ഫോര്‍ട്ടുകൊച്ചി-ചെല്ലാനം തീരസംരക്ഷണ ജനകീയരേഖ

ഫോര്‍ട്ടുകൊച്ചി-ചെല്ലാനം തീരസംരക്ഷണ ജനകീയരേഖ

കേരള റീജ്യന്‍ ലാറ്റിന്‍  കാത്തലിക് കൗണ്‍സിലിന്റെ  കീഴിലുള്ള കോസ്റ്റല്‍ ഏരിയ  ഡെവലപ്മെന്റ് ഏജന്‍സി  ഫോര്‍ ലിബറേഷന്‍ (കടല്‍)  കൊച്ചി, ആലപ്പുഴ രൂപതകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍  പൊതുചര്‍ച്ചയ്ക്കായി
അവതരിപ്പിച്ചത്

പശ്ചാത്തലം
എറണാകുളം ജില്ലയുടെ തീരപ്രദേശമായ ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള കടലോര പ്രദേശം  കഴിഞ്ഞ ഒരു നൂറ്റാണ്ടായി കടലാക്രമണ ഭീഷണിയിലാണ്. പ്രസ്തുത പ്രദേശത്തെ പഞ്ചായത്തിന്റെ (ചെല്ലാ
നം ഗ്രാമപഞ്ചായത്ത്) കണക്കുപ്രകാ
രം തന്നെ ഇതിനകം 1.07 കിലോ മീറ്റര്‍
വീതിയില്‍ തീരം നഷ്ടപ്പെട്ടു കഴിഞ്ഞു.
ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനാവുന്നില്ലെങ്കില്‍ കേരളത്തിലെ തന്നെ  ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഒരു പഞ്ചായത്ത് ഭൂപടത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമാകുകയും
ഈ പ്രദേശത്ത്  താമസിക്കുന്ന അന്‍പതിനായിരത്തോളം വരുന്ന ജനങ്ങ
ള്‍ ഭൂരഹിതരും ഭവനരഹിതരും തൊഴി
ല്‍രഹിതരായി തീരുന്നതിനും ഇടയാവുകയും ചെയ്യും. തീരശോഷണം കൂടാതെ കടല്‍കയറ്റം മൂലം ഓരോ വര്‍ഷത്തിലും (ടലമീെി) രണ്ട് അടിവരെ കടല്‍  ജലം ഈ പ്രദേശമാകെ കെട്ടി നിന്ന് ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെ കാല വിളംബമില്ലാതെ അടിയന്തരമായി തന്നെ പ്രായോഗികമായി നടപ്പിലാക്കാന്‍  കഴിയുന്ന സംരക്ഷണ പരിപാ
ലന പദ്ധതികള്‍  തയ്യാറാക്കേണ്ടിയിരിക്കുന്നു.
തീരശോഷണം
മനുഷ്യപ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതം
കേരളത്തിന്റെ തീരത്ത് അനുഭവപ്പെടുന്ന അപകടകരമായ കടല്‍ക്ഷോഭത്തിനും തീരശോഷണത്തിനും സ്വാ
ഭാവികമായ പ്രകൃത്യാലുള്ള കാരണങ്ങള്‍ മാത്രമല്ല മനുഷ്യ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ കൂടിയാണ്. കാലാവസ്ഥ വ്യതിയാനത്തോടെ കാറ്റിന്റെയും തിരമാലകളുടെയും സ്വഭാ
വത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ശ്രദ്‌ധേയമാണ്. കൊടുങ്കാറ്റുകള്‍, അതിശക്തമായ തിരമാലകള്‍, സമുദ്രനിരപ്പ് ഉയരുന്നത്, നിരന്തരമായ താഴ്ന്ന മര്‍ദ്ദം,  ചുഴലിക്കാറ്റ്, തിരകളുടെ ഉയരം എന്നിവ സ്വാഭാവികമായ കാരണങ്ങളാണ്. ഇവ സുനാമി പോലുള്ള അവസ്ഥയ്ക്കും തീരമണലിന്റെ സ്ഥാന
ചലനത്തിനും കാരണമായിത്തിരുന്നു.
തീരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് തീര ശോഷണത്തി
ന് മനുഷ്യനിര്‍മിത കാരണങ്ങള്‍. തുറ
മുഖങ്ങളുടെ വികസനം, നദികളില്‍ കെട്ടിയുയര്‍ത്തിയ അണക്കെട്ടുകള്‍,  അഴിമുഖങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കല്‍, കപ്പല്‍ചാല്‍ ആഴംകൂട്ടല്‍ എന്നി
വയാണ്പ്രധാനപ്പെട്ടവ. അണക്കെട്ടുകള്‍  കടലിലേക്കെത്തുന്ന ജലത്തി
ന്റെയും മണലിന്റെയും അളവ്കുറക്കു
ന്നുണ്ട്. തീരം രൂപപ്പെടുത്തുന്നതിനും
നിലനിര്‍ത്തുന്നതിനും മണല്‍ വിന്യാ
സം ക്രമപ്പെടുത്തുന്നതിനും നടപടികള്‍ ഉണ്ടാകണം  (ആലമരവ ിീൗൃശെവാല)േ. കടല്‍ത്തീരങ്ങള്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് വിധേയമാണ് (ആലമരവ ഉ്യിമാശര)െ അവ മണല്‍ ശോഷണം മൂലം അപ്രത്യക്ഷമാവുകയോ പുതുതായി രൂപപ്പെടുകയോ ചെയ്യാം.
