ഫാ. സ്റ്റാൻ സ്വാമിയെ വിട്ടയക്കണം : കെ ആർ എൽ സി സി

.
നാളെ (ഒക്ടോബർ 12) ഒരു മണിക്കൂർ പ്രതിഷേധം
കൊച്ചി: സാമൂഹിക പ്രവർത്തകനും ഈശോ സഭാംഗവുമായ ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്തനടപടിയിൽ കെ ആർ എൽസി സി പ്രതിഷേധിച്ചു. ജീവിതം മുഴുവനും ആദിവാസികൾക്കും ദലിതർക്കും പിന്നാക്ക സമൂഹങ്ങൾക്കും വേണ്ടി സമർപ്പിച്ച 83 വയസ്സുള്ള വൈദികനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല. ഒളികേന്ദ്രങ്ങളിൽ മറഞ്ഞിരിന്നുകൊണ്ടല്ല മറിച്ച് വർഷങ്ങളായി നിയമവിധേയമായ പ്രവർത്തനങ്ങളിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നത്. അതാകട്ടെ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കു നീതിയും വികസനവും നേടിയെടുക്കാനുള്ളതായിരുന്നു. ഖനി -ഭൂ മാഫിയകളും സ്ഥാപിത താല്പര്യക്കാരും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രത്യേകിച്ച് ആദിവാസികൾക്കു നീതി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളെ അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ആ വന്ദ്യ വൈദികനെ ഭീമ കൊറേഗാവ് കേസിൽ പ്രതിയായി ചേർത്തത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്ത അതിന് പൂർണ്ണമായും വിധേയമാക്കാൻ സ്വയംസമ്മതം പ്രകടിപ്പിച്ച എൺപത്തി മൂന്നുകാരനായ ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മനുഷ്യാവകാശ പ്രശ്നമാണ്. ഉടൻ ഫാ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് കെ ആർ എൽ സി സി ആവശ്യപ്പെട്ടു. ഈശോസഭാ സമൂഹം ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബർ 12 ലെ ഒരു മണിക്കൂർ പ്രതിഷേധത്തിൽ കോവിഡ് കാല നിയന്ത്രണങ്ങൾക്കു വിധേയമായി പങ്കു ചേരുവാനും കെ ആർ എൽ സി സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു.
കേരള ലത്തീൻ സഭാധ്യക്ഷനും കെആർഎൽസിസി പ്രസിഡന്റുമായ ബിഷപ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വിൻസന്റ് സാമുവൽ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഷാജി ജോർജ്. ഫാ.അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി., ഫാ. ഫ്രാൻസിസ് സേവ്യർ, ആന്റണി ആൽബട്ട്, സ്മിത ബിജോയ്,ആന്റണി നെറോണ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Related
Related Articles
പൊലിയുന്ന ഗള്‍ഫ് സ്വപ്നം
മലയാളികളുടെ സ്വപ്നഭൂമിയായിരുന്ന അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കൊവിഡ് കാലത്ത് കാണാനാകുന്നത്. അന്യദേശത്തെ അരക്ഷിതാവസ്ഥയില്‍ നിന്ന് പിറന്നനാടിന്റെ ദുരവസ്ഥയിലേക്കുതന്നെ
റോമൻ കത്തോലിക്ക സഭക്ക് 13 പുതിയ കർദ്ദിനാള്ന്മാർ
ഫ്രാൻസീസ് പാപ്പാ ഇന്ന് 13 അർത്ഥികളെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തി. ഇതോടെ ആഗോളസഭയിലെ ആകെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയർന്നു. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ
മത്സ്യതൊഴിലാളികള്‍ക്ക് അനുവദിച്ച സഹായധനം പകുതിയോളം പേര്‍ക്ക് ലഭിച്ചില്ല
കൊച്ചി: കൊവിഡ്-19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം മത്സ്യബന്ധന മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച സഹായധനം പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളികള്‍ക്കു സഹായമായി 2000 രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും പകുതിയോളം