ഫാ. മാര്‍സല്‍ ഫെര്‍ണാണ്ടസ് ഒസിഡി റീജനല്‍ വികാര്‍

ഫാ. മാര്‍സല്‍ ഫെര്‍ണാണ്ടസ് ഒസിഡി റീജനല്‍ വികാര്‍

കൊല്ലം: നിഷ്പാദുക കര്‍മലീത്താസഭയുടെ കൊട്ടിയം ആസ്ഥാനമായുള്ള സൗത്ത് കേരള പ്രൊവിന്‍സിന്റെ മിഷന്‍ പ്രദേശമായ സെന്റ് തെരേസാസ് റീജനല്‍ വികാരിയത്തിന്റെ പുതിയ സാരഥിയായി ഫാ. മാര്‍സല്‍ ഫെര്‍ണാണ്ടസ് ഒസിഡി തിരഞ്ഞെടുക്കപ്പെട്ടു. പശ്ചിമബംഗാള്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളാണ് പ്രസ്തുത വികാരിയത്തിന്റെ പ്രവര്‍ത്തനമേഖല. 1998ലാണ് കര്‍മലീത്ത മിഷണറിമാര്‍ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കൊല്ലം രൂപതയിലെ നീണ്ടകര ഇടവകാംഗമായ അനസ്താസിയൂസീന്റെയും ജസിയുടെയും രണ്ടാമത്തെ മകനാണ് ഫാ.മാര്‍സല്‍. ഇപ്പോള്‍ മേഘാലയിലുള്ള നോങ്സ്റ്റോയിന്‍ രൂപതയിലെ റിംങ്ഡിം പ്രദേശത്ത് മിഷന്‍ സുപീരിയറായും മിഷണറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹത്തിന്റെ ആധ്യാത്മിക ഉപദേഷ്ടാവായും സേവനം ചെയ്യുന്നു.


Tags assigned to this article:
marsel fernandezocd

Related Articles

ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി കേരള സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാന ശില്പി- ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ തലങ്ങളില്‍ കേരള സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാപ്രേഷിതനായിരുന്നു വരാപ്പുഴയുടെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയെന്ന് വരാപ്പുഴ

ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍

കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന്‍ ഡോ.

ജാതിവെറിക്കെതിരെ പോരാടുകതന്നെ വേണം

കെവിന്‍ എന്ന ചെറുപ്പക്കാരന്റെ ദാരുണമായ മരണം ദുരഭിമാനക്കൊലയാണെന്ന് പ്രാഥമിക നിരീക്ഷണത്തില്‍ കോടതി വിധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ദുരഭിമാനക്കൊലയുടെ പേരില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*