ഫുട്ബോള്‍ ഇതിഹാസത്തിന് ലോകത്തിന്റെ യാത്രാമൊഴി

ഫുട്ബോള്‍ ഇതിഹാസത്തിന് ലോകത്തിന്റെ യാത്രാമൊഴി

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ ഓര്‍മ്മയാകുമ്പോള്‍ ബാക്കിയാകുന്നത് അദ്ദേഹത്തിന്റെ കാല്‍പ്പന്താരവങ്ങള്‍ മാത്രമാണ്.ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട ഡീഗോക്ക് ഇനി ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ബെല്ല വിസ്ത സെമിത്തേരിയില്‍ അന്ത്യവിശ്രമം. അവിടെ മാതാപിതാക്കളുടെ കല്ലറക്കടുത്ത് മറഡോണയുടെ മൃതദേഹം സംസ്‌ക്കരിച്ചു. അന്തിമ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മറഡോണയുടെ മൃതദേഹം വഹിച്ചുള്ള വാഹനം കടന്നുപോകുന്ന വഴിയിലെല്ലാം ആയിരങ്ങള്‍ അന്തിമാഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നു. പത്താം നമ്ബര്‍ ജഴ്സി അണിഞ്ഞും മറഡോണയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും കാത്തുനിന്നവരില്‍ സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരുമെല്ലാം ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ലോകത്തെല്ലാവര്‍ക്കും ഏറെ ദു:ഖമുണ്ടാക്കുന്നതാണ് മറഡോണയുടെ മരണ വാര്‍ത്തയെന്ന് ഐ.എം വിജയന്‍ പറഞ്ഞു.കളിക്കളത്തിലും പുറത്തും അദ്ഭുതപ്രതിഭയായിരുന്ന ഡീഗോയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള കളിക്കാരും ആരാധകരും അനുശോചിച്ചു.
ഇതിഹാസ ഫുട്‌ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

 

തനിക്കു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഇതിഹാസത്തെയും നഷ്ടപ്പെട്ടുവെന്ന് പ്രതികരിച്ച പെലെ എത്രയും പെട്ടെന്ന് തങ്ങള്‍ ഒരുമിച്ച് ആകാശത്തില്‍ പന്തുതട്ടുമെന്നും അനുശോചന സന്ദേശത്തില്‍ എഴുതി. ലയണല്‍ മെസ്സി, പെലെ, ക്രിസ്റ്റ്യാനോ റോണാള്‍ഡോ, റോഗര്‍ ഗോണ്‍സാല്‍വസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , സൗരവ് ഗാംഗുലി തുടങ്ങിയവര്‍ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി.

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരവുമായി ഇറ്റാലിയന്‍ ക്ലബ് നേപ്പോളി. ക്ലബിന്റെ സ്റ്റേഡിയമായ ‘സ്റ്റേഡിയോ സാന്‍ പാവോലോ’യുടെ പേര് മാറ്റി മറഡോണയുടെ പേര് നല്‍കാനാണ് ക്ലബ് ആലോചിക്കുന്നത്. പേര് മാറ്റുന്നത് ആലോചിക്കുന്നുണ്ടെന്നും ഉടന്‍ തീരുമാനം എടുക്കുമെന്നും ക്ലബ് പ്രസിഡന്റ് ഓറേലിയോ ഡെ ലോറന്റിസ് പറഞ്ഞു. നേപ്പിള്‍സ് മേയറും ഇത് പ്രഖ്യാപിച്ചിട്ടുണ്ട്.

1960ഒക്ടോബര്‍ 30ന് അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിന്റെ പ്രാന്തപ്രദേശമായ ലാനസില്‍ ഡീഗോ മറഡോണ സീനിയറിന്റെയും ഡാല്‍മ സാല്‍വഡോര്‍ ഫ്രാങ്കയുടേയും മകനായി ജനനം.
1977 ജനുവരി 27ന് പതിനാറാം വയസില്‍ ഹംഗറിക്കെതിരെ രാജ്യാന്തര അരങ്ങേറ്റം..
രാജ്യത്തിനായി 91 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടി. അര്‍ജന്റീന ജൂനിയേഴ്‌സ്, ബൊക്ക ജൂനിയേഴ്‌സ് ബാഴ്‌സലോണ, നാപ്പോളി,സെവിയ്യ, ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സ് തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടി കളിച്ചു. ആകെ 491 പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്ന് 259 ഗോളുകള്‍ നേടി.

2010ല്‍ അര്‍ജന്റീനയുടെ പരിശീലകനായും ലോകകപ്പിനെത്തി. പിന്നീട് വിവിധ ക്ലബുകളുടെ പരിശീലകനായി തുടര്‍ന്നു.തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് മറഡോണ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.Related Articles

മഹാമാരിക്കാലത്തെ തുഗ്ലക് ചരിത്രപഥം

  വിശാലമായ ഇന്ത്യ മഹാരാജ്യത്ത് മുഴുവനായി ഒരേയളവില്‍ 40 ദിവസം അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് കൊവിഡ്‌വ്യാപനം ഇത്രയൊക്കെ പിടിച്ചുനിര്‍ത്താനായതെന്ന് പ്രധാനമന്ത്രി സ്വയം ന്യായീകരിച്ചുകൊള്ളട്ടെ. പക്ഷേ രാജ്യത്തെ 134

മത്സ്യത്തൊഴിലാളികളെ ആദരിച്ചു

ചെല്ലാനം: മത്സ്യത്തെ പിടിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന ബൈബിള്‍ വാക്യമാണ് ജലപ്രളയത്തില്‍ നിന്നും അനേകരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രചോദനം ഏകിയതെന്ന് കൊച്ചി രൂപത ബിഷപ് ഡോ.ജോസഫ് കരിയില്‍.

ഫാ. അംബ്രോസ് മാളിയേക്കല്‍ റോസ്മീനിയന്‍മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി

റോസ്മീനിയന്‍ സമൂഹത്തിന്റെ കോയമ്പത്തൂരിലുള്ള മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. അംബ്രോസ് മാളിയേക്കല്‍. വരാപ്പുഴ അതിരൂപത എടവനക്കാട് സെന്റ് അംബ്രോസ് ഇടവകാംഗമാണ്. യുകെ ബ്രിസ്‌റ്റോളിലായിരുന്നു സേവനം ചെയ്തിരുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*