തീരശോഷണം ഒരു സ്വഭാവിക പ്രതിഭാസമാണെങ്കിലും മനുഷ്യപ്രവ
ര്‍ത്തനങ്ങളാല്‍ തീരശോഷണം കൂടു
തലായി സംഭവിക്കുകയും വീണ്ടെടുക്കാന്‍ കഴിയാതെ വരികയും ചെയ്യു
ന്നു. തീരശോഷണം പാരിസ്ഥിതികമായും സാമ്പത്തീകമായും പ്രാധാന്യ
മുള്ള ഭൂമി നഷ്ടപ്പെടുന്നതിനും ജീവന്റെയും  സ്വത്തിന്റെയും അപരിഹാര്യമായ നഷ്ടത്തിനും കാരണമാകുന്നു. കേരളത്തിന്റെ തീരം അപകടകരമാം വിധം ശോഷണത്തിന് വിധേയമാകുന്നത് ഒരു ദീര്‍ഘകാല സവിശേഷതയാണ്. മണ്‍സൂണ്‍ ക്രോധത്തിനു ഭീതികരമാം വിധം കേരളതീരം വിധേയമാകുന്നു. സാധാരണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ (ജൂണ്‍  സെപ്റ്റംബര്‍ ) ശക്തമായ വന്‍ തിരമാലകളും തീര മണ്ണിലുണ്ടാകുന്ന സ്ഥാനചലനവും മണ്ണൊലിപ്പിന് കാരണമാവുന്നു. മഴക്കാലത്തിനു ശേഷം സ്ഥാനചലനം സംഭവിച്ച മണലിന്റെ തിരകള്‍ തിരിച്ചെത്തിക്കുകയും തീരങ്ങള്‍ പുനര്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യും.  എന്നാല്‍ അശാസ്ത്രീയമായി തീരത്ത് ഉണ്ടായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മണലിന്റെ തിരിച്ചുള്ള സ്ഥാന ചലനത്തെ തടസ്സപ്പെടുത്തുകയും തീരങ്ങളുടെ വീണ്ടെടുപ്പ് തടസ്സപ്പെടുത്തുകയും ചിലയിടങ്ങള്‍ പു
തിയ തീരങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യുന്നു. ഇവ സംഭവിക്കുന്ന സ്ഥലങ്ങള്‍ മാറി വരികയും ചെയ്യുന്നു. 560 കിലോമീറ്റര്‍ തീരപ്രദേശത്ത് 360 കിലോമീറ്റര്‍ ദൂരത്തില്‍ ഇതിനകം കടല്‍ഭിത്തികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.  പക്ഷെ, ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ പരിഗണിച്ചോ കടലിന്റെ സ്വഭാവം പഠനത്തിനു വിധേയമാക്കിയോ അല്ല അവ നിര്‍മ്മിച്ചിട്ടുള്ളത്. കേരളത്തില്‍ പല വിധത്തിലുള്ള കടല്‍ ഭിത്തികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ തീരത്തിന്റെയും പ്രത്യേകതകള്‍ വിലയിരുത്തിയാണ് അവ നിര്‍മ്മിച്ചിട്ടുള്ളത്. പക്ഷെ, തീരത്തിന്റെ പില്‍ക്കാലത്തുള്ള മാറ്റം മൂലം ഈ കടല്‍ ഭിത്തിക്ക് ബലക്ഷയമുണ്ടാകുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു. തീര്‍ത്തും അശാസ്ത്രീയമായി നിര്‍മ്മിച്ചിട്ടുള്ള ഈ ഭിത്തികള്‍ തീരങ്ങള്‍ക്ക് ദോഷകരമായി തീര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും അറ്റകുറ്റ പണി യഥാസമയം നടത്താത്തതുമൂലം ഇവ നശിപ്പിക്കപ്പെടുകയും ചെയ്തു. സുനാമി ഉള്‍പ്പടെ സമീപകാല പ്രകൃതിദുരന്തങ്ങള്‍ ഈ തീരപ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തിലാക്കുന്നു. ഓരോ വര്‍ഷവും സ്ഥിതിഗതികള്‍ മാറി വരികയും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു.
ചെല്ലാനം കടലാക്രമണം,


തീരശോഷണം : കാരണങ്ങള്‍
1.  എക്കല്‍ സാന്നിദ്ധ്യത്തിന്റെ കുറവ്
എറണാകുളം  ആലപ്പുഴ ജില്ലകളുടെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് പലകാരണങ്ങളാലും വ്യത്യസ്തമാ
ണ് ചെല്ലാനം.  ഈ തീരം മുഴുവനാ
യും മണല്‍പ്പരപ്പുള്ള ഭൂപ്രകൃതിയാണ്. കടലിലേക്ക് തുറക്കുന്ന ചാലുകളുടെ (ംമലേൃ യീറശല)െ സാന്നിധ്യമാണ് തീരത്തെ സമ്പുഷ്ടീകരിക്കുന്നത്. പു
ഴകള്‍, കായലുകള്‍, പൊഴിത്തോടുകള്‍, അഴികള്‍ തുടങ്ങിയവ നിക്ഷേപി
ക്കുന്ന എക്കല്‍ (ടലറശാലിെേ) തീരപരിപോഷണത്തിനായുള്ള പ്രകൃത്യാലുള്ള ക്രമീകരണമാണ്. എക്കലിന്റെയും ചെളിയുടെയും കൂടിച്ചേരലുകള്‍ (രീമഴൗഹമശേീി & ലെറശാലിമേശേീി) യോജ്യമായ സ്ഥലങ്ങളില്‍ ചാകര (ങൗറ യമിസ) എന്ന അത്ഭുത പ്രതിഭാസത്തിനും കാരണമാകുന്നു. ചെല്ലാനം പ്രദേശത്തേക്ക് തുറക്കുന്ന അഴിമുഖങ്ങളില്‍ പ്രധാനം അന്ധകാരനഴിയും കൊച്ചി കായലുമാണ്. മറ്റ് പല പൊഴിമുഖങ്ങളും ഇതിനകം അടഞ്ഞുപോ
യതിനാല്‍ തീരസമ്പുഷ്ടീകരണത്തി
