ഫാ സ്റ്റാൻ സ്വാമിക്കെതിരെ മനുഷ്യാവകാശ ധ്വംസനം ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക് കളങ്കമാണ് ഈ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല . റാഞ്ചിയിലെ ആദിവാസികളുടെ സമുന്നതമായ ഉന്നമനത്തിനു വേണ്ടി പാവപെട്ടവനോട് കാരുണ്യം കാണിച്ചു കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാൻ ഈശോസഭാ വൈദീകനായ ഫാദർ സ്റ്റാൻ സ്വാമി നടത്തിവരുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു നടത്തിയ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ കഴിഞ്ഞ കുറെ നാളുകൾ ആയി ഇന്ത്യയിൽ നടമാടുന്ന തീവ്രമനുഷ്യാവകാശ ലംഘനങ്ങൾ തീർത്തും രാജ്യത്തിന് നാണക്കേടാണെന്നും, അത് ലോകത്തിൽ നമ്മുടെ പൈതൃകത്തിനും അഭിമാനത്തിനും കളങ്കം ഏൽപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹത്രാസിലെ ദളിത് പെൺകുട്ടിക്കുണ്ടായ ക്രൂര പീഡനവും, അതെ തുടർന്ന് അരങ്ങേറിയ നീതി നിഷേധവും എല്ലാം ഇന്നിന്റെ വലിയ തിന്മകളാണെന്നു അദ്ദേഹം ഓർമിപ്പിച്ചു. മെഴുകുതിരി കത്തിച്ചു കൊണ്ട് കണ്ണൂർ കാൽട്ടെക്സ് ഗാന്ധി സ്ക്വറിൽ നടത്തിയ കൂട്ടായ്മയിൽ ഈശോസഭ സന്യാസസഭാംഗം ഫാദർ ജോ മാത്യു, കെ. ൽ. സി. എ. സംസ്ഥാന പ്രസിഡന്റ് ശ്രീ ആന്റണി നൊറോണ, കെ എൽ. സി. എ രൂപത ८പസിഡണ്ട് രതീഷ് ആൻറണി, എൻ. കെ. ഡി. സി. എഫ്. രൂപത ട്രെഷറർ ജെറി, ഉർസുലിൻ സന്യാസസഭ പ്രൊവിൻഷ്യൽ സിസ്റ്റർ വീണ,സെൻറ് മൈക്കിൾസ് സ്ക്കൂൾ ८പിൻസിപ്പൽ ഫാ. ജോൺ ८ഫാൻസിസ് എസ്. ജെ എന്നിവർ സംസാരിച്ചു.