Breaking News

ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ റോഡ്

ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ റോഡ്

കോഴിക്കോട്: ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ ഒരു റോഡ് എന്ന സ്വപ്‌നം അവസാനം യഥാര്‍ഥ്യമായി. ജന്മംകൊണ്ട് ഇറ്റലിക്കാരനും ജീവിതംകൊണ്ട് ഇന്ത്യക്കാരനും കര്‍മംകൊണ്ട് കോഴിക്കോടുകാര്‍ക്കും പ്രിയപ്പെട്ടവനായ ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ നഗരത്തില്‍ റോഡ്. എരഞ്ഞിപ്പാലം മിനി ബൈപാസ് റോഡില്‍ നിന്നാരംഭിച്ചു പോള്‍ നഗര്‍ വഴി കൊട്ടാരം റോഡ് ജംഗ്ഷന്‍ വരെയെത്തുന്ന റോഡിനാണ് ഫാ. വെര്‍ഗോട്ടിനിയുടെ പേരിട്ടത്. റോഡ് നാമകരണ ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ടി.സി. ബിജുരാജ് അധ്യക്ഷം വഹിച്ചു. കൗണ്‍സിലര്‍ പി.എം. നായാസ്, വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, ജീവനയുടെ ഡയറക്ടറും പോള്‍ നഗര്‍ സെന്റ് പോള്‍സ് പള്ളി വികാരിയുമായ ഫാ. ആല്‍ഫ്രഡ് വി.സി., ഫാ. മാത്യു കെ.ജെ. മത്തായി, കരുണ കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍മേരി ജൂഡ് സിക്വേര തുടങ്ങിയവര്‍ പ്രസംഗിച്ചു.
1946 ല്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ അധ്യാപകനായി സേവനം ആരംഭിച്ച ഫാ. വെര്‍ഗോട്ടിനി പിന്നീട് കോഴിക്കോടിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി 27 വര്‍ഷം സേവനം നടത്തി. ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് കെട്ടിടം, ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവ നിര്‍മിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. നാഗ്ജി ഫുട്‌ബോള്‍, സന്തോഷ് ട്രോഫി മത്സരം എന്നിവയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു. കായിക മേഖലയില്‍ ഒട്ടേറെ സേവനങ്ങല്‍ ചെയ്തു. ഹില്‍ടോപ്പ് സര്‍വീസസിന്റെ കുഷ്ഠരോഗ പുനരധിവാസ കമ്മിറ്റി പ്രസിഡന്റ്, ഹട്ടന്‍സ് ഓര്‍ക്കസ്ട്ര പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. റോഡ് നിര്‍മ്മാണം, വീട് നിര്‍മ്മാണം എന്നിവയില്‍ ശ്രദ്ധകൊടുത്ത അദ്ദേഹമാണ് കരുണാ സ്‌കൂള്‍ ആരംഭിക്കാനും നേതൃത്വം നല്‍കിയത്.


Tags assigned to this article:
kozhikoderoadvertogi

Related Articles

മദറിനുമുന്നില്‍ തോക്കുമായി അയാള്‍

കനിവിന്റെ പേമാരി ഒരിക്കലും പെയ്‌തൊഴിയരുതെന്ന് ദൈവം ആ സ്ത്രീയില്‍ തീരുമാനിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വിദേശത്തു നിന്നും കല്‍ക്കത്തയുടെ ചേരിയിലെ ദരിദ്രതയിലേക്കും രോഗാതുരതയിലേക്കും അവര്‍ക്കു വരണമായിരുന്നോ? എന്തൊക്കെ സംജ്ഞകള്‍ എങ്ങനെയൊക്കെ

ദൈവദാസി മദര്‍ ലിമ : സ്ത്രീശാക്തീകരണത്തിന്റെ ശ്രേഷ്ഠ വനിത

എറണാകുളം: സി എസ് എസ് ടി സഭയുടെയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകയായ ദൈവദാസി മദര്‍ തെരേസാ ഓഫ് സെന്റ് റോസ് ഓഫ് ലിമ സ്ത്രീ

RBC യുടെ “മാങ്ങ” മധുരിക്കുമോ ?

പതറാത്ത രാഷ്ട്രീയ തന്ത്രങ്ങളുമായി ആർ.ബി.സി. തീർച്ചയായും ഈ ജനത ചരിത്രം രചിക്കും. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ RBC മുന്നണിയ്ക്ക് വിജയം ഉറപ്പിച്ച് മുന്നോട്ട്.. ഇലക്ഷനിൽ പല തന്ത്രങ്ങളുണ്ട്. അതിലൊന്നാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*