ന് സാധ്യത മങ്ങി. അന്ധകാരനഴിയുടെ മുഖം മണ്‍സൂണ്‍കാലത്ത് മാത്രമേ തുറക്കുന്നുള്ളൂ. ആകയാല്‍ തന്നെ സ്വാഭാവികമായി എക്കല്‍ കടലിലേക്ക് എത്തുന്നില്ല. കേരളത്തിലെ ഏറ്റവും കൂടുതല്‍ (രെീൗൃശിഴ ്‌ലഹീരശ്യേ) ഉള്ള വേമ്പനാട്ട് കായലില്‍ നിന്ന് അടിഞ്ഞുവന്നിരുന്ന എക്കലിന്റെ അളവില്‍ ഗണ്യമായ തോതില്‍ കുറവ് വന്നിട്ടുണ്ട്. ഡാമുകള്‍ക്ക് സമാനമായി കെട്ടിയുയര്‍ത്തിയ പാലങ്ങള്‍, തടയണകള്‍, റെഗുലേറ്റുകള്‍ ദ്വീപു
കള്‍ തുടങ്ങിയവ എക്കലിന്റെ പ്രവാഹം കുറച്ചിട്ടുണ്ട്. കൊച്ചി അഴിമുഖത്ത് എത്തുന്ന എക്കല്‍ 336 ദിവസമായി നീണ്ടുനില്ക്കുന്ന ഡ്രജ്ജിംഗ് മൂലം എടുത്തുമാറ്റി പുറം കടലില്‍ തള്ളുന്നു. മേല്‍ കാരണത്താല്‍ അന്ധകാരനഴി മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള പ്രദേശത്ത് സ്വാഭാവികമായി എക്കല്‍ എത്തിച്ചേരാനുള്ള സാധ്യത്ക്ക് മനുഷ്യനിര്‍മിതമായ കാരണങ്ങളാല്‍ തടസ്സം സൃഷ്ടിച്ചു. കൊച്ചി കപ്പല്‍ച്ചാലിലെ വാര്‍ഷിക  എക്കല്‍ നിക്ഷേപം (അിിൗമഹ ടശഹമേശേീി) 18മില്യണ്‍ ക്യുബിക് മീറ്റര്‍ ആണ്. ഇത് നീക്കം ചെയ്യുന്നതിനായി പോര്‍ട്ട് ട്രസ്റ്റ് നിലവില്‍ ഓരോ വര്‍ഷവും100കോടി വീതം ചെലവാക്കുന്നുണ്ട്. ഇപ്രകാരം നീക്കം ചെയ്യുന്ന എക്കല്‍ പുറംകടലിലാണ് നിക്ഷേപിക്കുന്നത്.
2. തീരത്തെ ഒഴുക്ക്
(ചലമൃ ടവീൃല ഈൃൃലി)േ
കേരളതീരത്തെ ഒഴുക്ക് പൊതുവില്‍ തെക്കോട്ടാണ് (ടമഷലല് 2014) ഏറിയ മാസവും ശക്തിപ്പെട്ടു കാണുന്നത്. എന്നാല്‍ ചെല്ലാനംപ്രദേശത്ത് ഈ ഒഴുക്കിന്റെ ദിശ തെക്കുനിന്ന് വടക്കോട്ടാണ്. കൊച്ചി കപ്പല്‍ ചാലി
ന്റെ ആഴം 7 മീറ്ററില്‍ നിന്നും 17 മീറ്റര്‍ വരെ (ഏകദേശം 9 കിലോമീറ്റര്‍ പടിഞ്ഞാറുവരെ) വര്‍ദ്ധിപ്പിക്കുമ്പോള്‍ കട
ല്‍ നടത്തുന്ന പരിഹാരമാണ്. ഇത്തരത്തിലുള്ള ഒരു യാന്ത്രിക സമുദ്രപ്രവാഹത്തിന് കാരണം. സാധാരണ
നിലയില്‍ സെഡിമെന്റ് സെല്‍ വടക്കു
നിന്ന് തെക്കോട്ടും തിരിച്ചും സഞ്ചരിച്ച് കടലിന്റെ സ്വാഭാവിക ശോഷണ-
നിക്ഷേപ പ്രതിഭാസം സംഭവിക്കുന്നതാണ്. പക്ഷേ വടക്കോട്ട് കൊണ്ടുപോ
കുന്ന മണല്‍ തിരികെ എത്തുവാന്‍ കഴിയുന്ന ഒഴുക്കോ ശക്തിയോ
(ഘശേേീൃമഹ ഢലഹീരശ്യേ) പ്രാപിക്കുന്നില്ല. അഥവാ വന്നാല്‍ തന്നെ ആയത് കപ്പല്‍ ചാലില്‍ അവസാനിക്കുന്നു. ഇതുകൂടാതെ കേരളത്തിലെ ഏറ്റവും  കൂടുതല്‍ നദികള്‍ സംഗമിക്കുന്ന വേമ്പനാട്ട് കായലിലെ വെള്ളത്തിന്റെ വേലിയിറക്കത്തിലെ കുത്തൊഴുക്ക്  അഴിമുഖത്ത് സൃഷ്ടിക്കുന്ന ചുഴിയും ആയതിന്റെ സെന്‍ട്രിഫ്യൂഗല്‍ ഇഫക്ടും മേല്‍പ്പറഞ്ഞ ഒഴുക്കിന്റെ മറുദിശയിലേക്കുള്ള ഒഴുക്കിന് ഗതിവേഗം കൂട്ടുന്നു. മേല്‍ കാരണങ്ങളാല്‍ ചെല്ലാനം കടല്‍ത്തീരത്ത് നിന്ന് എല്ലായ്‌പ്പോഴും മണല്‍ എടുക്കപ്പെടുന്നു. കൂടാതെ ഒഴുക്കിന്റെ ശക്തിയാല്‍ വലിയ പാറകള്‍പോലും ശോഷിച്ചു വരികയും ചുഴി രൂപപ്പെടുകയും ചെയ്തു. ചെല്ലാനംത്തീരത്ത് 17.9 കിലോ മീറ്റര്‍ നീളത്തില്‍ ബലവത്തായിരുന്ന കടല്‍ഭിത്തി ഉണ്ടായിരുന്നു. എന്നാല്‍ 12 സ്ഥലങ്ങളിലായി അടിത്തട്ടില്‍ നിന്ന് മണല്‍ നഷ്ടപ്പെടുന്നതുമൂലം കടല്‍ ഭിത്തി തകര്‍ന്നു പോയിരിക്കുന്നു
പ്രദേശം   ദൂരം (മീറ്റര്‍)
1 വാച്ചാക്കല്‍ 200
2 കമ്പനിപ്പടി 700
3 മാലാഖ പടി 300
4 ബസാര്‍ 900
5 വേളാങ്കണ്ണി 500
6 പാറക്കടവ് 300
7 ചാവുപുറം 300
8 ചെറിയ കടവ് കമ്പനിപ്പടി 500
9 സിഎംഎസ് 500
10 കാട്ടി പറമ്പ് 300
11 മാനാശേരി 800
12 സൗദി 800


ഈ കടലോരത്തിന്  പടിഞ്ഞാറുവശം ഉണ്ടായിരുന്ന മണല്‍പ്പരപ്പ് തിരിച്ചു വരാത്ത വിധം നഷ്ടപ്പെട്ടുകഴിഞ്ഞു.  ഈ പ്രദേശത്തെക്കുറിച്ച്  യശശ്ശരിരനായ ഡോ. വേലുക്കുട്ടി അരയന്‍ അവര്‍കള്‍  പറഞ്ഞിട്ടുള്ളത് തന്നെ പാതാള കടല്‍ വരുന്ന പ്രദേശം എന്നാണ്. രാക്ഷസ തിരമാലകളുടെ സാന്നിധ്യം ഇന്നും പ്രകടമാണ്. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലയളവില്‍.
