Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ഫിയസ്റ്റ – യുവജന കൺവെൻഷൻ: മെയ് 1 മുതൽ 5 വരെ

തിരുവനന്തപുരത്തുള്ള ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സഹകരണത്തോടെ തിരുവനന്തപുരം ജീസസ് യൂത്തിന്റെയും മൗണ്ട് കാർമൽ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിൽ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘ഫിയസ്റ്റ – യുവജന കൺവെൻഷൻ ‘ 2019 മെയ് 1 മുതൽ 5 വരെ നടക്കും. 17 മുതൽ 25 വയസ്സു വരെയുള്ള യുവജനങ്ങൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ കൺവെൻഷൻ തിരുവനന്തപുരത്തുള്ള പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടക്കുന്നത്.
യുവജനങ്ങളെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുകയും , തങ്ങളുടെ യൗവനകാലം സൃഷ്ടാവുമൊത്തു ആനന്ദിക്കാൻ പ്രചോദനമേകുകയുമാണ് ഫിയസ്റ്റ -2019 ലക്ഷ്യം വയ്ക്കുന്നത്. ജീസസ് യൂത്തിലെ അനേകം സംഗീതജ്ഞരും കലാകാരന്മാരും 2000-ത്തോളം യുവജനങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കൺവെൻഷനുള്ള തയാറെടുപ്പുകളിലാണ്.
പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഫെബ്രുവരി 25 മുതൽ http://aym2019.org എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. അന്വേഷണങ്ങൾക്കും, രജിസ്റ്റർ ചെയ്യുന്നതിനും താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
6238598156 / 7034870660