Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ഫോബ്സ് മാസികയില്‍ വിരാട് കോഹ്ലിയും

ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികപ്രകാരം 803 കോടി രൂപയാണ് ഫെഡററുടെ ഈ വര്‍ഷത്തെ സമ്പാദ്യം. ഒരു ടെന്നീസ് താരം ഈ ബഹുമതി നേടുന്നത് ആദ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ 100ല്‍ സ്ഥാനം പിടിച്ചു. കോഹ്ലിയുടെ സമ്പാദ്യം 196 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 പടി കയറി 66ാം സ്ഥാനത്താണ് കോഹ്ലി. ആദ്യ നൂറില്‍ മറ്റ് ഇന്ത്യക്കാരില്ല.
കളിക്കാരുടെ സമ്മാനത്തുക, മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഫീസ്, ശമ്പളം, കരാര്‍ തുക, റോയല്‍റ്റി എന്നിവയാണ് പരിഗണിച്ചത്. കോവിഡ് ആയതിനാല്‍ മിക്ക കായിക താരങ്ങളുടെയും പ്രതിഫലം കുറച്ചിരുന്നു. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 793 കോടിയുമായി രണ്ടാംസ്ഥാനത്താണ്. അര്‍ജന്റീനയുടെ ലയണല്‍ മെസി 785 കോടിയുമായി മൂന്നാംസ്ഥാനത്തുണ്ട്. ബ്രസീലിന്റെ നെയ്മര്‍ നാലാമതാണ് (721 കോടി). ശമ്പളത്തിലെ വെട്ടിക്കുറവാണ് ഫുട്ബോള്‍ താരങ്ങള്‍ക്ക് വിനയായത്.
ആദ്യ 100 സമ്പന്നരില്‍ 35 പേര് ബാസ്കറ്റ്ബോള്‍ താരങ്ങളാണ്. 31 അമേരിക്കന്‍ ഫുട്ബോള്‍ താരങ്ങളും 14 ഫുട്ബോള്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ടെന്നീസ് താരങ്ങളില്‍ വനിതാ താരങ്ങളായ നവോമി ഒസാകയും (29) സെറീന വില്യംസുമുണ്ട് (33).
Related
Related Articles
ലീഗ് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി
കൊച്ചി: കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഢലത്തിലെ എംഎല്‍എയായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. അഴീക്കോട്് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ആറുവര്‍ഷത്തേക്കാണ് ഷാജിക്ക് കോടതി അയോഗ്യത
പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം
ജനവിധിയുടെ നീതി അതിശയകരമാണ്. പ്രതിപക്ഷം തീര്‍ത്തും നിര്‍വീര്യമായ അവസ്ഥയില്‍, ഒരുപക്ഷെ 1952ലെയും 57ലെയും ആദ്യത്തെ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇന്ത്യയില്‍ ഇത്രത്തോളം അനുകൂലമായ
അര്‍ജന്റീനയില്‍ ഭ്രൂണഹത്യ നിയമപരമാക്കുന്നു: ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം
ബ്യൂണസ് അയേഴ്സ്: ഭ്രൂണഹത്യ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടെസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെയാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.നവംബര്‍ 28