3. വെള്ളക്കെട്ട്
തിരക്കുഴിക്ക് ഉണ്ടായിട്ടുള്ള സ്ഥാനചലനം മൂലം നിലവിലുള്ള കടല്‍ഭിത്തി തകര്‍ത്തും കടല്‍ഭിത്തിക്ക് മുകളിലൂടെയും നിലവിലുള്ള ഗ്യാപ്പുകളില്‍ കൂടിയും മണ്‍സൂണ്‍ കാലയളവില്‍ കരയിലേക്ക് എത്തുന്ന കടല്‍ ജലത്തിന് ഒഴുകിപ്പോകാന്‍ കഴിയാതെ കെട്ടി നില്‍ക്കുന്നതാണ് സമീപകാലത്ത് പശ്ചിമകൊച്ചിയുടെ ദുരവസ്ഥ. ഒന്നര അടിമുതല്‍ 2 അടിവരെ ജലവിതാനം ഉയര്‍ന്നു നില്ക്കുന്നതിനാല്‍ വീടുകളില്‍ വെള്ളം കയറി നാശം വിതക്കുകയും കക്കൂസ് മാലിന്യം അടക്കം പ്രദേശമാകെ വ്യാപി
ച്ച് പരിസരം മലീമസമാകുകയും ഉപ്പുവെള്ളത്തിന്റെ സാന്നിദ്ധ്യത്താല്‍ പ്രദേശത്തെ വൃക്ഷങ്ങള്‍, പുല്ലുകള്‍ തുടങ്ങീ നാശം സംഭവിക്കുകയും മരുഭൂമിയായി മാറുകയും ജനജീവിതം ദുസഹമാകുകയും ചെയ്യുന്നു.
കടലിനു സമാന്തരമായി വിശാലമായി ഉണ്ടായിരുന്ന, ഒരു കാലത്ത് ബോട്ടു സര്‍വീസ് വരെ ഉണ്ടായിരുന്നതുമായ വിജയന്‍ കനാല്‍ അടക്കമുള്ള ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അട
ഞ്ഞുപോയതും കനാലുകളെ ബന്ധിപ്പിച്ചിരുന്ന നിരവധി പൊഴിച്ചാലുകള്‍ നികത്തിയതും ഈ ദുരവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.
നിര്‍ദേശിക്കപ്പെട്ടിരുന്ന പ്രതിവിധികള്‍
ചെല്ലാനത്തിന്റെ തീരസംരക്ഷണത്തിന്  ഇതിനകം വിവിധ തലങ്ങളില്‍  നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സംരക്ഷണ മാര്‍ഗങ്ങള്‍  താഴെ ചേര്‍ക്കുന്നു.
കടല്‍ഭിത്തി, ജിയോട്യൂബ്, ദ്രോണാചാര്യ മോഡല്‍, തീരപോഷണം, ജൈവവേലി
ജിയോട്യൂബ് ചെല്ലാനത്ത്
പരാജയം
നിരന്തരമായ കടല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ജനകീയ പ്രതിഷേധത്തിന്റെ അഗ്നി തണുപ്പിക്കുന്നതിന് ആയിട്ടാണ് 2018 ല്‍ ചെല്ലാനത്ത് ജിയോ ട്യൂബിന്റെ പരീക്ഷണത്തിന് ഒരുങ്ങുന്നത്.  തമിഴ്‌നാട്ടിലെ കടലൂര്‍ പ്രദേശത്ത് വിജയകരമായി നടപ്പിലാക്കിയ പദ്ധതി ചെല്ലാനത്ത് വിജയകരമായില്ല. കടല്‍ തീരത്തിന്റെ ആഴം കൂടുന്നത് കാലക്രമേണ തീരശോഷണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും എന്നതിനാല്‍  തീരത്തുനിന്നും  100 മുതല്‍ 300 മീറ്റര്‍ വരെ പടിഞ്ഞാറു മാറി തീരത്തിനു സമാന്തരമായി  25 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വ്യാസത്തിലുമുള്ള ജിയോ ട്യൂബില്‍ യന്ത്രസഹായത്തോടെ മണല്‍ നിറച്ച്  തിരയുടെ  ആഘാതം കുറയ്ക്കുന്ന പദ്ധതിയാണിത്. എന്നാല്‍ സാങ്കേതിക പരിജ്ഞാനമില്ലാത്ത കോണ്‍ട്രാക്ടറും ഈ പദ്ധതി കൃത്യതയോടെ മനസ്സിലാക്കാത്ത നി
ര്‍വ്വഹണ ഏജന്‍സിയും ചെയ്തത് തീരത്തു നിന്നും മണ്ണ് കുഴിച്ച് ട്യൂബി
ല്‍ നിറച്ച് കരയില്‍ സ്ഥാപിക്കുക എന്നതാണ്. ഇത് കടലാക്രമണത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു.
