്‍ അദ്ധ്യാപകനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ വരാപ്പുഴ മെത്രാപ്പോലീത്തയായപ്പോഴാണ് ഫാ. ബനഡിക്ട് കനകപ്പള്ളി അദ്ദേഹത്തിന്റെ സ്ഥാനത്ത് നിയമിതനായത്. സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ക്കു തുല്യമായ പദവിയാണ് വൈസ് റെക്ടറുടേത്. പ്രൊവിന്‍ഷ്യള്‍ സുപ്പീരിയര്‍ ഫാ. അഗസ്റ്റിന് മുള്ളൂര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.
Related
Related Articles
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍
വികല വീക്ഷണങ്ങള്‍ യുവജനങ്ങള്‍ പൊളിച്ചെഴുതണം- ഫ്രാന്‍സിസ് പാപ്പാ
സിസ്റ്റര്‍ റൂബിനി സിറ്റിസി പാനമ: ആര്‍ത്തിയില്‍ നിന്നും പിറവി കൊള്ളുന്ന വികലവും ശുഷ്കിച്ചതുമായ വീക്ഷണങ്ങളും, സാങ്കേതിക വൈദഗ്ധ്യം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മാത്സര്യ- ഊഹക്കച്ചവട നിയമങ്ങളും, ശക്തന്മാര്‍ക്കു മാത്രം