ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂണസ് അയേഴ്സ്; ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അര്‍ജന്റീനയില്‍നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
ഒക്ടോബര്‍ 30നായിരുന്നു മറഡോണയുടെ ജന്മദിനം. അന്ന് രാത്രി താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന് ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു.എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ മറഡോണ കളിക്കളം വിട്ടിരുന്നു.
ESPN അർജന്റീന, സ്പോര്‍ട്സ് ലേഖകന്‍ സെസാര്‍ ലൂയിസ് മെര്‍ലോ എന്നിവരും മറഡോണ മരിച്ചതായി സ്ഥിരീകരിച്ചു. മറഡോണയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചുവെന്നും ട്വിറ്ററില്‍ ലൂയിസ് മെര്‍ലോ പറയുന്നു.
Related
Related Articles
ജനങ്ങള്‍ തിരുത്തണം ഈ പൊലീസിനെ
കൊവിഡ്-19 ന്റെ ഒന്നാം തരംഗസമയത്തെ ലോക്ക്ഡൗണ്‍ പ്രയോഗകാലം. രോഗം ബാധിച്ചുവെന്ന് സംശയിക്കുന്ന തന്റെ മകനേയും കൊണ്ട് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. 17
മഹാദുരിതകാലത്തെ കടുംവെട്ട്
കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജനും വെന്റിലേറ്ററും ജീവരക്ഷാമരുന്നുകളുമില്ലാതെ, ആശുപത്രികളില്‍ ഇടം കിട്ടാതെ രാജ്യതലസ്ഥാനത്തുതന്നെ അസംഖ്യം രോഗബാധിതര്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴും, മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടികൊണ്ടിരിക്കുമ്പോഴും, മോദി
രക്തദാനത്തെ മഹാദാനമാക്കി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി
കളമശേരി: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റും അമൃത ആശുപത്രിയും എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കളമശേരി നഗരസഭാധ്യക്ഷ