ചെല്ലാനം തീരസംരക്ഷണം  പരിഹാര പദ്ധതി
മണലെടുപ്പുമൂലം ശോഷണം സംഭവിച്ച് തിരയുടെ ഉയരം വര്‍ദ്ധിക്കുന്ന ഈ പ്രദേശത്ത് സാന്‍ഡ് പമ്പിംഗ് മൂലമോ സാന്‍ഡ് ബൈപ്പാസിംഗ് മൂലമോ കൃത്രിമതീരം സംരക്ഷിക്കുകയെന്നതാണ് പരിഹാരം.
തീരപോഷണം –
സാന്റ് ബൈപാസിംഗ്
കടല്‍  കുഴിക്കാതെ സാന്റ്് പൈപ്പിംഗ് നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ തീരം ചെല്ലാനമാണ്. കൊച്ചി
കപ്പല്‍  പാതയില്‍  നിന്ന് ഒരു വര്‍ഷം ഏകദേശം 18 മില്യ ണ്‍ ഘനമീറ്റര്‍  മുതല്‍  21 ഘനമീറ്റര്‍ വരെ എക്കല്‍ നീക്കം ചെയ്താണ് 20 കിലോമീറ്റര്‍ പടിഞ്ഞാറ് നിക്ഷേപിക്കുന്നത്. ഇതിന് ഡ്രഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഭീമമായ തുക കൊച്ചി പോര്‍ട്ട് ട്രസ്റ്റ് നല്കി വരുന്നതുമാണ്. ഇപ്രകാരം നീക്കം ചെയ്യുന്ന എക്കല്‍ ചെല്ലാനം തീരത്ത് നിക്ഷേപിക്കാനായാല്‍ നിലവിലുള്ള തീരത്തിന്റെ ആഴം കുറയുകയും കടലാക്രമണം തടയുകയും ചെയ്യും.
പക്ഷെ ഇപ്രകാരം കൃത്രിമമായി
സൃഷ്ടിക്കുന്ന തീരവും മേല്‍വിവരി
ച്ച പ്രകാരം കൊച്ചി കപ്പല്‍ച്ചാലില്‍ എത്തിച്ചേരും. നിക്ഷേപിക്കുന്ന മണല്‍
സംരക്ഷിക്കുന്നതിന് സംവിധാനം ഒരുക്കിയില്ലെങ്കില്‍ സാധാരണ കടല്‍ തീരംപോലെ ടി മണല്‍ പശ്ചിമകൊച്ചി തീരത്ത് നില്ക്കില്ല. തീരപരിപോ
ഷണത്തിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്ന പോ
ണ്ടിച്ചേരി തീരത്തുപോലും സൃഷ്ടിക്കപ്പെട്ട ഒന്നര കിലോമീറ്റര്‍ തീരത്തിന്റെ തെക്കും വടക്കും കൃത്രിമമായ തടയണപോലെയുള്ള സംവിധാനങ്ങള്‍ (ണശറഴല)െ ഒരുക്കിയിട്ടുണ്ട്.
റി ഇന്‍ഫോഴ്‌സ്‌മെന്റ്
സാന്റ് ബൈപ്പാസിംഗ് മൂലം ചെല്ലാനത്ത് നിക്ഷേപിക്കുന്ന എക്കല്‍  ശക്തമായ ഡ്രിഫ്റ്റ് വെലോസിറ്റിയാ
ല്‍ (വടക്കോട്ടുള്ള ശക്തമായ അടിയൊഴുക്ക്) വീണ്ടും കപ്പല്‍പ്പാതയില്‍ എത്താനുള്ള സാധ്യതയുണ്ട്. ആകയാല്‍ നിക്ഷേപിക്കപ്പെടുന്ന എക്കലിന് റീഇന്‍ഫോഴ്‌സ്‌മെന്റ് അത്യാവശ്യമാണ്. ടെട്രാഫോഡ് ഉപയോഗിച്ച് 100 മീറ്റര്‍  ഇടവിട്ട് 50 മീറ്റര്‍  നീളം വരുന്ന ലംബദിശയില്‍ (ജലൃുലിറശരൗഹമൃ) ഗ്രോയിനുകള്‍ നിര്‍മ്മിച്ചാല്‍ ഈ വിഷയം പരിഹരിക്കാം.


ഈ വിഷയത്തില്‍ ഏറ്റവും ശ്രദ്ധേ
യമായിട്ടുള്ളത്  കൊച്ചി പോര്‍ട്ടിന്റെ ഔട്ടര്‍ ഹാര്‍ബറിന്റെ നിര്‍ദ്ധിഷ്ട നിര്‍
മാണത്തിലേക്ക് ചൂണ്ടിക്കാണിക്കപ്പെ
ട്ട കാരണങ്ങളാണ്. 6000 മീറ്റര്‍ നീളം വരുന്ന രണ്ട് പുലിമുട്ടുകള്‍ അഴിമുഖത്തിന് ഇരുകരകളിലായി പണിയുവാനും അതുവഴി നിര്‍ദിഷ്ട തെക്കേപുലിമുട്ടിന്റെ തെക്ക് ഭാഗത്ത് 3150 ഏക്കര്‍ പുതിയതായി കര രൂപപ്പെടുമെന്നും ടി റിപ്പോര്‍ട്ടില്‍ പറയുന്ന സാഗര്‍മാല  പദ്ധതിയുടെ ഭാഗമായി 8000 കോടി രൂപയുടെ ടി പദ്ധതി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ശാസ്ത്രസമൂഹത്തില്‍ നിന്ന് തന്നെയുണ്ട്.
