ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല

Print this article
Font size -16+
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു
രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിലപാടുകള്‍ മാതൃകയാക്കി സമൂഹമത് ഏറ്റെടുക്കണമെന്ന് ബിഷപ് പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ബിഷപ്സ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തുസ്നേഹത്തിന്റെ ഉത്തമപ്രതീകമാണെന്നും ബിഷപ് പറഞ്ഞു.
കെഎല്‍സിഎ കണ്ണൂര്‍ രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ ഡോ. മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന്, ഫാ. ലോബോ, ഡോഡ്സണ്‍ ഡിക്രൂസ്, ജോണ്‍ ബാബു, ക്രിസ്റ്റോഫര്‍ കല്ലറക്കല്‍, കെ. എ്ച്ച് ജോണ്‍, ഷേര്‍ളി സ്റ്റാന്‍ലി, ജോസഫൈന്, റിനേഷ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
94-ാമത് ദിവ്യകാരുണ്യ പ്രദക്ഷിണം
കൊല്ലം: ദൈവദാസനായ ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് 1925 നവംബര്‍ 17-ാം തീയതി ആരംഭിച്ച കൊല്ലം തങ്കശ്ശേരി ദിവ്യകാരുണ്യ പ്രദക്ഷിണം 94
കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് നല്‍കും-ആര്‍ബിഐ ഗവര്‍ണര്‍
ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാങ്കുകള്‍ക്ക് പണലഭ്യത
വരാപ്പുഴ ബസിലിക്ക കേരളസഭയുടെ ദേവാലയ മാതാവ്
ചരിത്രപ്രസിദ്ധമായ വരാപ്പുഴയിലെ പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയം മൈനര്‍ ബസിലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ. കര്‍മ്മലീത്താപൈതൃകം പേറുന്ന വരാപ്പുഴ ദ്വീപിലെ ദേവാലയവും ആശ്രമവും കേന്ദ്രീകരിച്ചുകൊണ്ടാണ് കേരള
No comments
Write a comment
No Comments Yet!
You can be first to comment this post!