ഫാ മൈക്കിൾ തലക്കെട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു

ബഹുമാനപ്പെട്ട മൈക്കിൾ തലക്കെട്ടിയച്ചൻ രാവിലെ 9.50 ന് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഖേദത്തോടെ അറിയിക്കുന്നു. അനേകം കുടുംബങ്ങൾക്ക് ഒരു കൊച്ചു ഭവനം നിർമ്മിക്കുന്നതിന് ഉപകരണമായിരുന്ന പ്രിയ മൈക്കിൾ തലക്കെട്ടിയച്ചൻ നിത്യ ഭവനത്തിൽ ദൈവപിതാവിന്റെ സന്നിധിയിൽ നിത്യം വസിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം🙏
നിർധന കുടുംബങ്ങൾക്ക് ആയിരത്തിലധികം വീടുകൾ നിർമിക്കുന്നതിന് നേതൃത്വം നൽകിയിരുന്ന
വരാപ്പുഴ അതിരൂപത വൈദികൻ ഫാ. മൈക്കിൾ തലക്കെട്ടി അന്തരിച്ചു. ഭവനരഹിതരായ അനേകം കുടുംബങ്ങൾക്ക് ഭവനം ഉണ്ടാക്കി കൊടുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഫാ. ഫ്രാൻസിസ് താണിയത്തിൻറെ സഹകരണത്തോടും കൂടിയായിരുന്നു നിർമ്മാണങ്ങൾ.
മൈക്കിൾ തലക്കെട്ടിയച്ചന്റെ മൃതസംസ്ക്കാരകർമ്മം നാളെ, സെപ്തംബർ 24 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തുന്നതാണ്. ഇന്ന് (സെപ്തംബർ 23, വ്യാഴം) വൈകിട്ട് 5 മണി മുതൽ ഏലൂർ ഫെറിയിലുള്ള ഭവനത്തിൽ അച്ചന് അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ (വെള്ളി) ഉച്ചക്ക് 12 മണിക്ക് ഭവനത്തിലുള്ള ശുശ്രൂഷക്ക് ശേഷം 12.30 മുതൽ ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ വൈകിട്ട് 4.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്ക്കാര ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് അന്തിമോപചാരമർപ്പിക്കാം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
അലക്സ് താളൂപ്പാടത്തിന്റെ പുതിയ ചവിട്ടുനാടകം ‘മണികര്‍ണിക’
എറണാകുളം: പ്രശസ്തചവിട്ടുനാടക കലാകാരന് അലക്സ് താളൂപ്പാടത്ത് രചിച്ച് ചിട്ടപ്പെടുത്തിയ മണികര്‍ണിക ശ്രദ്ധേയമാകുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോടു പടപൊരുതി വീരചരമം പ്രാപിച്ച ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയുടെ കഥയാണ് മണികര്‍ണിക
ലോകത്തിന്റെ ഇടയന് 84 ാം പിറന്നാള്‍ നിറവ്
ഫ്രാന്‍സിസ് പാപ്പ 84 ാം പിറന്നാള്‍ നിറവിലേക്ക് കടക്കുമ്പോള്‍ ആഘോഷങ്ങളൊന്നും കൂടാതെ അടുത്ത വര്‍ഷത്തെ സ്വീകരിക്കാനാണ് പാപ്പയുടെ തീരുമാനം. മാറ്റങ്ങളുടെ പാപ്പ എന്ന് ലോകം ഫ്രാന്‍സിസ്
ഏലീശ്വാമ്മ ധീരസുകൃതിനിയും കര്മയോഗിനിയും-മോണ്‍. മാത്യു കല്ലിങ്കല്‍
ദൈവദാസി മദര്‍ ഏലീശ്വാ സിംപോസിയം എറണാകുളം: ആധ്യാത്മികതയില്‍ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുമായി സാമ്യമുള്ള കര്മയോഗിനിയും തപസ്വിനിയും ധീരസുകൃതിനിയുമാണ് ദൈവദാസി മദര്‍ ഏലീശ്വാമ്മയെന്ന് വരാപ്പുഴ അതിരൂപത വികാരി