 മണല്‍ ഒഴുകി മാറാതിരിക്കാന്‍ തടയണപോലെ സംവിധാനം ആവശ്യമാണ് എന്ന് ഏറ്റവും പുതിയ ടി പദ്ധതിരേഖ സാക്ഷ്യപ്പെടുത്തുന്നു. ദ്രോണാചാര്യമോഡല്‍ കടല്‍ഭിത്തി പണിതപ്പോള്‍ നിര്‍മിച്ച ചെറിയ  പുലി
മുട്ടുകളുടെ നിര്‍മാണത്തിലേക്ക്
നയിച്ചതും ഈ ശാസ്ത്രീയ
ചിന്തകള്‍ തന്നെയാണ് മേല്‍ സൂചിപ്പിച്ച പ്രകാരം ചെല്ലാനത്തും സാന്റ് പമ്പിംഗ്്  ബൈപ്പാസിംഗ് വഴി സൃഷ്ടിച്ചെടുക്കുന്ന കൃത്രിമ മണല്‍പ്പരപ്പ് സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള സംരക്ഷണ സംവിധാനം ആവശ്യമാണ്.
പശ്ചിമ കൊച്ചിതീരത്തെ ഒരു വലിയ ത്രികോണമായി കണ്ടാല്‍ ആയതിന്റെ പാദം (ആമലെ) 17 കിലോമീറ്റര്‍ നീളം വരും. ഇത്രയും നീളത്തിലുള്ള പാദഭാഗത്തിനുണ്ടാകുന്ന ഇംപാക്ട് ലഘൂകരിക്കുന്നതിന് ലംബഭാഗം സംരക്ഷിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇതിന് ഭീമമായ  തുക ചെലാവാകുകയും ആയത് കടലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യും.
അതിനാല്‍, ഈ വിഷയത്തില്‍ മണല്‍പരപ്പിന്റെ വടക്കോട്ടുള്ള ഒഴുക്കിനെ തടയുക എന്നതാണ് ശാശ്വത പരിഹാരം. പല ഘട്ടങ്ങളിലായി ചെറിയ പുലിമുട്ടുകള്‍ സ്ഥാപിച്ച് പരീക്ഷണം നടത്തിയിട്ടുള്ളതാണ്. പക്ഷെ നീരൊഴുക്കിന്റെ ശക്തി വര്‍ദ്ധിക്കുന്നതിനാല്‍ അവ വേഗത്തില്‍ നന്നെ നശിപ്പിക്കപ്പെടുന്നു. അതിനാ
ല്‍ ഈ വിഷയത്തില്‍ ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ 100 മീറ്റര്‍ ഇടവച്ച് ഗ്രോയിന്‍  ഫീല്‍ഡ് മാത്രമെ ശാശ്വത പരിഹാരമായിട്ടുള്ളു. ഒരിക്കല്‍ ഇത്തരത്തിലുള്ള ചെറിയ പുലിമുട്ട് ശ്രുംഖല വിന്യസിച്ചു കഴിഞ്ഞാല്‍  ഇതൊരു ചെക്ക് ഡാം പോ
ലെ പ്രവര്‍ത്തിക്കുകയും ഓരോ പുലിമുട്ടിന്റെയും തെക്ക് ഭാഗത്ത് മണല്‍ നിക്ഷേപം ഉണ്ടാകുകയും ചെയ്യും.  ചിത്രത്തില്‍ സൂചിപ്പിക്കുന്നതു പോ
ലെ ഓരോ പുലിമുട്ടിന്റെയും ഇടയില്‍ ഒരു ത്രികോണ ആശൃതിയില്‍ മണല്‍നിക്ഷേപം രൂപപ്പെടും. കൂടാതെ ചെറിയ  പുലിമുട്ടുകള്‍ കഴിയുമ്പോള്‍ നീളും കൂടിയ ഒരു പുലിമുട്ട് ഉണ്ടാകണം. ഇത് കടല്‍ത്തിരകളുടെ തീവൃത കുറക്കാനും ആഘാത ശക്തി ലഘൂകരിക്കുകയും ചെയ്യും. (ംമ്‌ല യൃലമസശിഴ). ഇപ്രകാരം തയ്യാറാക്കുന്ന ഗ്രോയിന്‍ ഫീല്‍ഡിന്റെ ഇടയില്‍ കൃത്രിമമായി മണ്ണ് നിറച്ച് ബലപ്പെടുത്തുകയാണെങ്കില്‍ ശക്തമായ ഒരു തടയണ പോലെ ഇത് പ്രവര്‍ത്തിക്കും. ചിത്രത്തില്‍ സൂചിപ്പിച്ചതു പോലെ ഒരു മണല്‍ത്തിട്ട രൂപപ്പെട്ടു വരുന്നതിനാല്‍ തീരത്തിന്റെ സ്വാഭാവിക ഉയരം കൂടും. ഗ്രോയിനുകള്‍  തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചാല്‍  (കിലേൃാശേേമി േുെമരല) ആയത് ഫലപ്രദമാവുകയില്ല. കാരണം തീരത്ത് നിക്ഷേപിക്കപ്പെടുന്ന മണല്‍  മട്ടത്രികോണത്തിന്റെ ആകൃതിയിലാണ് മണല്‍ വയ്ക്കപ്പെടുന്നത്.
