ഫാ. ഫ്രാൻസിസ് രാജു കാക്കരിൽ അച്ചന് അന്ത്യാഞ്ജലി

വെട്ടക്കൽ സെൻറ് ആന്റണീസ് പള്ളിവികാരി ഫാ ഫ്രാൻസിസ് രാജു കാക്കരിയിൽ ഇന്ന് പുലർച്ചെ മാരാരിക്കുളത്ത് വാഹനാപകടത്തിൽ അന്തരിച്ചു. ആലപ്പുഴ അടുത്ത് മാരാരിക്കുളത്ത് ബൈക്കും ലോറിയും അപകടത്തിൽ പെടുകയായിരുന്നു. ഫാ ഫാ രാജു കാക്കരിയിൽ ആലപ്പുഴ രൂപതാ അംഗമാണ്. ആലപ്പുഴ രൂപത സഹായമെത്രാൻ ജയിംസ് ആനാപ്പറമ്പിൽ പിതാവ് സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി. സന്തപ്ത കുടുംബാംഗങ്ങൾക്ക് ജെയിംസ് പിതാവ് അനുശോചനങ്ങൾ അറിയിക്കുകയും നിര്യാതനായ അച്ചൻറെ ആത്മാവിന് വേണ്ടി ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തു.
പ്രഗൽഭ സംഗീതജ്ഞനും സാത്വിക വൈദികനും ആണ് മരണമടഞ്ഞ ഫാ രാജു കാക്കരിയിൽ കടൽ പാട്ടുകൾ എന്ന സംഗീത ആൽബത്തിന് ഈണം പകർന്നിട്ടുണ്ട്, ലിറ്റർജി സംഗീതത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
മൃതദേഹം നാളെ രാവിലെ വെട്ടയ്ക്കൽ സെൻറ് ആൻറണീസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും, അവിടെനിന്നും പൊതുദർശനത്തിനായി തൈക്കൽ അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് കൊണ്ടുപോവും നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തൈക്കൽ പള്ളിയിൽ മൃതസംസ്കാര കർമ്മം നടക്കും
Related
Related Articles
ഫാ. അദെയോദാത്തൂസ് ഒസിഡി സാധാരണക്കാരനായ ഒരു അസാധാരണ സന്യാസി
ബല്‍ജിയത്തിലെ കെല്ദുക്ക് എന്ന ചെറിയ ഗ്രാമത്തില്‍ 1896 ജനുവരി 27ന് അദെയോദാത്തൂസ് അച്ചന് ജനിച്ചു. ദൈവഭക്തരായ ജോണും ലുദോവിക്ക് ഒഗാനയുമായിരുന്നു മാതാപിതാക്കള്‍. ജൂലിയന്‍ ബെക്ക് എന്നായിരുന്നു കുഞ്ഞിന്റെ
കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും, സ്ഥാപനങ്ങളിലും ഇടയലേഖനം വായിച്ചു.മദ്യസംസ്കാരത്തെ പ്രോൽസാഹിപ്പിക്കുന്ന
ചാന്ദ്രദൗത്യത്തിന്റെ ജൂബിലിയില്‍ ആ ദിവ്യകാരുണ്യ സ്മരണയും
വത്തിക്കാന്‍ സിറ്റി: മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തിയതിന്റെ, ‘മനുഷ്യന് ചെറിയൊരു കാല്‍വയ്പ്, മാനവരാശിക്ക് വലിയൊരു ചുവടുവയ്പ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ആ ചരിത്രമുഹൂര്‍ത്തത്തിന്റെ, അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, നമ്മുടെ