ടെട്രാപോഡുകള്‍  
ഒരു ആധുനിക  ഉപായം
പുലിമുട്ട് നിര്‍മ്മാണത്തിന് കല്ല് നി
ര്‍ബന്ധമില്ല. സള്‍ഫറിനെ പ്രതിരോധിക്കുന്ന സിമന്റ്, കമ്പി, മെറ്റല്‍, ഉപ്പുകളഞ്ഞ കടല്‍ മണല്‍, മെറ്റല്‍ പൊടി എന്നിവ ഉപയോഗിച്ച് ട്രൈപോഡ്, ടെട്രാപോഡ് , പെന്റാപോഡ് എന്നിവ  രൂപപ്പെടുത്തി ഗ്രോയിന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാം. ഇവ പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ച് (ആവശ്യമായ പരിശീലനം  നല്‍കി)
നിര്‍മ്മിക്കാം. ങഏചഞഋഏട തൊഴിലാളികളെയും ആയതിനുള്ള ഫണ്ടും ഇതിന് ഉപയോഗിക്കാം. മേല്‍ പ്രകാരം പ്രദേശത്ത് തൊഴില്‍ദിനങ്ങളും സൃഷ്ടിക്കാം.  പാറയുടെ ഉപയോഗം മൂലമുള്ള പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും നിര്‍മ്മാണ ചെലവ് 50% കുറയ്ക്കാനും കഴിയും. കഞഋ, ഗങങഘ എന്നി സ്ഥാപനങള്‍ റെയര്‍ എര്‍ത്ത് നീക്കം ചെയ്തതിനു
ശേഷമുള്ള വേസ്റ്റ് മണല്‍ കാസ്റ്റിംഗിന് ഉപയോഗിക്കാം. സ്‌ക്രാപ് കമ്പികള്‍ ട്രൈേൈപാഡിലെ റീ ഇന്‍ഫോഴ്‌സ്‌മെന്റിന് ഉപയോഗിക്കാം.
ടെട്രാപോഡുകളുടെ
പുനരുപയോഗം
മേല്‍ പറഞ്ഞ പ്രകാരം ഒരു സുസ്ഥിര കടല്‍ത്തീരം (ടൃേല) പുനസൃഷ്ടിച്ചു കഴിഞ്ഞാല്‍ ടെട്രാപോഡുകള്‍ നീക്കി വീണ്ടും പടിഞ്ഞാറോട്ട് പുതിയ റി ഇന്‍ഫോഴ്‌സ്‌മെന്റ് പണിയാം. അതോടൊപ്പമുള്ള സാന്റ് ബൈപ്പാസിംഗും . ഇപ്രകാരം ഘട്ടം ഘട്ടമായി ചെല്ലാനം തീരത്ത് കൃത്രിമമായി വിശാലമായ തീരം പുനസൃഷ്ടിക്കാം . ആശയാല്‍ ടെട്രാപോഡുകളുടെ  നി
ര്‍മ്മാണത്തിനായിട്ടുള്ളത് പ്രാഥമിക ചെലവു മാത്രമാണ്. കൂടാതെ ഈ ചെലവില്‍ 50% ഈ പ്രദേശത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉപകരിക്കുന്നത്.


ജൈവവേലി
നിക്ഷേപിക്കപ്പെടുന്ന എക്കല്‍ അടങ്ങിയ മണ്ണില്‍ കണ്ടല്‍ (ങമിഴൃീ്‌ല)െ ഉപ കണ്ടല്‍ (ങമിഴൃീ്‌ല മീൈരശമലേ)െ കാറ്റാടി (ഇമൗശെൃശിമ) തുടങ്ങിയ ഉപ്പുവെള്ള സാന്നിധ്യത്തിലും (ടമഹ േീേഹലൃമി േുഹമിെേ) വളരുന്നവ അതിവേഗത്തില്‍ ജൈവവേലി തീര്‍ക്കും. ഇവ വളര്‍ന്ന് വരുമ്പോള്‍ ഈ മണല്‍ നിക്ഷേപത്തിന് പ്രകൃതിയിലുള്ള ബലം കിട്ടും. (ചമൗേൃമഹ ൃലശിളീൃരലാലി)േ ജൈവവേലി ഒരു വിന്‍ഡ് ബ്രേക്കറായി മാറുകയും ആയത് കൂടുതല്‍ പ്രയോജനകരമാകുകയും ചെയ്യും.
കനാല്‍ നവീകരണം
വിജയന്‍ കനാല്‍ ആഴം കൂട്ടി , സൈഡ്‌കെട്ടി, ജെട്ടികള്‍, ഷോപ്പിംഗ് കിയോസ്‌കുകള്‍, ടൈല്‍ പാകിയ നടപ്പാത, തണല്‍മരങ്ങള്‍ എന്നിവ വരുന്നതോടെ ഫോര്‍ട്ടു കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണം ആകുകയും പശ്ചിമ കൊച്ചിയുടെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തുകയുമാകാം.
മേല്‍വിവരിച്ചപ്രകാരം അടിയന്തരപരിഹാരവും ശാശ്വതവും സുസ്ഥിരവുമായ പരിഹാരവും നിര്‍ദ്ദേശിക്കുന്നു.
1. അടിയന്തരപരിഹാരം
(കാാലറശമലേ ടീഹീൗശേീി)െ
ന്മ നിലവിലുള്ള കടല്‍ഭിത്തിയുടെ
   പുനരുദ്ധാരണം
ന്മ കനാല്‍ നവീകരണം
2. ശാശ്വതവും
സുസ്ഥിരവുമായ
പരിഹാരം (ഘീിഴ ലേൃാ മിറ ൗെേെമശിമയഹല ീെഹീൗശേീി)െ
ന്മ തീരപരിപോഷണം
ന്മ ഗ്രോയിന്‍ ഫീല്‍ഡ്
നിര്‍വഹണ സംവിധാനം
(കാുഹലാലിശേിഴ അഴലിര്യ)
കേരളത്തിന്റെ കടല്‍ തീരസംരക്ഷണം മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ചുമതലയിലാണ്. കേരള തീരത്തെ സംരക്ഷണ പ്രവര്‍ത്തനങ്ങളും തീരജനതയെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രശ്‌ന പരിഹാര നടപടികളും നടപ്പിലാക്കുന്നത്  സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും സംവിധാനങ്ങളുമാണ്. ഇവ തമ്മില്‍ ഫലപ്രദമായ ഏകോപനത്തിന്റെയും യോജിച്ച പ്രവര്‍ത്തനത്തിന്റെയും അഭാവം പ്രകടമാണ്. കേരളത്തില്‍  ഒരു കോസ്റ്റല്‍  എന്‍ജിനിയറിംഗ്  വിഭാഗം ഇല്ല എന്നത് പോരാഴ്മ തന്നെയാണ്. ആകയാല്‍  ഈക്കാര്യത്തില്‍  യോഗ്യതയുള്ള ഒരു സ്‌പെഷ്യ ല്‍  ഓഫീസറുടെ നേതൃത്വത്തി ല്‍  തീരദേശ പരിപാലനത്തിലും സംരക്ഷണത്തിലും ഏര്‍പ്പെട്ടിട്ടുള്ള വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി  ഒരു പ്ര
ത്യേക സംവിധാനം (ടുലരശമഹ ജൗൃുീെല ഢലവശരഹല) രൂപപ്പെടുത്തണം.
പ്രതീക്ഷിക്കുന്ന ചെലവ്
1. സാന്റ് ബൈപ്പാസിംഗ്
ചെല്ലാനത്തിന്റെ മണല്‍ ശോഷണത്തിന് കാരണമായിട്ടുള്ളത് കൊച്ചി കപ്പല്‍ ചാലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതാണ്. ആയതിനാല്‍ സാന്റ് ബൈപ്പാസിംഗ് ജോലിക്ക് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് പ്രത്യേകമായ തുക നല്‍കേണ്ടതില്ല.
2. ഗ്രോയിന്‍ ഫീല്‍ഡ്
ആകെ ദൂരം – 17 കിലോമീറ്റര്‍
നിര്‍ദ്ദേശിക്കപ്പെടുന്ന
പുലിമുട്ടുകള്‍ – 170
ചെറിയ പുലിമുട്ടുകള്‍ – 136
വലിയ പുലിമുട്ടുകള്‍ – 34
പുലിമുട്ടുകളുടെ കടലിലേക്കുള്ള ആകെ നീളം – 10200 മീറ്റര്‍
നിലവില്‍ പ്രതീക്ഷിക്കുന്ന യൂണിറ്റ് ചെലവ് – 4 ലക്ഷം / മീറ്റര്‍
ചെറിയ പുലിമുട്ടുകള്‍ – 272 കോടി
പുലിമുട്ടുകള്‍ – 136 കോടി
ആകെ – 408 കോടി
3. കനാലുകള്‍ വൃത്തിയാക്കി, വീതി വീണ്ടെടുത്ത്
ആഴപ്പെടുത്തല്‍
കനാലുകള്‍ വൃത്തിയാക്കി, വീതി വീണ്ടെടുത്ത് ആഴപ്പെടുത്തല്‍ – 3 കോടി
കനാലുകളുടെ വശങ്ങളില്‍ ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് – 3 കോടി
ആകെ – 6 കോടി
4. നിലവിലെ കടല്‍ഭിത്തിയുടെ അറ്റകുറ്റപണി
നിലവിലെ കടല്‍ഭിത്തിയുടെ
അറ്റകുറ്റപണിക്ക് – 10 കോടി
ആകെ – 10 കോടി
എക്കലിന്റെ അളവ് (ഒന്നാം ഘട്ടം)
കൊച്ചി കപ്പല്‍പ്പാതയില്‍ നിന്ന് ഒരു വര്‍ഷം നീക്കുന്ന എക്കലിന്റെ അളവ്  – 21 മില്യണ്‍ ഘനമീറ്റര്‍
ചെല്ലാനം തീരത്ത് ആവശ്യമായ എക്കലിന്റെ അളവ് 17 കി.മി ഃ 50 മീറ്റര്‍ (വീതി) ഃ 5 മീറ്റര്‍ (ഘനം) – 42,50,000 ഘനമീറ്റര്‍
വീണ്ടെടുക്കുന്ന തീരത്തിന്റെ മൂല്യം
212 ഏക്കര്‍ ഃ 300 ലക്ഷം – 637 കോടി
ഉപസംഹാരം
ഇത് കേവലം ഒരു പ്രദേശത്തിന്റെ തീരം സംരക്ഷിക്കുന്നതിനായിട്ടു
ള്ള ഒരു പദ്ധതിയല്ല പ്രത്യുത എറണാകുളം എന്ന കേരളത്തിന്റെ വ്യവസായിക നഗരത്തിന്റെ സമീപപ്രദേ
ശത്തിലുള്ളതും ഭാവിയില്‍ എറണാകുളത്തിന്റെ ഉപഗ്രഹ നഗരമായി വികസിക്കാന്‍ സാധ്യതയുള്ള ഒരു പഞ്ചാ
യത്ത് പ്രദേശവും കൊച്ചി കോര്‍പ്പറേഷനിലെ രണ്ട് ഡിവിഷനുകളും ഉള്‍പ്പെടുന്ന ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതുമായ ഒരു പ്രദേശത്തിന്റെ നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുന്നതിലേക്കായി നാട്ടറിവുകള്‍ ശാസ്ത്രീയ അടിത്തറയോടെ തയ്യാറാക്കിയിട്ടുള്ള ഒരു ജനകീയ രേഖയാണ്.
ഈ രേഖയിലെ നിര്‍ദ്ദേശങ്ങള്‍ക്ക് ശാസ്ത്രീയമാനം നല്‌കേണ്ടതായിട്ടുണ്ട്. കൂടാതെ ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്ന് പാരിസ്ഥിതിക അനുമതിയും ലഭ്യമാക്കേണ്ടതായിട്ടുണ്ട്. ആകയാല്‍ കേരള സര്‍ക്കാര്‍ ഇതിനെക്കുറിച്ച് പഠിക്കുവാന്‍ ഒരു ഏജന്‍സിയെ നിയമിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായി സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുവനായി സമര്‍പ്പിക്കുന്നു.
ജൃലുമൃലറ ആ്യ: ഇഅഉഅഘ  ഇീമേെമഹ അൃലമ ഉല്‌ലഹീുാലി േഅഴലിര്യ എീൃ ഘശയലൃമശേീി (അി ശിശശേമശേ്‌ല ീള ഗഞഘഇഇ ്യൂ ഗലൃമഹമ ഞലഴശീി ഘമശേി ഇമവേീഹശര ഇീൗിരശഹ) (വെബിനാറില്‍ അവതരിപ്പിച്ചത് പി.ആര്‍. കുഞ്ഞച്ചന്‍)


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*